Jump to content

തബ്രീസ് സർവ്വകലാശാല

Coordinates: 38°03′49″N 46°19′43″E / 38.06361°N 46.32861°E / 38.06361; 46.32861
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
University of Tabriz
دانشگاه تبريز
Dāneshgāh-e Tabriz
പ്രമാണം:University of Tabriz.jpg
മുൻ പേരു(കൾ)
University of Azarabadeghan (1947–1979)
ആദർശസൂക്തം
  • تزکيه و تعليم
തരംPublic
സ്ഥാപിതം1947
സാമ്പത്തിക സഹായംUS$ 56.05 million
(December 10, 2014)[1]
ചാൻസലർMir Reza Majidi[2]
അദ്ധ്യാപകർ
Over 800[3]
കാര്യനിർവ്വാഹകർ
957
വിദ്യാർത്ഥികൾ18,000+[4]
ബിരുദവിദ്യാർത്ഥികൾ13,000+[4]
5,000+[4]
സ്ഥലംഇറാൻ Tabriz, Iran
38°03′49″N 46°19′43″E / 38.06361°N 46.32861°E / 38.06361; 46.32861
ക്യാമ്പസ്Urban 1,445 ഏക്കർ (2.3 ച മൈ; 5.8 കി.m2) land and 80 ഏക്കർ (0.1 ച മൈ; 0.3 കി.m2) Buildings and Offices
അഫിലിയേഷനുകൾCUA
വെബ്‌സൈറ്റ്tabrizu.ac.ir

ഉന്നത വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും മികവിന്റെ കേന്ദ്രം സൃഷ്ടിക്കുകയെന്ന അടിസ്ഥാന ലക്ഷ്യത്തോടെ ഇറാനിലെ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലെ തബ്രീസിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു സർവ്വകലാശാലയാണ് തബ്രീസ് സർവ്വകലാശാല - University of Tabriz (Persian: دانشگاه تبريز‎) ഇറാനിലെ മികച്ച അഞ്ച് ഉന്നത സർവകലാശാലകളിൽ ഒന്നും രാജ്യത്തെ ഏറ്റവും തിരഞ്ഞെടുത്ത പത്ത് സർവകലാശാലകളിൽ ഒന്നുമാണിത്. ടെഹ്‌റാൻ സർവകലാശാലയ്ക്ക് ശേഷം ഇറാനിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ സർവകലാശാലയാണ് തബ്രീസ് സർവകലാശാല, രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ ഏറ്റവും വലിയ അക്കാദമിക് സ്ഥാപനമായ രാജ്യത്തെ രണ്ടാമത്തെ വലിയ കാമ്പസും ഈ സർവ്വകലാശായുടേതാണ്. കോക്കസസ് യൂണിവേഴ്‌സിറ്റി അസോസിയേഷനിൽ അംഗമാണ് ഈ സർവകലാശാല[5]. 22 പ്രധാന വകുപ്പുകളിലായി ബിരുദ പൂർവ്വ, ബിരുദ പ്രോഗ്രാമുകൾ സർവകലാശാല നൽകുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 13,000 ബിരുദ പൂർവ്വ വിദ്യാർത്ഥികളും 5000 ബിരുദ വിദ്യാർത്ഥികളും ഇവിടെ പഠനം നടത്തുന്നുണ്ട്[4] . ഇറാൻ ശാസ്ത്ര, ഗവേഷണ, സാങ്കേതിക മന്ത്രാലയമാണ് തബ്രീസ് സർവകലാശാലയ്ക്കുള്ള ധനസഹായം നൽകുന്നത്. ഇറാനിയൻ അപേക്ഷകർക്കായുള്ള സർവകലാശാല പ്രവേശനം ദേശീയ പ്രവേശന പരീക്ഷയിലൂടെയാണ് നടത്തുന്നത്. ഇത് ശാസ്ത്ര, ഗവേഷണ, സാങ്കേതിക മന്ത്രാലയം വർഷം തോറും നടത്തിവരുന്നുണ്ട്. കൂടാതെ ചില പ്രത്യേക ചട്ടങ്ങളിലൂടെ അന്താരാഷ്ട്ര അപേക്ഷകർക്കായും പ്രവേശനം നൽകുന്നുണ്ട്.



