ഡേവിഡ് സസ്സൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡേവിഡ് സസ്സൂൺ
David Sassoon.jpg
ഡേവിഡ് സസ്സൂൺ
ജനനംഒക്റ്റോബർ 1792
മരണംനവംബർ 7, 1864 (72 വയസ്സ്)
അന്ത്യ വിശ്രമംഓഹെൽ ഡേവിഡ് സിനഗോഗ് സമുച്ചയം, പൂനെ
ദേശീയതഇന്ത്യൻ (ബ്രിട്ടീഷ് ഇന്ത്യ)
തൊഴിൽവ്യവസായി
ജീവിതപങ്കാളി(കൾ)
ഹന്ന ജോസഫ്
(m. 1818; died 1826)
ഫാറ ഹയീം
(m. 1828)
കുട്ടികൾFrom ഹന്ന ജോസഫ്:
ആൽബർട്ട് സസ്സൂൺ
ഏലിയാസ് ഡേവിഡ് സസ്സൂൺ
+ 2 daughters
From Farha Hyeem:
സസ്സൂൺ ഡേവിഡ് സസ്സൂൺ
ആർതർ സസ്സൂൺ
റൂബൻ ഡേവിഡ് സസ്സൂൺ
ആരൺ സസ്സൂൺ
സോളമൻ ഡേവിഡ് സസ്സൂൺ
ഫ്രെഡരിക് ഡേവിഡ് സസ്സൂൺ
+ 3 Daughters
മാതാപിതാക്ക(ൾ)സലെഹ് സസ്സൂൺ (1750-1830)
അമാം ഗബ്ബായി

1817 നും 1829 നും ഇടയിൽ ബാഗ്ദാദിന്റെ ഖജാൻജിയായി പ്രവർത്തിച്ചിരുന്ന ഒരു ധനികവ്യവസായിയായിരുന്നു ഡേവിഡ് സസ്സൂൺ (ഒക്‌ടോബർ 1792 - നവംബർ 7, 1864).[1] ബാഗ്ദാദി ജൂതന്മാർ ബോംബെയിലേക്ക് കുടിയേറിയ ശേഷം അദ്ദേഹം ഈ നഗരത്തിലെ ജൂതസമൂഹത്തിന്റെ നേതാവായി.

ആദ്യകാല ജീവിതം[തിരുത്തുക]

ബാഗ്ദാദിലാണ് ഡേവിഡ് സസ്സൂൺ ജനിച്ചത്, അദ്ദേഹത്തിന്റെ പിതാവ് സലെഹ് സസ്സൂൺ(1750-1830)[2],[2] ഒരു സമ്പന്നനായ വ്യവസായിയും, 1781 മുതൽ 1817 വരെ പാഷകളുടെ (ബാഗ്ദാദിലെ ഗവർണർമാർ) മുഖ്യ ട്രഷററും, നഗരത്തിലെ ജൂതസമൂഹത്തിന്റെ പ്രസിഡന്റും (നാസി) ആയിരുന്നു.

ഇറാഖി ജൂതകുടുംബമായിരുന്നു ഇവരുടേത്. അമ്മ അമാം ഗബ്ബായി. ഹീബ്രു ഭാഷയിലുള്ള പരമ്പരാഗത വിദ്യാഭ്യാസത്തിന് ശേഷം ഡേവിഡ് 1818-ൽ ഹന്ന ജോസഫിനെ വിവാഹം കഴിച്ചു. 1826-ൽ മരിക്കുന്നതിന് മുമ്പ് അവർക്ക് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും ഉണ്ടായിരുന്നു. രണ്ട് വർഷത്തിന് ശേഷം അദ്ദേഹം ഫാറ ഹൈമിനെ വിവാഹം കഴിച്ചു (1812-886). ഈ ദമ്പതികൾക്ക് ആറ് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ടായിരുന്നു.

