ഡ്രാഗൺ ബഹിരാകാശപേടകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
SpaceX Dragon spacecraft
Manned and cargo Drago spacecraft (artist's impression)
Artist's rendering of the SpaceX Dragon cargo variant (bottom) and crewed variant ("DragonRider", top right) connected to the ISS.
Description
RolePlacing humans and cargo into Low Earth orbit (commercial use)[1]
ISS resupply (governmental use)
CrewNone (cargo version)
7 (DragonRider version)
Launch vehicleFalcon 9
Dimensions
Height6.1 meters (20 feet)[2]
Diameter3.7 meters (12.1 feet)[2]
Sidewall angle15 degrees
Dry mass4,200 kg (9,260 lb)[2]
Payloads6,000 kg / 13,228 lb (launch)[3]
3,000 kg / 6,614 lb (return)[3]
Performance
Endurance1 week to 2 years[3]
Re-entry at3.5 Gs[4][5]

ആഗോള ബഹിരാകാശ പര്യവേക്ഷണചരിത്രത്തിൽ സ്വകാര്യഉടമസ്ഥതയിൽ വിക്ഷേപിക്കപ്പെട്ട പുനരുപയോഗസാദ്ധ്യതയുള്ള ആദ്യ ബഹിരാകാശ വാഹനമാണ് ഡ്രാഗൺ. 2012 മേയ് 19 ന് ഫ്ലോറിഡയിലെ കേപ്പ് കനാവറെൽ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് വിക്ഷേപിക്കപ്പെട്ട ഡ്രാഗൺ കാലിഫോർണിയയിലെ ഹാവ്തോർണിലെ അമേരിക്കൻ കമ്പനിയായ സ്പേയ്സ് എക്സിന്റെ ഉടമസ്ഥതയിലുള്ളതാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരകൾക്ക് ഭക്ഷണവും വസ്ത്രങ്ങളും എത്തിക്കുകയാണ് ഇതിന്റെ സുപ്രധാന ദൗത്യം.[6] നാസയുടെ വ്യാവസായിക പുനർവിതരണ സേവനപദ്ധതിയുടെ ഭാഗമായി 2012 സെപ്റ്റംബർ മുതൽ ഉത്പന്നവിതരണം നടത്തുന്നതിന് ഡ്രാഗൺ വഴി സ്പേയ്സ് എക്സ് കരാർ നേടിക്കഴിഞ്ഞു. ഭൂമിയോടടുത്ത ഭ്രമണ പഥത്തിൽ നിന്ന് ഏഴ് ബഹിരാകാശ സഞ്ചാരികളേയോ മറ്റ് യാത്രികരേയും ഉൽപ്പന്നങ്ങളേയുമോ എത്തിക്കാനാവുന്നവിധത്തിലാണ് ഡ്രാഗണിന്റെ ഘടന.[7]

സാധാരണ കാർഗോഷിപ്പുകൾ റീഎൻട്രി സമയത്ത് കത്തിച്ച് കളയുകയാണ് പതിവ്. എന്നാൽ ആദ്യമായി സുരക്ഷിതമായ് തിരിച്ചിറങ്ങുന്ന കാർഗോഷിപ്പിപും ഡ്രാഗൺ സ്പെയ്സ്ക്രാഫ്റ്റ് ആണ്.

പദ്ധതി[തിരുത്തുക]

നാസയുടെ കൊമേഴ്സ്യൽ ഓർബിറ്റൽ ട്രാൻസ്പോർട്ടേഷൻ സർവീസസ് (COTS) പദ്ധതി പ്രകാരമാണ് ബഹിരാകാശ പര്യവേക്ഷണത്തിൽ ആദ്യമായി സ്വകാര്യമേഖലയുടെ പങ്കാളിത്തം കൊണ്ടുവരുന്നത്. നിരവധി കമ്പനികൾ നാസയുമായി ഈ പദ്ധതിയിൽ സഹകരിക്കുന്നുണ്ട്. ശതകോടീശ്വരനായ എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ സ്പേയ്സ് എക്സ് 2005 ലാണ് ഡ്രാഗൺ പദ്ധതിയ്ക്ക് തുടക്കമിട്ടത്. അതിശക്തമായ ഫാൽക്കൺ -9 റോക്കറ്റ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. 2010 ജൂണിലും 2010 ഡിസംബറിലുമാണ് ഇതിന്റെ പരീക്ഷണ വിക്ഷേപണം നടത്തപ്പെട്ടത്.

പ്രത്യേകതകൾ[തിരുത്തുക]

Drawing showing the pressurized (red) and unpressurized (orange) sections of Dragon
 • പേലോഡ് അപ് മാസ്സ് 6000 കിലോഗ്രാം, ഡൗൺ മാസ് 3000 കിലോഗ്രാം.
 • ഏഴ് ബഹിരാകാശ സഞ്ചാരികളെ ക്രൂവിൽ വഹിക്കാം.
 • 1290 കിലോഗ്രാം പ്രൊപ്പല്ലന്റ് സപ്പോർട്ട്
 • പാരച്യൂട്ട് വഴി ജലത്തിലിറക്കി സമുദ്രത്തിലൂടെ തിരിച്ചെടുക്കാം.[8]

അവലംബം[തിരുത്തുക]

 1. "SPACEX WINS NASA COMPETITION TO REPLACE SPACE SHUTTLE" (Press release). Hawthorne, California: SpaceX. 8 September 2006. മൂലതാളിൽ നിന്നും 2012-05-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 December 2011."ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-29. ശേഖരിച്ചത് 2012-05-31.{{cite web}}: CS1 maint: bot: original URL status unknown (link)
 2. 2.0 2.1 2.2 "SpaceX Brochure – 2008" (PDF). മൂലതാളിൽ (PDF) നിന്നും 2012-03-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 December 2010.
 3. 3.0 3.1 3.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; sx20090918 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 4. Bowersox, Ken (25 January 2011). "SpaceX Today" (PDF). SpaceX. മൂലതാളിൽ (PDF) നിന്നും 2012-04-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 October 2011.
 5. Musk, Elon (17 July 2009). "COTS Status Update & Crew Capabilities" (PDF). SpaceX. ശേഖരിച്ചത് 16 April 2012.
 6. ദേശാഭിമാനി ദിനപത്രം കിളിവാതിൽ സപ്ലിമെന്റ് , 2012 മേയ് 31, പേജ്- 1
 7. en.wikipedia.org/wiki/Dragon_(spacecraft)
 8. http://www.spacex.com/dragon.php

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡ്രാഗൺ_ബഹിരാകാശപേടകം&oldid=3927159" എന്ന താളിൽനിന്ന് ശേഖരിച്ചത്