തകഴി കുട്ടൻപിള്ള
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
കേരളത്തിലെ പ്രശസ്ത കഥകളി സംഗീതജ്ഞനായിരുന്നു തകഴി കുട്ടൻപിള്ള. കഥകളി സംഗീതത്തിന്റെ തെക്കൻ ശീലിന്റെ ഉപജ്ഞാതാവായിരുന്നു തകഴി കുട്ടൻപിള്ള. പ്രമുഖ കഥകളി കലാകാരന്മാരുമൊത്ത് കുട്ടൻപിള്ള ഇന്ത്യയിലും വിദേശത്തും നിരവധി കഥകളി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കാപ്പിൽ നാണുപിള്ളയെന്ന ആ കാലഘട്ടത്തിലെ പ്രശസ്തനായ കഥകളി സംഗീതജ്ഞാനാണ് അദ്ദേഹത്തിന്റെ ഗുരു.
പുരസ്കാരങ്ങൾ
[തിരുത്തുക]- ദേവസ്വം ബോർഡിന്റെ കലാരത്നം അവാർഡ് (1972)
- സംഗീതനാടക അക്കാദമി അവാർഡ്
- കേരള കലാമണ്ഡലം പുരസ്കാരം
- വട്ടിക്കാംതൊടി പുരസ്കാരം
- കേരള സർക്കാരിന്റെ കഥകളി പുരസ്കാരം (2006)
ചരമം
[തിരുത്തുക]ഏറെ നാൾ മറവിരോഗബാധിതനായി കിടന്ന കുട്ടൻപിള്ള 2007 സെപ്റ്റംബർ 17-നു പുലർച്ചെ 4 മണിക്ക് അന്തരിച്ചു[1].
അവലംബം
[തിരുത്തുക]- ദീപിക ദിനപത്രത്തിൽ വന്ന ലേഖനം Archived 2007-09-26 at the Wayback Machine