റൊബസ്റ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു വാഴയിനമാണ് റൊബസ്റ്റ. മദ്ധ്യകേരളത്തിൽ ചിലയിടങ്ങളിൽ ഇത് ചിങ്ങൻപഴം എന്ന പേരിലും അറിയപ്പെടുന്നു. അധികം ഉയരത്തിൽ വളരാത്ത ഒരു വാഴയിനമാണിത്. കയറ്റുമതിയ്ക്കായി വളരെ വിപുലമായ തോതിൽ കൃഷിചെയ്തിരുന്ന ഒരിനമാണിത്. വലിയ കുലയും കായും കട്ടിയുള്ള തൊലിയും മൃദുവായ ദശയുമുള്ള ഈ വാഴയിനം പത്താം മാസത്തിൽ വിളവെടുക്കാം. പഴം പഴുത്ത് കഴിഞ്ഞാൽ കുലയിൽ നിന്ന് എളുപ്പം പൊഴിഞ്ഞുവീഴുന്നു.

"https://ml.wikipedia.org/w/index.php?title=റൊബസ്റ്റ&oldid=2187421" എന്ന താളിൽനിന്ന് ശേഖരിച്ചത്