ചരിത്രം

[തിരുത്തുക]

ഇറാനിലെ ഏറ്റവും അഭിമാനകരമായ സർവകലാശാലകളിലൊന്നായ തബ്രീസ് സർവ്വകലാശാല 1947ൽ മെഡിസിൻ, അഗ്രികൾച്ചർ, പെഡഗോഗി എന്നീ ഫാക്കൽറ്റികളുമായി യൂണിവേഴ്‌സിറ്റി അസറബഡെഗൻ എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്. ഇറാനിലെ ദേശീയ പാർലമെന്റ് നഗരങ്ങളിൽ സർവകലാശാലകൾ സ്ഥാപിക്കുന്നതിനുള്ള നിയമനിർമ്മാണം മൂലമാണ് ഈ സർവ്വകലാശാല സ്ഥാപിച്ചത്. 1979 ലെ ഇസ്ലാമിക വിപ്ലവത്തെത്തുടർന്നാണ് അസറാബഡെഗൻ സർവകലാശാലയെ തബ്രിസ് സർവകലാശാല എന്ന് പുനർനാമകരണം ചെയ്തത്. 1985ൽ ഇസ്ലാമിക് പാർലമെന്റിന്റെ അംഗീകാരത്തെത്തുടർന്ന് ഇറാനിലെ മെഡിക്കൽ സയൻസുമായി ബന്ധപ്പെട്ട എല്ലാ ഫാക്കൽറ്റികളും കേന്ദ്രങ്ങളും വേർപെടുത്തി മെഡിക്കൽ സർവകലാശാലകൾ എന്ന പേരിൽ സ്വതന്ത്രമായി പ്രവർത്തനം ആരംഭിച്ചു. അതിനുശേഷം, തബ്രീസ് മെഡിക്കൽ സയൻസസ് സർവകലാശാലയെ തബ്രീസ് സർവകലാശാലയിൽ നിന്ന് വേർപെടുത്തി ആരോഗ്യമെഡിക്കൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ തുടർന്നു.[6]

കാമ്പസുകൾ

[തിരുത്തുക]
  • തബ്രിസിലെ പ്രധാന കാമ്പസ്
  • അറാസ് ഇന്റർനാഷണൽ കാമ്പസ്
  • മിയാനെ ടെക്നിക്കൽ കോളേജ്
  • മറാണ്ട് ടെക്നിക്കൽ കോളേജ്

ഫാക്കൽറ്റികളും കോളേജുകളും

[തിരുത്തുക]
സർവകലാശാലയുടെ ഗോപുരം
  • കാർഷിക ഫാക്കൽറ്റി
  • വെറ്ററിനറി മെഡിസിൻ ഫാക്കൽറ്റി
  • ബയോളജി ഫാക്കൽറ്റി
  • കെമിക്കൽ, പെട്രോളിയം എഞ്ചിനീയറിംഗ് ഫാക്കൽറ്റി
  • കെമിസ്ട്രി ഫാക്കൽറ്റി
  • സിവിൽ എഞ്ചിനീയറിംഗ് ഫാക്കൽറ്റി
  • ഭൂമിശാസ്ത്ര, ആസൂത്രണ വിഭാഗം
  • സാമ്പത്തിക, മാനേജ്മെന്റ്, ബിസിനസ് ഫാക്കൽറ്റി
  • ഫാക്കൽറ്റി ഓഫ് എഡ്യൂക്കേഷൻ & സൈക്കോളജി
  • ഇലക്ട്രിക്കൽ & കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഫാക്കൽറ്റി
  • എഞ്ചിനീയറിംഗ് ഫാക്കൽറ്റി - എമർജിംഗ് ടെക്നോളജീസ്
  • ലോ & സോഷ്യൽ സയൻസസ് ഫാക്കൽറ്റി
  • മാത്തമാറ്റിക്കൽ സയൻസസ് ഫാക്കൽറ്റി
  • മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഫാക്കൽറ്റി
  • നാച്ചുറൽ സയൻസസ് ഫാക്കൽറ്റി
  • പേർഷ്യൻ, വിദേശ ഭാഷകളുടെ ഫാക്കൽറ്റി
  • ഫിസിക്കൽ എജ്യുക്കേഷൻ & സ്പോർട്സ് സയൻസ് ഫാക്കൽറ്റി
  • ഭൗതികശാസ്ത്ര വിഭാഗം[7]

