ഡോ. ഭാവു ദാജി ലാഡ് മ്യൂസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡോ. ഭാവു ദാജി ലാഡ് സിറ്റി മ്യൂസിയം
( പഴയ പേര് വിക്റ്റോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം)
BhauDajiLadMuseumFrontSidePrd.jpg
ഡോ. ഭാവു ദാജി ലാഡ് മ്യൂസിയത്തിന്റെ മുൻവശം
ഡോ. ഭാവു ദാജി ലാഡ് മ്യൂസിയം is located in Mumbai
ഡോ. ഭാവു ദാജി ലാഡ് മ്യൂസിയം
സ്ഥാനം, മുംബൈയിൽ
Establishedമേയ് 2, 1872
Locationബൈക്കുള, മുംബൈ
Coordinates18°58′46″N 72°50′05″E / 18.979472°N 72.834806°E / 18.979472; 72.834806
Directorതസ്നീം സക്കറിയ മേത്ത
Websitehttp://www.bdlmuseum.org/

മുംബൈയിൽ ബൈക്കുളയിൽ സ്ഥിതി ചെയ്യുന്ന ഒരു സംഗ്രഹാലയമാണ് ഡോ. ഭാവു ദാജി ലാഡ് മ്യൂസിയം. മുംബൈ നഗരത്തിലെ ഏറ്റവും പഴക്കമേറിയ മ്യൂസിയമാണ് ഇത്. 1855-ൽ പണികഴിപ്പിക്കപ്പെട്ട ഈ മ്യൂസിയത്തിന്റെ പഴയ പേര് വിക്റ്റോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം എന്നായിരുന്നു [1].

ചരിത്രം[തിരുത്തുക]

എൽഫിൻസ്റ്റൺ പ്രഭുവാണ് 1855-ൽ ബോംബേയിൽ ആദ്യമായി ഒരു മ്യൂസിയം സ്ഥാപിച്ചത്. 1857-ൽ ഈ മ്യൂസിയം അടക്കുകയും കാഴ്ചവസ്തുക്കളൊക്കെ ടൗൺഹാളിലേക്ക് മാറ്റുകയും ചെയ്തു. 1858-ൽ ജോർജ്ജ് ബേഡ്വുഡ് മ്യൂസിയം ക്യൂറേറ്ററായി നിയമിതനായി. അദ്ദേഹം മ്യൂസിയത്തിനായി ഒരു കെട്ടിടം പണിയുവാനുള്ള ധനസമാഹരണത്തിന് വേണ്ടി ഭാവു ദാജി ലാഡ്, ജഗന്നാഥ് ശങ്കർസേഠ് എന്നീ പ്രമുഖരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചു. 1862-ൽ ഈ കെട്ടിടത്തിന് തറക്കല്ലിട്ടു. ഡേവിഡ് സസ്സൂൺ, ജാംഷഡ്ജി ജീജീഭോയ് തുടങ്ങിയ വ്യവസായികളും ഇതിന്റെ രക്ഷാധികാരികളായി രംഗത്ത് വന്നു. 1871-ലാണ് ഇതിന്റെ പണി പൂർത്തിയായത്. 1872 മേയ് 2-ന് ഇത് പൊതുജനങ്ങൾക്കായി തുറന്നു. 1975-ൽ ഡോ. ഭാവു ദാജി ലാഡ് മ്യൂസിയം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

2003-2007 കാലഘട്ടത്തിൽ ഈ മ്യൂസിയം നവീകരിക്കപ്പെട്ടു.

കാഴ്ചവസ്തുക്കൾ[തിരുത്തുക]

ഏതാണ്ട് 3500-ൽ പരം വസ്തുക്കൾ ഇവിടെ പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. മുംബൈയുടെയും പരിസരപ്രദേശങ്ങളുടെയും ചരിത്രവുമായി ബന്ധപ്പെട്ടവയാണ് പലതും. നാണയങ്ങൾ, മെഡലുകൾ, ഫോട്ടോകൾ, ഭൂപടങ്ങൾ, ആയുധങ്ങൾ, കൂടാതെ മൃഗക്കൊമ്പ്, അരക്ക്, വിവിധ ലോഹങ്ങൾ മുതലായവയിൽ സൃഷ്ടിച്ച കൗതുകവസ്തുക്കളും ഇവിടെയുണ്ട്[2].

ചിത്രശാല[തിരുത്തുക]

ഡോ. ഭാവു ദാജി ലാഡ് മ്യൂസിയം
വിക്റ്റോറിയ മഹാറാണിയുടെ പ്രതിമ.  
മ്യൂസിയം ഹാളിന്റെ മുകൾഭാഗം  
മ്യൂസിയത്തിന്റെ മുകൾ നില.  
മ്യൂസിയത്തിനുള്ളിലെ പ്രതിമ.  

അവലംബം[തിരുത്തുക]

  1. Hoskote, Ranjit (September 7, 2005). "Honour for a treasure trove of art". The Hindu. ശേഖരിച്ചത് 2009-06-27.
  2. https://www.lonelyplanet.com/india/mumbai/attractions/dr-bhau-daji-lad-mumbai-city-museum/a/poi-sig/1284815/356405