തക്ഷൻകുന്ന് സ്വരൂപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തക്ഷൻകുന്ന് സ്വരൂപം
Author യു.കെ. കുമാരൻ
Country ഇന്ത്യ
Language മലയാളം
Media type അച്ചടി

2016ലെ വയലാർ രാമവർമ സാഹിത്യ പുരസ്കാരത്തിന് അർഹമായ യു.കെ. കുമാരൻ രചിച്ച നോവലാണ് തക്ഷൻകുന്ന് സ്വരൂപം.[1][2]

ഉള്ളടക്കം[തിരുത്തുക]

ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ, 1900 മുതൽ 1980 വരെയുള്ള കേരളീയ ജീവിതത്തിന്റെ ആകുലതകളും സന്തോഷങ്ങളും അടയാളപ്പെടുത്തുന്ന കൃതിയാണ് തക്ഷൻകുന്ന്‌ സ്വരൂപം. സ്വാതന്ത്യപൂർവ്വ കേരളം, നവോത്ഥാനാശയങ്ങളുടെ വേരോട്ടം, ദേശീയ പ്രസ്ഥാനം, ഗുരുവായൂർ സത്യഗ്രഹം, കേളപ്പന്റെ സഹനസമരം, വസൂരി ബാധ, സ്വാതന്ത്ര്യലബ്ധി, ആധുനിക കേരള സമൂഹത്തിന്റെ രൂപപ്പെടൽ തുടങ്ങി നിരവധി ചരിത്ര സംഭവങ്ങൾ ഈ നോവലിൽ കടന്നു വരുന്നുണ്ട്. കല്ലുവെട്ടി പാച്ചറുടെ മകനായ രാമറിലൂടെ, അദ്ദേഹത്തിന്റെ എൺപത്‌ വർഷങ്ങൾ നീണ്ട ജീവിതത്തിലൂടെ സംസ്ഥാനത്ത്‌ നവോത്ഥാനാശയങ്ങളുടെ വളർച്ചയാണ്‌ നോവൽ വിവരിക്കുന്നത്‌

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "വയലാർ അവാർഡ് യു.കെ കുമാരന്". ദേശാഭിമാനി ദിനപത്രം (ഓൺലൈൻ പതിപ്പ്). 2016-10-06. ശേഖരിച്ചത് 2016-10-06. 
  2. "തക്ഷൻകുന്ന് സ്വരൂപം, ദേശത്തിന്റെ സങ്കീർത്തനം". മാതൃഭൂമി ദിനപത്രം (ഓൺലൈൻ പതിപ്പ്). 2016-10-06. ശേഖരിച്ചത് 2016-10-06. 
"https://ml.wikipedia.org/w/index.php?title=തക്ഷൻകുന്ന്_സ്വരൂപം&oldid=2491095" എന്ന താളിൽനിന്നു ശേഖരിച്ചത്