തരവത്ത് അമ്മാളുഅമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തരവത്ത് അമ്മാളുഅമ്മ
Tharavath Ammaluamma.jpg
ജനനം(1873-04-26)ഏപ്രിൽ 26, 1873
മരണംജൂൺ 6, 1936(1936-06-06) (പ്രായം 63)
ദേശീയതFlag of India.svg ഭാരതീയൻ

മലയാളത്തിലെ സാഹിത്യകാരിയാണ് തരവത്ത് അമ്മാളുഅമ്മ (26 ഏപ്രിൽ 1873 - 6 ജൂൺ 1936).[1]. നോവലുകളുടെ വിവർത്തനങ്ങളും ഭക്തിഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അച്ഛൻ പാലക്കാട് ജില്ലയിലെ കൊടുവായൂർ ചിങ്ങച്ചറ വീട്ടിൽ ശങ്കരൻ‌നായർ. അമ്മ തരവത്ത് കുമ്മിണി അമ്മ. കൊച്ചി തമ്പുരാൻ സാഹിത്യ സഖി ബിരുദം നൽകിയെങ്കിലും അവർ അത് നിരസിച്ചു.[2]

അമ്മാളുഅമ്മ 1914 ൽ രചിച്ച 'കമലാഭായി അഥവാ ലക്ഷ്മീവിലാസത്തിലെ കൊലപാതകം', മലയാളത്തിൽ ഒരു സ്ത്രീ എഴുതിയ ആദ്യത്തെ അപസർപ്പകനോവൽ ആയിരുന്നു.[3] തിരുവിതാംകൂറിൽ നിന്നു നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്ക് അഭയം നൽകിയത് അമ്മാളു അമ്മയായിരുന്നു.[4]

കൃതികൾ[തിരുത്തുക]

 • ലീല - ഒരു നോവൽ
 • ഭക്തമാല - 3 ഭാഗങ്ങൾ
 • ബുദ്ധചരിതം
 • ബാലബോധിനി
 • ഭക്തമാലയിലെ ചെറുകഥകൾ
 • കോമളവല്ലി - ഒരു നോവൽ (2 ഭാഗങ്ങൾ)
 • സർവ്വവ്വേദാന്ത സിദ്ധാന്തസാരസംഗ്രഹം
 • കൃഷ്ണഭക്തിചന്ദ്രിക
 • ബുദ്ധഗാഥാചന്ദ്രിക
 • ഒരു തീർഥയാത്ര
 • ശ്രീശങ്കരവിജയം
 • ശിവഭക്തവിലാസം

അവലംബം[തിരുത്തുക]

 1. പുനർജീവനം കൃതിക്കും കർത്താവിനും
 2. തരവത്ത് അമ്മാളുഅമ്മ, ജീവചരിത്രം, കേരള സാഹിത്യ അക്കാദമി
 3. തരവത്ത് അമ്മാളുഅമ്മ. "എന്റെ ഡിറ്റക്ടീവുകൾ". മാതൃഭുമി. പി. കെ. രാജശേഖരൻ. മൂലതാളിൽ നിന്നും 2014-04-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 നവംബർ 2014.
 4. കേരളം ജില്ലകളിലൂടെ- മാതൃഭൂമി ബുക്ക്സ് 2013 പേജ് 142

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തരവത്ത്_അമ്മാളുഅമ്മ&oldid=3633606" എന്ന താളിൽനിന്ന് ശേഖരിച്ചത്