ഡ്ജുറോ ദേശീയോദ്യാനം

Coordinates: 58°51′N 13°28′E / 58.850°N 13.467°E / 58.850; 13.467
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Djurö National Park
Djurö nationalpark
Timmerviken bay, main island
LocationVästra Götaland County, Sweden
Nearest cityMariestad, Karlstad
Coordinates58°51′N 13°28′E / 58.850°N 13.467°E / 58.850; 13.467
Area24 km2 (9.3 sq mi)[1]
Established1991[1]
Governing bodyNaturvårdsverket

ഡ്ജുറോ ദേശീയോദ്യാനം, സ്വീഡനിലെ ഏറ്റവും വലിയ തടാകമായ വനേണിലെ, ഡ്ജുറോ ദ്വീപസമൂഹത്തിലുൾപ്പെട്ട 30 ദ്വീപുകളാണ് ഈ ദേശീയോദ്യാനത്തിൻറെ ഭാഗങ്ങൾ. 1991 ലാണ് ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത്. ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി 24 ചതുരശ്ര കിലോമീറ്ററാണ് (9.3 ചതുരശ്ര മൈൽ). ഇക്കാലത്ത് ദ്വീപുകളിൽ മനുഷ്യവാസമില്ലെങ്കിലും വേട്ടക്കാരുടെ താമസത്തിനുള്ള താത്കാലിക വാസഗ്രഹങ്ങളും കാവൽക്കാരനില്ലാത്ത ലൈറ്റ്ഹൌസും ഇവിടെയുണ്ട്. ഇവിടെ കാണപ്പെടുന്ന കാട്ടുമൃഗങ്ങളിൽ, ഫല്ലൊ മാനുകളും ഓസ്‍പ്രേ, ഹോബ്ബി (ഒരു തരം പ്രാപ്പിടിയൻ) ഒയ്സ്റ്റർ കാച്ചറുകൾ, പക്ഷികളിൽ ഗ്രേറ്റ് ബ്ലാക്ക്-ബാക്ൿഡ് കടൽക്കാക്ക തുടങ്ങിയ വിവിധയിനം പക്ഷകളും ഉൾപ്പെടുന്നു. ഡ്ജുറോയുടെ ചക്രവാളത്തിൽ തെക്കുഭാഗത്തുനിന്ന് കിന്നെക്കുലെ പർവ്വതം മാത്രമാണ് വെള്ളമൊഴികെ ദൃശ്യമാകുന്നത്. ഡ്ജുറോ സന്ദർക്കുന്നവർ, പതിവായുള്ള ഫെറി സർവ്വീസിൻറെ അഭാവത്തിൽ വാടക ബോട്ടുകളെയാണ് ആശ്രയിക്കാറുള്ളത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Djurö National Park". Naturvårdsverket. Archived from the original on 2009-04-04. Retrieved 2009-02-26.
"https://ml.wikipedia.org/w/index.php?title=ഡ്ജുറോ_ദേശീയോദ്യാനം&oldid=3654316" എന്ന താളിൽനിന്ന് ശേഖരിച്ചത്