താനിയ ബ്രുഗുവേര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താനിയ ബ്രുഗുവേര
Havana, 2009
ജനനം
Tania Brugueras

1968 (വയസ്സ് 55–56)
Havana, Cuba
കലാലയംInstituto Superior de Arte,
School of the Art Institute of Chicago
പുരസ്കാരങ്ങൾGuggenheim Fellowship (1998), Prince Claus Prize (2000)
വെബ്സൈറ്റ്http://www.taniabruguera.com

ക്യൂബൻ പ്രതിഷ്ഠാപന കലാകാരിയാണ് താനിയ ബ്രുഗുവേര (ജനനം : 1968) ന്യൂയോർക്കിലും ഹവാനയിലുമായി ജീവിക്കുന്ന താനിയ നിരവധി അന്തർദേശീയ കലാ പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മ്യൂസിയം ഓഫ് മോഡേൺ ആർട്ടും ബ്രോങ്സ് മ്യൂസിയം ഓഫ് ആർട്സും ഹവാന ദേശീയ മ്യൂസിയവും(മ്യൂസിയോ നാഷണൽ ദെ ബെല്ലാസ് ആർട്സ് ദെ ലാ ഹവാന) ഉൾപ്പെടെ നിരവധി കലാകേന്ദ്രങ്ങളിലെ സ്ഥിരം ശേഖരങ്ങളിൽ താനിയയുടെ സൃഷ്ടികളുണ്ട്.

അധികാരവും അതിന്റെ നിയന്ത്രണത്തിന്റെ പ്രശ്നങ്ങളുമാണ് താനിയയുടെ രചനകളുടെ കേന്ദ്ര പ്രമേയം. ക്യൂബൻ ചരിത്രത്തിലെ നിരവധി സംഭവങ്ങളെ അവരുടെ രചനകൾ ചോദ്യം ചെയ്യുന്നുണ്ട്.[1] അഭയാർത്ഥി പ്രശ്നങ്ങൾ ശ്രദ്ധയിൽ കൊണ്ടു വരുന്നതിനായി ബ്രുഗുവേര, 18 ഡിസംബർ 2011 ന് ഒരു പ്രചാരണപ്രവർത്തനം ആരഭിച്ചു.

ജീവിതരേഖ[തിരുത്തുക]

ഫിഡൽ കാസ്ട്രോ മന്ത്രി സഭയിലംഗമായിരുന്ന മിഗുവൽ ബ്രുഗേരാസിന്റെ മകളാണ്.[2]

നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന അച്ഛനോടൊപ്പം പാരീസ് (1973–1974), ലെബനൺ (1974–1977), പനാമ (1977–1979)എന്നിവടങ്ങളിലായിരുന്നു ബാല്യം.[3]

ഹവാനയിലെ ഇൻസ്റ്റിറ്റ്യുട്ടോ സുപ്പീരിയർ ദെ ആർട്ടിലും ചിക്കാഗോ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കലാ ബിരുദങ്ങൾ നേടി.[4][5][6] ലാറ്റിൻ അമേരിക്കയിലെ ആദ്യ പെർഫോമൻസ് കലാ പഠന കേന്ദ്രമായ കത്തേദ്ര ആർട് ദെ കണ്ടക്ടാ (ബിഹേവിയർ സ്കൂൾ) സ്ഥാപിച്ചു. .

ചിക്കാഗോ സർവകലാശാലയിൽ  2003 മുതൽ അസിസ്റ്റന്റ് പ്രൊഫസാറായും  വെനീസിലെ  ലുവാവ് സർവകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറുമാണ്. .[7][8] ജനുവരി 2015 ൽ ക്യബൻ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത് വലിയ പ്രതിഷേധത്തിനിടയാക്കി. താനിയയുടെ മോചനത്തിനായി ലോകമെമ്പാടുമുള്ള ആയിരത്തോളം കലാകാരന്മാർ ഒപ്പിട്ട കത്ത്  റൗൾ കാസ്ട്രോയ്ക്ക് അയച്ചിരുന്നു.[9]

വിമർശനം[തിരുത്തുക]

ക്യൂബയിലെ രാഷ്ട്രീയ ഉന്നതരുമായുള്ള ബ്രുഗുവേരയുടെ ബന്ധമാണ് അന്താരാഷ്ട തലത്തിലെ നിയമനങ്ങൾക്കു പിന്നിലെന്ന് ആക്ഷേപമുയർന്നിരുന്നു.[10][11][12]

സൃഷ്ടികൾ[തിരുത്തുക]

തനിയ ബ്രുഗുവേരയുടെ 1997 ലെ ദ ബർഡൻ ഓഫ് ഗിൽറ്റ് (El peso de la culpa) എന്ന അവതരണം, ക്യൂബയിലെ തദ്ദേശീയർ സ്പാനിഷ് അധിനിവേശക്കാർക്ക് അടിമയാകുന്നതിലും ഭേദം അഴുക്ക് മാത്രം ഭക്ഷിക്കാമെന്ന്  പ്രതിജ്ഞയെടുത്തത് സംബന്ധിച്ച കഥയാണ്.[13][14] അഴുക്ക് മാത്രം ഭക്ഷിക്കുമെന്നത് പ്രതിരോധത്തിന്റെ ആയുധമായാണ് താനിയ വ്യാഖ്യാനിക്കുന്നത്.   ഈ അവതരണത്തിൽ താനിയ നഗ്നയായി കഴുത്തിൽ തൂക്കിയിട്ട ഒരു ആടിന്റെ മൃതദേഹ അവശിഷ്ടവുമായി പ്രത്യക്ഷപ്പെടുന്നുണ്ട്. നാൽപത്തഞ്ച് മിനിറ്റോളം കണ്ണുനീരിനെ പ്രതിധീകരിച്ച് ഉപ്പും വെള്ളവും കുഴച്ച മണ്ണ് അവർ ഭക്ഷിക്കുകയും ചെയ്തു.[15]

