തിരുക്കോണമല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ട്രിങ്കോമാലീ
திருகோணமலை
City
Sri Lanka-Trincomalee-Bucht.JPG
Trincomalee District A3.png
Country Sri Lanka
Province Eastern
District Trincomalee
DS Division Town & Gravets
Government
 • Type Urban Council
 • Chairman Kanthasamy Selvarajah (TNA)
Area
 • Total 7.5 കി.മീ.2(2.9 ച മൈ)
Population (2007)
 • Total 101
 • Density 13/കി.മീ.2(35/ച മൈ)
Time zone UTC+5:30 (Sri Lanka Standard Time Zone)
 • Summer (DST) UTC+6

ശ്രീലങ്കയുടെ വടക്കു കിഴക്കൻ തീരത്തെ ഒരു തുറമുഖപട്ടണമാണ് ട്രിങ്കോമാലീ. കൊളംബോയ്ക്ക് 232 കിലോമീറ്റർ വടക്കു കിഴക്ക് സ്ഥിതി ചെയ്യുന്ന ട്രിങ്കോമാലീ ഇതേപേരിലുള്ള ജില്ലയുടെയും കിഴക്കൻ പ്രവിശ്യയുടെയും ആസ്ഥാനം കൂടിയാണ്. ജനസംഖ്യ. 49,000 (1989)

ഭൂമിശാസ്ത്രം[തിരുത്തുക]

ശ്രീലങ്കയിലെ ഒരു പ്രധാന റെയിൽ ടെർമിനലും റോഡ് ജങ്ഷനും കൂടിയാണ് ട്രിങ്കൊമലി. ഭൂമിശാസ്ത്രപരമായി കൊടിയർ ഉൾക്കടലിനും (Koddiyar Bay) ഇന്ത്യൻ മഹാസമുദ്രത്തിനും ഇടയ്ക്കുള്ള ഒരു മുനമ്പാണ് ഈ പ്രദേശം. മൂന്ന് കൊടുമുടിക്കുന്ന് (three peak hill) എന്നർഥമുള്ള ത്രികോണമലൈ (Trikona -malai), കടൽക്കുന്ന് എന്നർഥമുള്ള തരംഗമലൈ (Taranga malai) എന്നീ തമിഴ് പദങ്ങളിൽ നിന്നാകാം ട്രിങ്കൊമാലീ എന്ന പദത്തിന്റെ ഉദ്ഭവം എന്നാണ് വിശ്വാസം. ഒരു വ്യോമ ആസ്ഥാനം കൂടിയാണ് ട്രിങ്കൊമലി.

തുറമുഖ പട്ടണം[തിരുത്തുക]

ട്രിങ്കോമാലീ തുറമുഖമാണ് ഈ പട്ടണത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. ആഴമേറിയ ട്രിങ്കൊമലി തുറമുഖം ലോകത്തിലെ തന്നെ മുന്തിയ തുറമുഖങ്ങളിലൊന്നാണ്. നെല്ല്, കൊപ്ര, പുകയില, തടി തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ഉത്പന്നങ്ങൾ. ഉണക്കമത്സ്യവും മൃഗചർമവുമാണ് മുഖ്യകയറ്റുമതി വിഭവങ്ങൾ. ജനുവരിയിൽ 260C ഉം ജൂലൈയിൽ 30.10C ഉം ശരാശരി താപനില അനുഭവപ്പെടുന്ന ഈ പ്രദേശത്തെ വാർഷിക വർഷപാതം ശരാശരി 580 മില്ലീമീറ്റർ ആണ്.

ചരിത്രം[തിരുത്തുക]

പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ പോർച്ചുഗീസുകാർ ട്രിങ്കൊമലി കീഴടക്കി. തുടർന്ന് ഡച്ചുകാരും ഇവിടെ ആധിപത്യമുറപ്പിച്ചു. 18- ആം നൂറ്റാണ്ടിൽ കിഴക്കൻ കടലുകളിലെ ഫ്രഞ്ച് - ബ്രിട്ടിഷ് കിടമത്സരങ്ങൾക്ക് ട്രിങ്കൊമലി ഒരു പ്രധാനകാരണമായിരുന്നു. അമേരിക്കൻ സ്വാതന്ത്ര്യസമരകാലത്ത് ഡച്ചുകാരിൽ നിന്ന് ഈ പ്രദേശം ആദ്യം ബ്രിട്ടീഷുകാരും പിന്നീട് ഫ്രഞ്ചുകാരും ബലം പ്രയോഗിച്ച് പിടിച്ചെടുത്തു. പാരീസ് ഉടമ്പടിപ്രകാരം 1784-ൽ ഡച്ചുകാർക്ക് ട്രിങ്കൊമലിയുടെ അധികാരം തിരികെ ലഭിച്ചെങ്കിലും ഫ്രഞ്ച് വിപ്ലവം പൊട്ടിപ്പുറപ്പെട്ടതിനുശേഷം (1795) ടിങ്കൊമലിയിലെത്തിയ ബ്രിട്ടിഷ് സംഘത്തിനു മുന്നിൽ ഡച്ചുകാർക്ക് കീഴടങ്ങേണ്ടിവന്നു.

1815-ലെ വിയന്നാ കരാർ സിലോണിലെ ബ്രിട്ടിഷ് ആധിപത്യം സുദൃഢമാക്കി. തുടർന്ന് ട്രിങ്കൊമലി ഈസ്റ്റ് ഇൻഡീസ് സ്ക്വാഡ്രൺ ഒഫ് ദ റോയൽ നേവിയുടെ ആസ്ഥാനമായി. ജപ്പാനെതിരെയുള്ള യുദ്ധത്തിലും (1942-45) ബ്രിട്ടിഷ് നാവിക ആസ്ഥാനമായിരുന്നു ട്രിങ്കൊമലി. പേൾ ഹാർബർ ആക്രമണാനന്തരം ബോംബറുകളും ഫൈറ്ററുകളുമടങ്ങുന്ന ജപ്പാൻ സൈന്യം ട്രിങ്കൊമലിയെ ആക്രമിച്ചു. ഡോക് യാഡിനേയും, ചൈനാ ഉൾക്കടലിലുള്ള വ്യോമത്താവളത്തെയുമാണ് ജപ്പാൻ പ്രധാനമായും ആക്രമിച്ചത്. സിലോണിൽ സ്വാതന്ത്ര്യത്തിനുശേഷവും ഒരു ബ്രിട്ടിഷ് നാവികത്താവളമായി ട്രിങ്കൊമലി തുടർന്നു.1956 -ൽ ബാരനായകെ ഭരണകൂടം ഗ്രേറ്റ് ബ്രിട്ടനുമായുള്ള ശ്രീലങ്കയുടെ പ്രതിരോധ ഉടമ്പടി റദ്ദുചെയ്തതോടെ ഈ നാവികത്താവളം അടച്ചുപൂട്ടി.

പുറകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ട്രിങ്കൊമലി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തിരുക്കോണമല&oldid=2382270" എന്ന താളിൽനിന്നു ശേഖരിച്ചത്