തഖ്ത്-ഇ സൊലെയ്മാൻ

Coordinates: 36°36′11″N 47°14′09″E / 36.603171°N 47.235949°E / 36.603171; 47.235949
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


തഖ്ത്-ഇ സൊലെയ്മാൻ
تخت سلیمان
The crater at Takht-e Soleymān
തഖ്ത്-ഇ സൊലെയ്മാൻ is located in Iran
തഖ്ത്-ഇ സൊലെയ്മാൻ
{{{map_name}}}
ഭൂപടത്തിൽ ദൃശ്യമാക്കപ്പെടുമ്പോൾ
സ്ഥാനംWest Azerbaijan, Iran
Coordinates36°36′11″N 47°14′09″E / 36.603171°N 47.235949°E / 36.603171; 47.235949
തരംSettlement
Official nameTakht-e Soleyman
TypeCultural
Criteriai, ii, iii, iv, vi
Designated2003 (27th session)
Reference no.1077
RegionAsia-Pacific

തഖ്ത്-ഇ സൊലെയ്മാൻ (പേർഷ്യൻ: تخت سلیمان), lit. 'ത്രോൺ ഓഫ് സോളമൻ'), ഇറാനിലെ പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യിലെ സസാനിയൻ സാമ്രാജ്യ കാലഘട്ടത്തിലെ ഒരു പുരാവസ്തു കേന്ദ്രമാണ്. ഊർമിയയ്ക്കും ഹമദാനും ഇടയിലായി സ്ഥിതിചെയ്യുന്ന ഇത് ആധുനിക പട്ടണമായ തകാബിന് സമീപസ്ഥമായും ടെഹ്‌റാന് ഏകദേശം 400 കിലോമീറ്റർ (250 മൈൽ) പടിഞ്ഞാറുമായാണ് സ്ഥിതിചെയ്യുന്നത്.

കാൽസ്യ സമ്പുഷ്ടമായ നീരുറവയുള്ള ഒരു കുളത്തിലെ ഒഴുക്കിനാൽ സൃഷ്ടിക്കപ്പെട്ടതും ഒരു കുന്നിൻ മുകളിലായി സ്ഥിതി ചെയ്യുന്നതുമായ കോട്ടകെട്ടി ഉറപ്പിച്ച ഈ സ്ഥലം 2003 ജൂലൈയിൽ ഒരു ലോക പൈതൃക സ്ഥാനമായി അംഗീകരിക്കപ്പെട്ടു. സസാനിഡ് കാലഘട്ടത്തിൽ നിർമ്മിച്ചതും ഇൽഖാനിദ് കാലഘട്ടത്തിൽ ഭാഗികമായി പുനർനിർമ്മിച്ചതുമായ (ഒരു പള്ളിയായി) സൊറോസ്ട്രിയൻ അഗ്നിക്ഷേത്രമായ അദുർ ഗുഷ്നാസ്പിന്റെ അവശിഷ്ടങ്ങളും ഈ കോട്ടയിൽ ഉൾപ്പെടുന്നു. സിംഹാസനാരോഹണത്തിന് മുമ്പ് സസാനിഡ് ഭരണാധികാരികൾ വണങ്ങിയിരുന്ന മൂന്ന് "മഹാ അഗ്നി" അല്ലെങ്കിൽ "രാജകീയ അഗ്നി"കളിൽ ഒന്ന് ഈ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. അദുർ ഗുഷ്‌നാസ്‌പ് എന്ന് വിളിച്ചിരുന്ന തഖ്ത്-ഇ സൊലെയ്മാനിലെ അഗ്നി സസാനിദിന്റെ ആർട്ടെഷ്‌റ്റാർ അല്ലെങ്കിൽ യോദ്ധാവ് വിഭാഗത്തിനായി സമർപ്പിക്കപ്പെട്ടിരുന്നു.[1] യേശുവിനേയും സരതുസ്ത്രനേയും സംബന്ധിച്ച വിവരങ്ങളുള്ള നാലാം നൂറ്റാണ്ടിലെ ഒരു അർമേനിയൻ കയ്യെഴുത്തുപ്രതിയിലും ഇസ്ലാമിക കാലഘട്ടത്തിലെ വിവിധ ചരിത്രകാരന്മാരും ഇവിടെയുള്ള കുളത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. കുളത്തിന് ചുറ്റുമുള്ള അഗ്നി ക്ഷേത്രത്തിന്റെ അടിത്തറ ആ ഐതിഹ്യത്തിന്റെ പേരിലാണ് അറിയപ്പടുന്നത്. തഖ്ത്-ഇ സൊലെയ്മാൻ നാലാം നൂറ്റാണ്ടിലെ പ്യൂട്ടിംഗർ മാപ്പിലും ദൃശ്യമാണ്.