വ്യാപാരത്തിലേക്ക്[തിരുത്തുക]

ബാഗ്ദാദിലെ ദാവൂദ് പാഷ യഹൂദരുടെ നേർക്ക് നടത്തിയ പീഡനങ്ങളെ തുടർന്ന്, സസ്സൂൺ കുടുംബം പേർഷ്യ വഴി ബോംബെയിലേക്ക് കുടിയേറി. 1832-ന് ശേഷം സസ്സൂൺ ബോംബെയിൽ ബിസിനസ്സിൽ ഏർപ്പെട്ടിരുന്നു. ബ്രിട്ടീഷ് ടെക്സ്റ്റൈൽ സ്ഥാപനങ്ങൾക്കും പേർഷ്യൻ ഗൾഫ് ചരക്ക് വ്യാപാരികൾക്കും ഇടയിൽ ഒരു ഇടനിലക്കാരനായി പ്രവർത്തിച്ചു. പിന്നീട് തുറമുഖങ്ങളിൽ നിക്ഷേപം നടത്തി. വ്യാപാരത്തിൽ അദ്ദേഹത്തിന്റെ പ്രധാന എതിരാളികൾ പാഴ്സികളായിരുന്നു.[3]

നാൻകിംഗ് ഉടമ്പടി ചൈനയെ ബ്രിട്ടീഷ് വ്യാപാരികൾക്ക് തുറന്നുകൊടുത്തപ്പോൾ, സസ്സൂൺ തന്റെ തുണിത്തരങ്ങൾ ലാഭകരമായ ഒരു ത്രികോണ വ്യാപാരമായി വികസിപ്പിച്ചെടുത്തു: ഇന്ത്യൻ പരുത്തിനൂലും കറുപ്പും ചൈനയിലേക്ക് കൊണ്ടുപോയി, അവിടെ ബ്രിട്ടനിൽ വിൽക്കുന്ന സാധനങ്ങൾ വാങ്ങി, അവിടെ നിന്ന് ലങ്കാഷയർ പരുത്തി ഉൽപ്പന്നങ്ങൾ ലഭിച്ചു. അദ്ദേഹം തന്റെ മകൻ ഏലിയാസ് ഡേവിഡ് സാസൂണിനെ കാന്റണിലേക്ക് അയച്ചു. അവിടെ അദ്ദേഹം ആദ്യത്തെ ജൂത വ്യാപാരിയായിരുന്നു. 1845-ൽ, ഡേവിഡ് സസ്സൂൺ & കമ്പനി ഉടൻ തന്നെ ഷാങ്ഹായ് നഗരത്തിൽ ഒരു ഓഫീസ് തുറന്നു. അത് സ്ഥാപനത്തിന്റെ രണ്ടാമത്തെ പ്രവർത്തന കേന്ദ്രമായി മാറി.

1844-ൽ, അദ്ദേഹം ഹോങ്കോങ്ങിൽ ഒരു ശാഖ സ്ഥാപിച്ചു. ഒരു വർഷത്തിനുശേഷം, കറുപ്പ് വ്യാപാരത്തിൽ പണം സമ്പാദിക്കുന്നതിനായി അദ്ദേഹം തന്റെ ഷാങ്ഹായ് ബ്രാഞ്ച് ആ നഗരത്തിലെ "ദ ബണ്ട്" എന്ന മേഖലയിലും സ്ഥാപിച്ചു.

വ്യാപാരത്തിലെ പാഴ്സി ആധിപത്യത്തെ മറികടക്കാൻ ബാഗ്ദാദി യഹൂദ സമൂഹത്തിന് 1860-കൾ വരെ സാധിച്ചില്ല. എന്നാൽ അമേരിക്കൻ ആഭ്യന്തരയുദ്ധം സസ്സൂണിന് ഒരു അനുകൂല അവസരമായി മാറി. ആഭ്യന്തരയുദ്ധത്തെ തുടർന്ന് അമേരിക്കയിൽ നിന്നുള്ള പരുത്തിയിൽ കുറവ് വന്നതോടെ ലങ്കാഷയർ ഫാക്ടറികൾ അമേരിക്കൻ പരുത്തി ഇറക്കുമതിക്ക് പകരം സസൂണിന്റെ ഇന്ത്യൻ പരുത്തി ഉപയോഗിച്ചു.