കൊച്ചി മുസിരിസ് ബിനാലെ 2018[തിരുത്തുക]

താനിയ ബിനലെ അധികൃതർക്ക് എഴുതിയ കത്ത്

കൊച്ചി മുസിരിസ് ബിനാലെ 2018 ൽ പങ്കെടുക്കേണ്ടിയിരുന്ന താനിയയെ ക്യൂബയിലെ കലാ പ്രദർശനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തുന്ന ലൈസൻസ് സമ്പ്രദായത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്തു. അവർ ബിനലെ അധികൃതർക്ക് എഴുതിയ കത്ത് വേദിയിൽ പ്രദർശിപ്പിച്ചിരുന്നു. ‘അനീതി നിലനിൽക്കുന്നു. കാരണം, ഭൂതകാലത്തെ അനീതികൾ ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല...’ ഈ വാക്കുകളോടെയാണ് കത്ത് അവസാനിക്കുന്നത്.

അറസ്റ്റ്[തിരുത്തുക]

 2014നും  2015 നും ഇടയിൽ മൂന്ന് തവണയോളം അറസ്റ്റ് ചെയ്യപ്പെട്ടു. [16][17][18] ക്യൂബയിലെ കലാ പ്രദർശനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തുന്ന ലൈസൻസ് സമ്പ്രദായത്തിനെതിരെ സമരത്തിനൊരുങ്ങി 2018 ൽ തടവിലായി.  താനിയ ബ്രുഗുവേര ഉൾപ്പെടെ മൂന്നു പേരാണ് ലൈസൻസ് സമ്ബ്രദായത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനിരുന്നതിന്  തടവിലായത്. അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം വിട്ടയച്ചെങ്കിലും പിടികൂടുകയായിരുന്നു.

അവലംബം[തിരുത്തുക]

  1. Posner, Helaine; Mosquera, Gerardo; Lambert-Beatty, Carrie (2009). Tania Bruguera: On the political imaginary. New York, NY: Charta. ISBN 978-88-8158-764-3.
  2. Alvarez, Carlos Manuel. "Tania Bruguera: Cuban artist fights for free expression". www.aljazeera.com. Retrieved 21 February 2018.
  3. Bass, Nicole. "Biography by Nicole Bass" (PDF). www.taniabruguera.com. Archived from the original (PDF) on 2019-01-19. Retrieved 20 November 2016.
  4. "Curriculum Vitae" (PDF). taniabruguera.com. Archived from the original (PDF) on 2016-07-01. Retrieved 21 February 2018.
  5. IUAV[പ്രവർത്തിക്കാത്ത കണ്ണി], Faculty of Arts & Design
  6. Reilly and Nochlin, Eds (2007). Global Feminisms: New Directions in Contemporary Art. London and New York: Merrell. p. 270.
  7. University of Chicago Archived 2017-09-23 at the Wayback Machine., Department of Visual Arts
  8. {{cite news}}: Empty citation (help)
  9. "Artist Tania Bruguera and Others Detained in Havana [UPDATED]". fredlarson123.
  10. Mora, Angélica. "QUIEN ES EL PADRE DE TANIA BRUGUERA". Nuevo Accion. Archived from the original on 2017-09-23. Retrieved 20 November 2016.
  11. Rosado-Tuero, Aldo. "DE LOS ARCHIVOS DE NUEVO ACCIÓN: LO PROMETIDO ES DEUDA: RECUENTO DE QUIEN ES EL PADRE DE TANIA BRUGUERA". www.nuevoaccion.com. Nuevo Accion. Retrieved 20 November 2016.
  12. Rosado-Tuero, Aldo. "Miguel Bruguera del Valle, junto al Che Guevara". nuevoaccion.com. Nuevo Accion. Archived from the original on 2019-02-23. Retrieved 20 November 2016.
  13. Bruguera, Tania. "The Burden of Guilt". Tania Bruguera. Archived from the original on 2019-09-29. Retrieved May 17, 2013.
  14. Fusco, Coco (2000). Corpus Delecti: Performance Art of the Americas. London: Routledge. pp. 152–153. ISBN 0415194547.
  15. Rubin, Edward. "Art in America Featured Installation by Cuban Artist at Neuberger Museum". Artes Magazine. Archived from the original on August 15, 2011. Retrieved May 17, 2013.
  16. {{cite news}}: Empty citation (help)
  17. "Artist Tania Bruguera Arrested Again in Havana, Injured by Police". Hyperallergic (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2016-03-05.
  18. "Tania Bruguera on her art, her detentions and what happens next". latimes.com. Retrieved 2016-03-05.
"https://ml.wikipedia.org/w/index.php?title=താനിയ_ബ്രുഗുവേര&oldid=3865858" എന്ന താളിൽനിന്ന് ശേഖരിച്ചത്