തകാഷി ഷിമുറ
ദൃശ്യരൂപം
Takashi Shimura | |
---|---|
志村 喬 | |
ജനനം | 島崎 捷爾[1] (Shoji Shimazaki) മാർച്ച് 12, 1905 Ikuno, Hyōgo, Japan |
മരണം | ഫെബ്രുവരി 11, 1982 Tokyo, Japan | (പ്രായം 76)
തൊഴിൽ | Actor |
സജീവ കാലം | 1934–1981 |
ജാപ്പനീസ് നടനും അകിരാ കുറസോവ സംവിധാനം ചെയ്ത ചിത്രങ്ങളിലെ സ്ഥിരം അഭിനേതാവുമായിരുന്നു തകാഷി ഷിമുറാ( മാർച്ച് 12, 1905 – ഫെബ്: 11, 1982). കുറൊസാവ സംവിധാനം ചെയ്ത 30 ചിത്രങ്ങളിൽ 21 ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു.1934 മുതൽ 1982 വരെ ആണ് ഷിമുറയുടെ അഭിനയജീവിതം.
ജീവിതരേഖ
[തിരുത്തുക]സമുറായി പോരാളികളുടെ പരമ്പരയിൽപ്പെട്ട കുടുംബത്തിലായിരുന്നു ഷിമുറയുടെ ജനനം.[2] പിതാവ് ജോലിയിൽ നിന്നു വിരമിച്ചതിനെത്തുടർന്നു ഷിമുറായ്ക്ക് പഠനച്ചെലവ് താങ്ങാൻ കഴിയാതിരുന്നതിനാൽ ഒഴിവുവേളകളിൽ ജോലിചെയ്തും പഠിച്ചുമാണ് ആദ്യകാലം നീക്കിയത്.ഇംഗ്ലീഷ് സാഹിത്യത്തിൽ തൽപ്പരനായിരുന്ന അദ്ദേഹം നാടക സംഘങ്ങളുമായും ചേർന്നു പ്രവർത്തിച്ചു.സർവ്വകലാശാലയിലൊരു നാടകവേദിയ്ക്കും 1928 ൽ ഷിമുറാ രൂപം നൽകി.
പ്രധാന ചിത്രങ്ങൾ
[തിരുത്തുക]- ഡ്രങ്കൺ ഏഞ്ചൽ (1948),
- ഇകിറു (1952)
- സെവൻ സമുറായി (1954).
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Takashi Shimura എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് തകാഷി ഷിമുറ
- തകാഷി ഷിമുറ ഓൾ മൂവി വെബ്സൈറ്റിൽ
- തകാഷി ഷിമുറ at the Japanese Movie Database (in Japanese)