ഏഴാം നൂറ്റാണ്ടിൽ ഇറാന്റെ അറബ് അധിനിവേശത്തിന് ശേഷമാണ് ഈ സൈറ്റിന് ബൈബിൾ സംബന്ധമായ പേര് ലഭിച്ചത്. സോളമൻ രാജാവ് രാക്ഷസന്മാരെ അടുത്തുള്ള 100 മീറ്റർ ആഴമുള്ള ഗർത്തത്തിനുള്ളിൽ തടവിലാക്കിയിരുന്നതായി നാടോടി ഐതിഹ്യം പറയുന്ന അതിനെ സെൻഡാൻ-ഇ സൊലെയ്മാൻ അഥവാ "പ്രിസൺ ഓഫ് സോളമൻ" എന്ന് വിളിക്കുന്നു. കോട്ടയിൽ ഒഴുക്കുള്ള കുളം സോളമൻ സൃഷ്ടിച്ചതായും ഐതിഹ്യം പറയുന്നു.

പുരാവസ്തു ഗവേഷണങ്ങൾ അക്കീമെനിഡ് കാലഘട്ടത്തിൽ, ബിസി അഞ്ചാം നൂറ്റാണ്ടിലെ അധിനിവേശത്തിന്റെയും പിന്നീട് കോട്ടയിലെ പാർത്തിയൻ വാസസ്ഥലങ്ങളുടെയും അടയാളങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. സസാനിഡ് രാജാക്കന്മാരുടെയും ബൈസന്റൈൻ ചക്രവർത്തി തിയോഡോഷ്യസ് രണ്ടാമന്റെയും (എ.ഡി. 408-450) നാണയങ്ങളും അവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇൽഖാനിദ് കാലഘട്ടം[തിരുത്തുക]

വടക്കുപടിഞ്ഞാറൻ ഇറാനിലെ അസർബൈജാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന തഖ്ത്-ഇ സൊലെയ്മാൻ സമുച്ചയത്തിന്റെ അവശിഷ്ടങ്ങൾ അഗ്നിപർവ്വത പർവതപ്രദേശങ്ങളാൽ വലയം ചെയ്യപ്പെട്ട പുൽമേടുകളിൽ കാണാം.[2] പേർഷ്യൻ ഭാഷയിൽ "സോളമന്റെ സിംഹാസനം" എന്നർഥം വരുന്നതും ടർക്കിഷ് ഭാഷയിൽ സുഗൂർലുഖ്, "മാർമോട്ടുകളാൽ സമൃദ്ധമായ ഒരു സ്ഥലം"[3] എന്നും വിവർത്തനം ചെയ്യപ്പെടുന്ന തഖ്ത്-ഇ സൊലെയ്മാൻ പതിമൂന്നാം നൂറ്റാണ്ടിൽ ഇൽഖാനിദ് രാജവംശത്തിന്റെ കീഴിൽ ഒരു വേനൽക്കാല വിശ്രമകേന്ദ്രവും വേട്ടയാടൽ വേളയിൽ താമസിക്കുന്നതിനുള്ള ഒരു കൊട്ടാരവുമായി നിർമ്മിച്ചതാണ്.[4] മുമ്പ്, ഈ സ്ഥലം അഞ്ചാം നൂറ്റാണ്ടിൽ സസാനിയൻ രാജാക്കന്മാർ നിർമ്മിച്ച ഒരു സൊറോസ്ട്രിയൻ അഗ്നി ക്ഷേത്രമായിരുന്നു. അക്കാലത്ത് സസാനിയൻ രാജവംശത്തിന്റെ ഔദ്യോഗിക മതമായിരുന്നു സൊറാസ്ട്രിയൻ മതം. ഇൽഖാനിദ് രക്ഷാധികാരി, രണ്ടാമത്തെ ഇൽഖാൻ ഭരണാധികാരി, ഇൽഖാനിദ് രാജവംശത്തിലെ ആദ്യത്തെ ഭരണാധികാരി ഹുലാഗുവിന്റെ മകൻ എന്നീ വിശേഷണങ്ങളുള്ള അബാഖ ഖാൻ (r.1265-82), പഴയ അഗ്നി ക്ഷേത്രത്തിന്റെ വിപുലമായ അവശിഷ്ടങ്ങളും സസാനിയൻ കൊട്ടാരവും നിലനിൽക്കുന്നതിനാൽ തന്റെ വേനൽക്കാല വസതിക്കായി ഭാഗികമായി ഈ സ്ഥലം തിരഞ്ഞെടുത്തു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Zakeri, Mohsen (1995). Sāsānid Soldiers in Early Muslim Society: The Origins of ʿAyyārān and Futuwwa. Wiesbaden: Otto Harrassowitz. p. 32. ISBN 978-3-447-03652-8.
  2. UNESCO World Heritage Centre. "Takht-e Soleyman". UNESCO World Heritage Centre (in ഇംഗ്ലീഷ്). Retrieved 2019-04-30.
  3. Akbarnia, Ladan, “Khitā'ī: Cultural Memory and the Creation of a Mongol Visual Idiom in Iran and Central Asia”, Ph.D. diss, Harvard University, 2007.
  4. Akbarnia, Ladan, “Khitā'ī: Cultural Memory and the Creation of a Mongol Visual Idiom in Iran and Central Asia”, Ph.D. diss, Harvard University, 2007.
"https://ml.wikipedia.org/w/index.php?title=തഖ്ത്-ഇ_സൊലെയ്മാൻ&oldid=3827612" എന്ന താളിൽനിന്ന് ശേഖരിച്ചത്