Jump to content

തടപ്പുഴു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തടപ്പുഴുവിന്റെ വണ്ട്

വാഴയെ ഏറ്റവുമധികം ആക്രമിക്കുന്ന ഒരു കീടമാണ് തടപ്പുഴു. തടതുരപ്പൻ, പിണ്ടിതുരപ്പൻ ചെള്ള്/ചെല്ലി എന്നീ പേരിലെല്ലാം അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: ഒഡോയ്പോറസ് ലോൻജികോളിസ്)[1] . ഇതിന്റെ വണ്ടുകൾക്ക് മാണവണ്ടുമായി സാദൃശ്യമുണ്ട്. ഇതിന്റെ ആക്രമണം അടുത്തകാലങ്ങളിൽ കേരളത്തിൽ വ്യാപകമായിട്ടുണ്ട്. വണ്ടുകൾക്ക് കറുപ്പോ ചുവപ്പുകലർന്ന തവിട്ടുനിറമായിരിക്കും. ആൺ വണ്ടുകൾ പെൺവണ്ടിനേക്കാൾ വലിപ്പം കുറവാണ്.

ജീവിതചക്രം

[തിരുത്തുക]

പൂർണ്ണ വളർച്ചയെത്തിയ പെൺവണ്ടുകൾ വാഴത്തടയിൽ/പിണ്ടിയിൽ ചെറു സുഷിരങ്ങളുണ്ടാക്കി, പോളകൾക്കുള്ളിലെ വായു അറകളിൽ മുട്ടകൾ നിക്ഷേപിക്കുന്നു. ഈ മുട്ട വിരിഞ്ഞു പുറത്തു വരുന്ന പുഴുക്കൾ തട വ്യാപകമായി തിന്നു തീർക്കുകയും അതുവഴി വാഴ ഒടിഞ്ഞ് വീണ് നശിക്കുകയും ചെയ്യുന്നു.

വാഴയിനങ്ങൾ

[തിരുത്തുക]

കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തുവരുന്ന നേന്ത്രൻ, പാളയൻകോടൻ, പൂവൻ, ചെങ്കദളി എന്നീ ഇനങ്ങളിലെല്ലാം പിണ്ടിതുരപ്പൻ രൂക്ഷമായി ബാധിക്കുന്നുണ്ട്. റൊബസ്റ്റ, ഞാലിപ്പൂവൻ തുടങ്ങിയ ഇനങ്ങളിൽ ഇതിന്റെ ആക്രമണം താരതമ്യേന കുറവാണ്.

ലക്ഷണങ്ങൾ

[തിരുത്തുക]

വാഴത്തടയിൽ കാണുന്ന കറുപ്പോ ചുവപ്പോ ആയ കുത്തുകളും അവയിൽ നിന്നും ഒലിക്കുന്ന കൊഴുപ്പുള്ള ദ്രാവകവുമാണ് ആക്രമണത്തിന്റെ ആദ്യ ലക്ഷണങ്ങൾ.

നിയന്ത്രണ മാർഗ്ഗങ്ങൾ

[തിരുത്തുക]
  • കൃഷിയിടം വൃത്തിയായി സൂക്ഷിക്കുക
  • ആക്രമണത്തിനിരയായ വാഴകൾ പിണ്ടിയുൾപ്പെടെ മാറ്റി തീയിട്ട് നശിപ്പിക്കണം.
  • വാഴത്തടയിൽ ചെളിയോ വേപ്പണ്ണ എമൾഷനോ തേച്ചുപിടിപ്പിച്ചാൽ വണ്ടുകൾ മുട്ടയിടുന്നത് തടയാം.
  • ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവർഗ കേന്ദ്രം 'നന്മ', 'മേന്മ' എന്നീ പേരിൽ മരച്ചീനിയിൽ നിന്നുള്ള തടപ്പുഴുവിനെ പ്രതിരോധിക്കാനായുള്ള ജൈവ കീടനാശിനികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്[2] .
  • ഉപദ്രവം രൂക്ഷമാകുകയാണെങ്കിൽ ക്യൂനാൾഫോസ്, ക്ലോർപൈറിഫോസ്, കാർബാറിൽ തുടങ്ങിയ കീടനാശികൾ ഉപയോഗിക്കാം.

അവലംബം

[തിരുത്തുക]
  1. "വാഴ (മൂസാ സ്പീഷീസ്) : മറ്റ് പരിചരണ മാർഗ്ഗങ്ങൾ". karshikakeralam.gov.in. Archived from the original on 2013-03-28. Retrieved 2013 ജൂലൈ 11. {{cite web}}: Check date values in: |accessdate= (help)
  2. എം.പി. അയ്യപ്പദാസ്‌ (07 Jul 2013). "തടതുരപ്പന് 'മരച്ചീനി കീടനാശിനി'". മാതൃഭൂമി - കാർഷികം. ഡോ. സി.എ. ജയപ്രകാശ്, പ്രിൻസിപ്പൽ സയന്റിസ്റ്റ്, സി.ടി.സി.ആർ.ഐ., ശ്രീകാര്യം, തിരുവനന്തപുരം 17. Archived from the original on 2013-07-11. Retrieved 2013 ജൂലൈ 11. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: location (link)
  • വാഴത്തോട്ടത്തില് ഒരു വില്ലന്, ജോഷി പി.​എം,കോളേജ് ഓഫ് ഹോർട്ടിക്കള്ച്ചര്, വെള്ളാനിക്കര, മലയാള മനോരമ ദിനപത്രം തീയതി 29.12.1990
"https://ml.wikipedia.org/w/index.php?title=തടപ്പുഴു&oldid=3633523" എന്ന താളിൽനിന്ന് ശേഖരിച്ചത്