തവ്ദ (നദി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തവ്ദ
Р. Тавда, мост, с. Нижняя Тавда - panoramio.jpg
Tobol river 2 layers en.svg
The Tavda in the Tobol basin
രാജ്യംറഷ്യ
Physical characteristics
നദീമുഖംTobol
57°47′51″N 67°15′23″E / 57.79750°N 67.25639°E / 57.79750; 67.25639Coordinates: 57°47′51″N 67°15′23″E / 57.79750°N 67.25639°E / 57.79750; 67.25639
നീളം719 കി.മീ (447 മൈ)
നദീതട പ്രത്യേകതകൾ
Progressionഫലകം:RTobol
നദീതട വിസ്തൃതി88,100 കി.m2 (9.48×1011 sq ft)
പോഷകനദികൾ

ഒരു സൈബീരിയൻ നദിയാണ് തവ്ദ ( Russian: Тавда ). മധ്യ യുറൽ പർവതത്തിൽ നിന്ന് ഉത്ഭവിച്ച ടോബോളിലേക്ക് ഒഴുകുന്നു. ഈ നദിയുടെ വടക്ക് തുരയും തെക്ക് കോണ്ടയുമാണ്. സ്വെർഡ്ലോവ്സ്ക് ഒബ്ലാസ്റ്റ്, ട്യൂമെൻ ഒബ്ലാസ്റ്റ് എന്നീ സ്ഥലങ്ങളിലൂടെ ഈ നദി കടന്നുപോകുന്നു.

ലോസ്വ, സോസ്വ എന്നീ നദികൾ കൂടിച്ചേർന്നാണ് തവ്ദ രൂപം കൊള്ളുന്നത്. തവ്ദ 719 കിലോമീറ്റർ (447 മൈ) നീളം, അതിന്റെ ഉത്ഭവതടം ഏതാണ് 88,100 ച. �കിലോ�ീ. (34,000 ച മൈ) വിസ്തൃതിയുള്ളതുമാണ്.[1] നവംബർ ആദ്യം നദി മരവിക്കുകയും ഏപ്രിൽ അവസാനം വരെ ഹിമപാതത്തിൽ തുടരുകയും ചെയ്യും. ഇതിന്റെ പ്രധാന ഉപനദിയാണ് പെലിം . തവ്ദ നദി സഞ്ചാരയോഗ്യമാണ്, തടി റാഫ്റ്റിംഗ് ഇവിടെ ഉപയോഗത്തിലുണ്ട്. യുറലുകളുടെ കിഴക്ക് റഷ്യയിലെ ആദ്യകാല ജനവാസ കേന്ദ്രങ്ങളിലൊന്നായ തവ്ദ പട്ടണം ഈ നദിയുടെ തീരത്താണ്. കൂടാതെ പെലിം പട്ടണവും തവ്ദയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്.

തവ്ദയും അതിന്റെ പ്രധാന കൈവഴികളായ സോസ്വ, ലോസ്വ, പെലിം എന്നിവയും തെക്കുകിഴക്കായി ഒഴുകുകയും മധ്യ യുറലുകളിലുള്ള ജലം ഒഴുക്കുകയും ചെയ്യുന്നു. അവ 'Щ' എന്ന അക്ഷരത്തിന്റെ ആകൃതിയിലാണ്, പക്ഷേ നീളമുള്ള വാൽ. സോസ്വ (പടിഞ്ഞാറ് വശത്തുള്ള നദി) തെക്കുകിഴക്കായി ഒഴുകുന്നു, സോസ്വ പട്ടണത്തിന് സമീപം വടക്കുകിഴക്കായി തിരിയുന്നു, ലോസ്വാ വരെ എത്തുന്നു. അവിടം മുതൽ നദിയുടെ പേര് തവ്ദ എന്നാണ്. ഈ നദി കിഴക്കോട്ട് ഒഴുക്ക് തുടരുന്നു, പെലിം നദിയും ഇതുമായി ചേരുന്നു പിന്നീട് തെക്ക്കിഴക്കോട്ട് ഒഴുകുന്നു. ടിയൂമെൻ, തൊബൊൾസ്ക് എന്നിവയുടെ ഇടയിലൂടെ ടൊബോൾ വരെ ഒഴുകുന്നു.

പരാമർശങ്ങൾ[തിരുത്തുക]

  1. Река Тавда in the State Water Register of Russia (Russian)


"https://ml.wikipedia.org/w/index.php?title=തവ്ദ_(നദി)&oldid=3695366" എന്ന താളിൽനിന്ന് ശേഖരിച്ചത്