Jump to content

തിരുമന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Om symbol
Om symbol
തിരുമുറൈ
Om symbol
Om symbol
63-നായനാർമാരുടെ 12-പുസ്തകങ്ങളടങ്ങിയ തമിഴ്-ശൈവ സ്തോത്രകൃതി.
ഭാഗം കൃതി രചയിതാവ്
1,2,3 തിരുക്കടൈക്കാപ്പ് സംബന്ധർ
4,5,6 തേവാരം തിരുനാവുക്കരശ്
7 തിരുപ്പാട്ട് സുന്ദരർ
8 തിരുവാചകം &
തിരുക്കോവൈയാർ
മാണിക്കവാചകർ
9 തിരുവിശൈപ്പാ &
തിരുപ്പല്ലാണ്ട്
പലർ
10 തിരുമന്ത്രം തിരുമൂലർ
11 പ്രബന്ധം പലർ
12 പെരിയപുരാണം സേക്കിഴാർ
സ്തുതിക്കപ്പെട്ട സ്ഥലങ്ങൾ
സ്തുതിക്കപ്പെട്ട സ്ഥലങ്ങൾ
രാജരാജ ചോഴൻ ഒന്നാമൻ
നമ്പിയാണ്ടാർ നമ്പി

തിരുവള്ളുവരുടെ തിരുക്കുറളിനു മുമ്പുണ്ടായ ദ്രാവിഡ വേദമാണ് തിരുമന്ത്രം. ശൈവദാർശനിക പ്രസ്ഥാനത്തിനുത്തിനു തുടക്കമിട്ട അറുപത്തിമൂന്നു നായനാർമാരിൽ പ്രധാനിയായ തിരുമലനായനാരാണ് ഈ കൃതി രചിച്ചത്.സിദ്ധനും മിസ്റ്റിക്കുമായ തിരുമൂലർ കാശ്മീരിൽ നിന്നു വന്നുചേർന്നു എന്നു വിശ്വസിക്കപ്പെടുന്നു. ദ്രാവിഡ ഭാഷയിലുണ്ടായ ആദ്യ യോഗ ശാസ്ത്ര ഗ്രന്ഥമാണ് ഇത്.തിരുമന്തിരമാലൈ, തമിഴ് മൂവായിരം എന്നീ പേരുകളിലും അറിയപ്പെടുന്നു. 3047 പാട്ടുകളാണ് തിരുമന്തിര(തിരുമന്ത്രം)ത്തിലേതായി ലഭിച്ചിട്ടുള്ളത്. പഴയ വിശ്വാസമനുസരിച്ച് 3000 പാട്ടുകളേ ഇതിലുള്ളൂ. ബാക്കിയുള്ളവ പ്രക്ഷിപ്തങ്ങളോ പാഠഭേദങ്ങളോ ആയിരിക്കാനാണു സാധ്യത. പായിരിങ്ങളും ഒൻപതു തന്ത്രങ്ങളുമാണ് ഇതിലടങ്ങിയിരിക്കുന്നത്. തന്ത്രങ്ങൾക്കും ആഗമങ്ങൾക്കും പുറമേ മന്ത്രത്തേയും യോഗത്തേയും പറ്റിയുള്ള പരാമർശങ്ങളും കാണാം.ഈശ്വരനോടും പ്രകൃതിയോടും മനുഷ്യനോടുമുള്ള സ്നേഹം ഒന്നു തന്നെയാണെന്ന ദർശനമാണ് (അൻപേ ശിവം) ഈ കൃതി മുന്നോട്ടു വയ്ക്കുന്നത്.ശൈവസിദ്ധാന്തത്തിന്റെ ആദ്ധ്യാത്മികവും ആചാരപരവുമായ രണ്ട് അംശങ്ങളും ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു.

തിരുമന്തിരത്തിൽ ശൈവസിദ്ധാന്തങ്ങൾക്കു പുറമേ മഴ, ഐശ്വര്യം, ഭരണം, വിദ്യാഭ്യാസം, സ്വഭാവം, വാനനിരീക്ഷണം, ആയുർ രഹസ്യം, ചികിത്സാരീതി, നാഡിശാസ്ത്രം, ജ്യോതിഷം, യോഗമുറകൾ, തപസ്സ്, സിദ്ധന്മാരുടെ പ്രശസ്തി, ഭക്തിമാർഗ്ഗം തുടങ്ങിയ പല കാര്യങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. സാധാരണക്കാർക്ക് അറിയാൻ കഴിയാത്ത പല കാര്യങ്ങളും തിരുമൂലർ യോഗസിദ്ധികൊണ്ട് ഗ്രഹിച്ച് പ്രതിപാദിച്ചിരിക്കുന്നതായി പറയപ്പെടുന്നു. ഹൃദയദ്രവീകരണ ശക്തിയുള്ള ഭക്തി തിരുമന്തിരത്തിലെ പാട്ടുകളിൽ തുളുമ്പി നില്ക്കുന്നു. സ്നേഹം തന്നെയാണ് ശിവം എന്നതാണ് ഇതിലെ പ്രധാന സന്ദേശം. സ്നേഹം മാത്രമാണ് നിത്യമായ സത്യം എന്നും പറയുന്നു. 'മന്തിരം പോൽ വേണ്ടുമടി ചൊല്ലിൻപം'എന്നാണ് മഹാകവി ഭാരതിയാർ തിരുമന്തിരത്തെ വിശേഷിപ്പിക്കുന്നത്. ശിവമാഹാത്മ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും ത്രിമൂർത്തികളുടെ പേരിൽ ജനങ്ങൾ അന്യോന്യം കലഹിക്കുന്നതിൽ കവി ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

വൃത്തം

[തിരുത്തുക]

തിരുകറുന്തൊകൈ എന്നു വിളിക്കപ്പെടുന്ന വിരുത്തമെന്ന വൃത്തരീതിയിലാണ് തിരുമന്തിരം രചിച്ചിരിക്കുന്നത്. അന്യാപദേശരീതി കവിതകളിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിലും മിസ്റ്റിക് ഭാവങ്ങളുടെ ഭാഷ ഒരിക്കലും പ്രയോഗിച്ചിട്ടില്ല. ഭാഷാശൈലി പ്രായേണ ലളിതവും രമണീയവുമാണ്. എല്ലാ പദ്യങ്ങളുടേയും വൃത്തം ഒന്നു തന്നെയാണെങ്കിലും ആശയങ്ങളുടെ താളത്തിനനുസരിച്ച് കവിതയുടെ താളവും മാറുന്നതു കാണാം. തിരുമന്തിരത്തിലെ പ്രതിപാദനരീതിക്ക് ഒരുദാഹരണം:

തമിഴ്നാട്ടിൽ തിരുമന്തിരമാണ് ആദ്യത്തെ ജ്ഞാനഗ്രന്ഥമെന്നും തിരുമൂലരുടെ മഠമാണ് ആദ്യത്തെ ജ്ഞാനകേന്ദ്രമെന്നും പറയപ്പെടുന്നു.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിരുമന്തിരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തിരുമന്ത്രം&oldid=2283303" എന്ന താളിൽനിന്ന് ശേഖരിച്ചത്