തുവര
തുവര | |
---|---|
![]() | |
Scientific classification | |
Kingdom: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. cajan
|
Binomial name | |
Cajanus cajan (L.) Millsp.
|
ലഗ്യുമിനോസെ കുടുംബത്തിലും പാപ്പിലോണേസിയെ എന്ന ഉപകുടുംബത്തിലും പെടുന്ന പയറുവർഗ്ഗച്ചെടിയാണ് തുവര എന്ന തൊമര. ആഫ്രിക്ക, ഇന്ത്യ, പാകിസ്താൻ, ഹവായ് എന്നീ രാജ്യങ്ങളിൽ കൃഷി ചെയ്യപ്പെടുന്നു. ഇംഗ്ലീഷിൽ പീജിയൻ പീ എന്നും ഹിന്ദിയിൽ അർഹർ എന്നും അറിയപ്പെടുന്നു. തുവരയുടെ ശാസ്ത്രീയ നാമം കജാനസ് കജൻ എന്നാണ്. ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ബീഹാർ, തമിഴ്‌നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ മുഖ്യമായും തുവര കൃഷിയുള്ളത്. കേരളത്തിൽ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലുക്കിൽ ചോളം, കടല എന്നിവയോടൊപ്പം ചെറിയ തോതിൽ കൃഷി ചെയ്തുവരുന്നു. ഇടുക്കി ജില്ലയിലും കൃഷി ചെയ്യുന്നുണ്ട്.
കൃഷിരീതി[തിരുത്തുക]
ഉഷ്ണമേഖലയിലെ കൃഷിക്ക് അനുകൂലമല്ലാത്ത ഒരു പയർവർഗ്ഗവിളയാണ് തുവരയെങ്കിലും പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിൽ കൂടുതലും കൃഷിചെയുന്നത് പാലക്കാട് ജില്ലയിലാണ്. തുവരയുടെ കൃഷിക്ക് അനുകൂലമായ താപനില 18 ഡിഗ്രി മുതൽ 30 ഡിഗ്രി സെന്റീഗ്രേഡ് വരെയാണ്. വെള്ളക്കെട്ടിനു സാധ്യാതയില്ലാത്തതും നേരിയ ക്ഷാരഗുണമുള്ളതുമായ വിവിധതരം മണ്ണിൽ തുവര കൃഷി ചെയ്യാം. തുവര തനിവിളയായും മിശ്രവിളയായും കൃഷിചെയ്യാവുന്നതാണ്. നെല്ല്, മരച്ചീനി തുടങ്ങിയ വിളകളുടെ ഇടവിളയായോ; വിളവെടുപ്പ് കഴിഞ്ഞ പാടങ്ങളിൽ തനിവിളയായോ കൃഷിചെയ്യാം. തനിവിളയാകുമ്പോൾ 15 കിലോഗ്രാം മുതൽ 20 കിലോഗ്രാം വരെ വിത്തും; ഇടവിളയാകുമ്പോൾ 6 കിലോഗ്രാം മുതൽ 7 കിലോഗ്രാം വരെ വിത്തും ഒരു ഹെക്ടറിലെ കൃഷിക്ക് ആവശ്യമാണ്. ഇടവിളയായി കൃഷി ചെയുമ്പോൾ വിതയ്ക്കുന്നത് ജൂൺ, ജൂലൈ മാസങ്ങളിലാണ്. വരികൾ തമ്മിൽ 3 -3.5 മീറ്റർ അകലത്തിൽ നടാം. ഇതിന് അടിവളമായി കുമ്മായം, കാലിവളം, യൂറിയ, റൊക് ഫോസ്ഫേറ്റ് എന്നിവ ചേർക്കേണ്ടതാണ്[1].
പോഷകങ്ങൾ[തിരുത്തുക]
ഘടകം[2]. | അളവ് |
---|---|
ഈർപ്പം | 14.4% |
മാംസ്യം | 22.3 % |
കൊഴുപ്പ് | 1.7 % |
ലവണങ്ങൾ | 3.5 % |
നാരുകൾ | 1.5% |
അന്നജം | 57.6% |
കലോറി | 355 ഐ യൂ |