സർ ജംഷേട്‌ജി ജീജീഭായ് പോലുള്ള പാഴ്സി വ്യവസായികൾക്കൊപ്പം, ഡേവിഡ് സാസൂൺ ചൈനയുമായുള്ള വ്യാപാരം തുടരുകയും അവിടെ നിന്ന് സമ്പാദിച്ച സമ്പത്തിൽ നിന്ന് അദ്ദേഹം സ്വന്തം എണ്ണ വ്യാപാരം ആരംഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആദ്യത്തെ മില്ലിന്റെ പേര് ഇ.ഡി. സസ്സൂൺ മിൽസ് എന്നായിരുന്നു. ഈ വ്യവസായത്തിൽ നിന്നും സസ്സൂണിന് മികച്ച വരുമാനമുണ്ടായി. പിന്നീട് സസ്സൂൺ കുടുംബം ഏറ്റവും വലിയ മില്ലുടമകളായിത്തീർന്നു. ബോംബെയിലെ ബിസിനസ്സ് സമൂഹത്തിന്റെ "ബാദ്ഷാ" എന്നറിയപ്പെട്ടു. ഡേവിഡ് സസ്സൂൺ & കമ്പനിയുടെ കീഴിൽ 15,000 മുതൽ 20,000 വരെ അടിമകളും തൊഴിലാളികളും ജോലി ചെയ്യുന്ന 17 മില്ലുകളുണ്ടായിരുന്നു.

ഒരു ഓർത്തഡോക്സ് ജൂതൻ എന്ന നിലയിൽ ഡേവിഡ് സാസൂൺ തന്റെ യഹൂദമതപരമായ ആചരണങ്ങൾ തുടർന്നു. തിരക്കേറിയ ജീവിതത്തിലുടനീളം യഹൂദ ശബ്ബത്ത് ആചരിച്ചു. അക്കാലത്തെ നിയമസഭാംഗം കൂടിയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും വലുതും മനോഹരവുമായ സിനഗോഗുകളിൽ ഒന്നായ മാഗൻ ഡേവിഡ് സിനഗോഗ് അദ്ദേഹം ബോംബെയിലെ ബൈക്കുളയിൽ നിർമ്മിച്ചു. പൂനെയിലെ ഒഹൽ ഡേവിഡ് സിനഗോഗും അദ്ദേഹം നിർമ്മിച്ചു. ഇന്ന് ഇവ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളും ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ ഒരു പ്രധാന ഭാഗവുമാണ്. ഇന്നും നിലനിൽക്കുന്ന വിവിധ ചാരിറ്റി ട്രസ്റ്റുകൾക്ക് അദ്ദേഹത്തിന്റെ സ്വകാര്യ വരുമാനത്തിൽ നിന്ന് ധനസഹായം നൽകുകയും ചെയ്തു. മുംബൈയിലെ വിവിധ സ്മാരകങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡേവിഡ് സസ്സൂൺ ധനസഹായം നൽകി. കൊളാബയിലെ സസ്സൂൺ ഡോക്ക് നിർമ്മിച്ചത് ഡേവിഡ് സസ്സൂൺ ആണ്. മുഖ്യമായും തന്റെ അടിമത്തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു സസ്സൂൺ ഡോക്ക് അദ്ദേഹം പണികഴിപ്പിച്ചത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Jacobs, Joseph. "SASSOON". Jewish Enccyclopedia. ശേഖരിച്ചത് 20 May 2020.
  2. The DNB gives "Sason ben Saleh".
  3. Jesse S. Palsetia (2001). The Parsis of India: Preservation of Identity in Bombay City. BRILL. പുറങ്ങൾ. 55–. ISBN 978-90-04-12114-0. ശേഖരിച്ചത് 6 March 2013.
"https://ml.wikipedia.org/w/index.php?title=ഡേവിഡ്_സസ്സൂൺ&oldid=3704756" എന്ന താളിൽനിന്ന് ശേഖരിച്ചത്