തുപ്പൽ പ്രാണി
Froghopper | |
---|---|
Prosapia bicincta | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Infraorder: | |
Superfamily: | Cercopoidea Leach, 1815
|
Families | |
ഓക്കിനോറിൻക വിഭാഗത്തിലെ ഒരു കൂട്ടം ഹെമിപ്റ്റെറ പ്രാണികളാണ് ഫ്രോഗ്ഹോപ്പർ എന്നറിയപ്പെടുന്ന തുപ്പൽ പ്രാണി അഥവാ സ്പിറ്റിൽബഗ്. ഇവയുടെ മുതിർന്ന പ്രാണികൾക്ക് വളരെ അകലേക്ക് ചാടാനുള്ള കഴിവുണ്ട്. ഈ സവിശേഷസ്വഭാവം ഗ്രൂപ്പിന് പൊതുവായ പേര് നൽകുന്നു. സസ്യങ്ങളുടെ നീരുറ്റിക്കുടിക്കുന്ന ഇവയുടെ നിംഫുകൾ നുര കൊണ്ടുള്ള ആവരണത്തിനകത്താണ് കഴിയുന്നത്.
ടാക്സോണമി
[തിരുത്തുക]അഫ്രൊഫോറിഡേ, സെർകോപിഡേ, ക്ലാസ്റ്റോപ്റ്റെറിഡേ എന്നീ മൂന്ന് കുടുംബങ്ങളാണ് ഈ ജീവികുടുംബത്തിൽപ്പെടുന്നത്. [1]
സ്പിറ്റിൽബഗ് നിംപ്‌സ്
[തിരുത്തുക]സവിശേഷമായ നിംഫ് കാലഘട്ടമുള്ള ജീവികളാണിവ. ഇവ, കാഴ്ചയിൽ ഉമിനീരിനോട് സാമ്യമുള്ള നുര, ചെടിയുടെ സ്രവം കൊണ്ടുണ്ടാക്കുന്നു. അതിനാൽ നിംഫുകളെ സാധാരണയായി സ്പിറ്റിൽബഗ്ഗുകൾ എന്നും അവയുടെ നുരയെ കുക്കൂ സ്പിറ്റ്, ഫ്രോഗ് സ്പിറ്റ് (തവള തുപ്പൽ) അല്ലെങ്കിൽ സ്നേക്ക് സ്പിറ്റ് എന്നും വിളിക്കുന്നു . ഈ സ്വഭാവമുള്ള തുപ്പൽ ഉൽപാദനം സൈലെം ഫീഡിംഗ് എന്ന അസാധാരണ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റ് പ്രാണികൾ പോഷക സമ്പുഷ്ടമായ ദ്രാവകം ഫ്ലോയം കലകളിൽ നിന്ന് വലിച്ചെടുത്ത് ആഹരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, തുപ്പൽപ്രാണികൾ, സൈലം കുഴലുകളിലൂടെ മേലോട്ടൊഴുകുന്ന നേർപ്പിച്ച സ്രവമാണ് ഉപയോഗപ്പെടുത്തുന്നത്. പുറന്തള്ളേണ്ട അധിക ജലത്തിന്റെ അളവും പ്രത്യേക ശ്വസന ട്യൂബുകളുടെ പരിണാമവും സ്പിറ്റിലിന്റെ സംരക്ഷണ അന്തരീക്ഷത്തിൽ സ്പിറ്റിൽബഗ് നിംഫുകളെ വളരാൻ അനുവദിക്കുന്നു. [2] സാധാരണഗതിയിൽ പോഷകങ്ങൾ കുറവുള്ള ഭക്ഷണത്തിൽ ജീവികൾക്ക് അധികസമയം അതിജീവിക്കാൻ കഴിയില്ല. പക്ഷേ ഈ പ്രാണികളുടെ ദഹനവ്യവസ്ഥയിൽ രണ്ട് സിംബയോട്ടിക് ബാക്ടീരിയകളുണ്ട്, അവ അവശ്യ അമിനോ ആസിഡുകൾ നൽകുന്നു. [3]
നുര വിവിധ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നു. ഇത് വേട്ടക്കാരുടെയും പരാന്നഭോജികളുടെയും കാഴ്ചയിൽ നിന്ന് നിംഫിനെ മറയ്ക്കുന്നു. കൂടാതെ, ചൂട്, തണുപ്പ് എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു. അങ്ങനെ താപ നിയന്ത്രണവും ഈർപ്പം നിയന്ത്രണവും സാധ്യമാവുന്നു. നുരയില്ലാതെ പ്രാണികൾ പെട്ടെന്ന് വരണ്ടുപോകും. നിംപ്‌സ് ചെടികളെ തുളച്ച് സ്രവം ആഗിരണം ചെയ്യുന്നുവെങ്കിലും, അത് വളരെ ചെറിയ നാശനഷ്ടമേ സസ്യത്തിനുണ്ടാക്കുന്നുള്ളൂ. ദ്രാവകത്തിന്റെ ഭൂരിഭാഗവും ഫിൽട്ടർ ചെയ്ത് നുരകളുടെ ഉൽപാദനത്തിലേക്ക് പോകുന്നു. രൂക്ഷമായ രുചിയുള്ള ഈ ദ്രാവകം വേട്ടക്കാരെ തടയുന്നു. ഇവയിലെ ഏതാനും ഇന ജീവികൾ കാർഷിക കീടങ്ങളാണ്.
-
സ്പിറ്റിൽബഗ് നിംഫ്
-
സംരക്ഷണത്തിനും ഈർപ്പത്തിനുമായി നുരയിൽ പൊതിഞ്ഞ സ്പിറ്റിൽബഗിന്റെ നിംഫാൽ രൂപം
-
നുരയിൽ പൊതിഞ്ഞ സ്പിറ്റിൽബഗിന്റെ നിംഫാൽ രൂപം- കള്ളാർ നിന്ന്
മുതിർന്ന ജീവി
[തിരുത്തുക]മുതിർന്ന തുപ്പൽ പ്രാണികൾ ചെടിയിൽ നിന്ന് ചെടികളിലേക്ക് ചാടുന്നു. സ്വന്തം നീളത്തിന്റെ 100 മടങ്ങ് വരെ ചാടാൻ ഇവയ്ക്ക് കഴിയും. [4][5]
അവലംബം
[തിരുത്തുക]- ↑ Hamilton, K. G. Andrew (2001). "A new family of froghoppers from the American tropics (Hemiptera: Cercopoidea: Epipygidae)". Biodiversity. 2 (3): 15–21. doi:10.1080/14888386.2001.9712551. ISSN 1488-8386.
- ↑ Marshall, Stephen A. (2017). Insects: Their Natural History and Diversity (Second ed.). Buffalo, NY: Firefly Books. p. 104. ISBN 978-1-77085-962-3.
- ↑ Two bacteria allow spittlebugs to thrive on low-nutrient meals
- ↑ Burrows, Malcolm (December 1, 2006). "Jumping performance of froghopper insects". The Journal of Experimental Biology.
- ↑ Spittlebugs Archived 2020-11-25 at the Wayback Machine. Lucy (April 29, 2017) Garden Ambition