തഫ്ഹീമുൽ ഖുർആൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തഫ്ഹീമുൽ ഖുർആൻ
Thafheem cover.jpg
ഗ്രന്ഥത്തിന്റെ പുറംചട്ട
Author അബുൽ അ‌അ്‌ലാ മൗദൂദി
Country ഇന്ത്യ
Language മലയാളം
Series 6
Genre ഖുർആൻ വ്യാഖ്യാനം
Publisher ഇസ്ലാമിക് പബ്ലിഷിങ് ഹൗസ്
Publication date
1972

ഇസ്‌ലാമിക പണ്ഡിതനും ചിന്തകനുമായ മൌദൂദിയുടെ ഖുർ‌ആൻ വ്യാഖ്യാനമാണ് തഫ്ഹീമുൽ ഖുർആൻ. ഖുർആനിലെ ആശയങ്ങൾ സാധാരണക്കാർക്ക് മനസ്സിലാവും വിധം ഏറെ സരളമായ ശൈലിയാണ് ഈ രചനയിൽ സ്വീകരിച്ചിരിക്കുന്നത് എന്ന് പ്രസാധകർ അവകാശപ്പെടുന്നു. 12 ഇന്ത്യൻ ഭാഷകളിലും 9 ലോകഭാഷകളിലും തഫ്ഹീമുൽ ഖുർആൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.1942 ൽ ആണ് തഫ്ഹീമുൽ ഖുർആനിന്റെ രചന ആരംഭിച്ചത്. ആറു ഭാഷകളിൽ ഓൺലൈൻ എഡിഷനുകളുണ്ട്.[1]

മലയാളത്തിൽ[തിരുത്തുക]

പ്രബോധനം വാരികയിൽ 1957 ജനുവരി 1 (വാള്യം 11 ലക്കം 9) മുതൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച് തുടങ്ങിയ തഫ്ഹീമുൽ ഖുർആൻ മലയാളം 1998 ഡിസംബർ വരെ തുടർന്നു. മലയാളത്തിലെ ആദ്യ വാള്യം 1972 ൽ പുറത്തിറങ്ങി. കോഴിക്കോട്ടെ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ആണ് ഇത് പ്രസിദ്ധീകരിച്ച തഫ്ഹീമിന്റെ ആറു വാള്യങ്ങളിൽ അവസാന വാള്യം 1998 ൽ ഇറങ്ങി. [2]. ടി.കെ. ഉബൈദ് ആണ് മുഖ്യ വിവർത്തകൻ.

തഫ്ഹീം സോഫ്ട് വെയർ[തിരുത്തുക]

തഫ്ഹീമുൽ ഖുർആനിന്റെ സോഫ്ട് വെയറും, വെബ് എഡിഷനും ലഭ്യമാണ്‌.[3] കോഴിക്കോട്ടെ ഡി ഫോർ മീഡിയയാണ് ഇവ വെബ് എഡിഷനുകളും സോഫ്ട് വെയറുകളും നിർമ്മച്ചിരിക്കുന്നത്. സമ്പൂർണ്ണമായ ഓഡിയോ പതിപ്പും ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്. 2008 സോഫ്ട് വെയറിന്റെ ആദ്യ പതിപ്പും 2016 ഏപ്രിൽ 8 ന് സമ്പൂർണ്ണ ഓഡിയോ ഉൾപ്പെടുത്തി രണ്ടാം പതിപ്പും പുറത്തിറക്കി.[4]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തഫ്ഹീമുൽ_ഖുർആൻ&oldid=2591480" എന്ന താളിൽനിന്നു ശേഖരിച്ചത്