തിവാരെ ഡാം തകർച്ച

Coordinates: 17°36′00″N 73°41′41″E / 17.600043°N 73.694721°E / 17.600043; 73.694721 (Tiware)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

17°36′00″N 73°41′41″E / 17.600043°N 73.694721°E / 17.600043; 73.694721 (Tiware)

2019 ജൂലൈ 2 ന്, ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തെ രത്നഗിരി ജില്ലയിലെ തിവാരെ അണക്കെട്ട് കനത്ത മഴയെ തുടർന്ന് തകർന്നു. അണക്കെട്ട് തകർന്നതിന്റെ ഫലമായി അണക്കെട്ടിന് താഴെയുള്ള ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ഈ ദുരന്തത്തിൽ കുറഞ്ഞത് 19 പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തു.

അണക്കെട്ട് തകർച്ച[തിരുത്തുക]

79.8 മീറ്റർ (260 അടി) ഉയരവും 500 മീറ്ററോളം നീളവുമുള്ള അണക്കെട്ടിന് 20 ലക്ഷം ക്യുബിക് മീറ്റർ ജലം വാഹകശേഷിയുള്ള റിസർവോയറും ഉണ്ടായിരുന്നു. ഈ അണക്കെട്ട് 2000ത്തിലാണ് നിർമ്മിച്ചത്.[1] 2019 ജൂലൈ 2 ന് രാത്രി 9.30 ഓടെ തിവാരെ അണക്കെട്ട് തകർന്നു. തകർച്ചയുടെ മുൻ ദിവസങ്ങളിൽ നിർത്താതെ പെയ്ത കനത്ത മഴയെത്തുടർന്ന് അണക്കെട്ട് നിറഞ്ഞു കവിഞ്ഞു. അതിശക്തമായ മഴയാണ് അണക്കെട്ട് തകരാൻ കാരണമായി വിലയിരുത്തപ്പെടുന്നത്. ഏകദേശം മൂവായിരത്തോളം ജനസംഖ്യയുള്ള ഭേന്ദേവാഡി, ദാദർ, അക്ലെ, റിക്‌തോലി, ഓവാലി, കൽക്കവ്‌നെ, നന്ദിവാസെ എന്നിവയുൾപ്പെടെ താഴ്‌വരയിലുള്ള ഏഴ് ഗ്രാമങ്ങളിലേക്ക് വെള്ളം ഇരച്ചു കയറി. നിരവധി വീടുകൾ ജലപ്രവാഹത്തിൽ ഒലിച്ചുപോയി. 19 പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തു. [2]

ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ[തിരുത്തുക]

ദേശീയ ദുരന്ത നിവാരണ സേനയും പൂനെ, സിന്ധുദുർഗ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിന് എത്തി. ഗ്രാമവാസികളെ മാറ്റി പാർപ്പിച്ചു. കാണാതായവർക്കായി തിരച്ചിൽ ആരംഭിച്ചു.

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് ₹4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മഹാരാഷ്ട്ര സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിക്കുകയും പിന്നീട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. [3] [4] അണക്കെട്ടിന് വിള്ളലുണ്ടായതായി ഗ്രാമവാസികൾ പരാതിപ്പെട്ടിട്ടുണ്ടെന്നും 2018 നവംബറിൽ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാന ജലവിഭവ മന്ത്രി ഗിരീഷ് മഹാജൻ പറഞ്ഞു. അണക്കെട്ട് തകർന്നുവീണ സ്ഥലത്തിന്റെ അധികാരപരിധിയെച്ചൊല്ലി തർക്കമുണ്ടായി. [4]

അവലംബങ്ങൾ[തിരുത്തുക]

  1. "Ratnagiri dam breach: Congress wants culpable homicide case against Shiv Sena MLA's firm which constructed Tiware water reservoir". Firstpost. 3 July 2019. Retrieved 2019-07-08.
  2. "Tiware Dam breach: 4 still missing as search operation enters fifth day". India Today. 2019-07-07. Retrieved 2019-07-08.
  3. "Tiware Dam breach: 4 still missing as search operation enters fifth day". India Today. 2019-07-07. Retrieved 2019-07-08.
  4. 4.0 4.1 "Maharashtra orders SIT probe into Tiware Dam breach in Ratnagiri". India Today. Mumbai. 2019-07-04. Retrieved 2019-07-08.

ഫലകം:Disasters in India in 2019

"https://ml.wikipedia.org/w/index.php?title=തിവാരെ_ഡാം_തകർച്ച&oldid=3974978" എന്ന താളിൽനിന്ന് ശേഖരിച്ചത്