സ്ഥാപനങ്ങൾ

[തിരുത്തുക]
സർവകലാശാലയുടെ പ്രധാന തെരുവ്.
  • സെന്റർ ഓഫ് എക്സലൻസ് ഇൻ മെക്കാട്രോണിക്സ് സിസ്റ്റംസ്
  • അപ്ലൈഡ് ഫിസിക്സും ജ്യോതിശാസ്ത്രവും
  • അടിസ്ഥാന ശാസ്ത്രം
  • ഭൂമിശാസ്ത്രം
  • ഇറാനിയൻ ചരിത്രവും സംസ്കാരവും
  • ഇസ്ലാമിക് & ഹ്യുമാനിറ്റി സയൻസ്
  • സാമൂഹിക ശാസ്ത്രം

ശ്രദ്ധേയരായ പൂർവ്വ വിദ്യാർത്ഥികൾ

[തിരുത്തുക]
  • സമദ് ബെഹ്‌റംഗി - ഇറാനിയൻ എഴുത്തുകാരൻ, സാമൂഹിക നിരൂപകൻ
  • അസിം ഗെയ്ചിസാസ് - ഇറാനിയൻ പർവതാരോഹകൻ [8]
  • ഫറാജ് സർക്കോഹി - ഇറാനിയൻ പത്രപ്രവർത്തകൻ, സാക്ഷരതാ നിരൂപകൻ
  • ഗോലം ഹുസൈൻ സെയ്ദി - എഴുത്തുകാരൻ, നാടകകൃത്ത്
  • ഹൂഷാങ് അമീറഹ്മാദി - രാഷ്ട്രീയ നിരീക്ഷകൻ, അമേരിക്കൻ-ഇറാനിയൻ കൗൺസിൽ പ്രസിഡന്റ് [9]
  • ഹസ്സൻ മൻസൂർ - എനർജി ഇക്കണോമിസ്റ്റ്
  • മെഹ്ദി ബേക്കറി - ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ മുൻ ചീഫ് കമാൻഡർ
  • അലി അക്ബർ എന്റേസാമി - ഇറാനിലെ രസതന്ത്രത്തിന്റെയും പോളിമർ ശാസ്ത്രത്തിന്റെയും പിതാവ് [10]
  • അലി സയീദ്‌ലോ - ഇറാൻ വൈസ് പ്രസിഡന്റ്
  • അലി അബ്ദോലിസാദെ - ഇറാൻ മുൻ ഭവന മന്ത്രി [11]
  • ഈസ്‌മൈൽ ജബ്ബാർസാദെ - കിഴക്കൻ അസർബൈജാൻ ഗവർണർ
  • ഇബ്രാഹിം റെസായി ബാബാദി - രാഷ്ട്രീയക്കാരൻ, കെർമാൻഷാ പ്രവിശ്യയുടെ ഗവർണർ ജനറൽ
  • കാവെ മദാനി - ഉപ തലവൻ, ഇറാൻ പരിസ്ഥിതി വകുപ്പ്

അവലംബം

[തിരുത്തുക]
  1. "Financial information=December 10, 2014". Archived from the original on 2017-08-01. Retrieved 2019-11-16.
  2. "رییس فعلی دانشگاه تبریز". University of Tabriz. Archived from the original on 2019-11-16. Retrieved 2019-11-16.
  3. "University Of Tabriz". Archived from the original on 2019-10-03. Retrieved 2019-11-16.
  4. 4.0 4.1 4.2 4.3 "About University -Student Statistics & Total Number:". University of Tabriz. 19 June 2010. Archived from the original on 20 October 2013. Retrieved 26 October 2013.
  5. Tüm Uyeler. kunib.com
  6. "History of Tabriz University of Medical Sciences". Archived from the original on 2018-10-24. Retrieved 2019-11-16.
  7. "University of Tabriz". Archived from the original on 2012-10-11. Retrieved 2019-11-16.
  8. "Azim Gheichisaz - درباره من". Retrieved 29 June 2015.
  9. "policy.rutgers.edu/faculty/amirahmadi".
  10. "پدر علم شيمي و پليمر ايران درگذشت". Fars News Agency. July 2015. Retrieved 12 July 2015.
  11. "Iran Parliament's Research Center". Archived from the original on 2017-01-31. Retrieved 2019-11-16.
"https://ml.wikipedia.org/w/index.php?title=തബ്രീസ്_സർവ്വകലാശാല&oldid=3804987" എന്ന താളിൽനിന്ന് ശേഖരിച്ചത്