ഡോളമൈറ്റ്
| ഡോളമൈറ്റ് | |
|---|---|
ഡോളോമൈസും മാഗ്നസൈറ്റും (സ്പെയിൻ | |
| General | |
| Category | കാർബണേറ്റ് മിനറൽ |
| Formula (repeating unit) | (CaMg)(CO3)2 |
| Strunz classification | 05.AB.10 |
| Crystal symmetry | Trigonal rhombohedral, 3 |
| യൂണിറ്റ് സെൽ | a = 4.8012(1) Å, c = 16.002 Å; Z = 3 |
| Identification | |
| നിറം | വെളുപ്പു്, ചാരനിറം, പിങ്കുനിറം |
| Crystal habit | Tabular crystals, often with curved faces, also columnar, stalactitic, granular, massive. |
| Crystal system | Trigonal |
| Twinning | Common as simple contact twins |
| Cleavage | Perfect on {1011}, rhombohedral cleavage |
| Fracture | Conchoidal |
| Tenacity | Brittle |
| മോസ് സ്കെയിൽ കാഠിന്യം | 3.5 to 4 |
| Luster | Vitreous to pearly |
| Streak | White |
| Specific gravity | 2.84–2.86 |
| Optical properties | Uniaxial (-) |
| അപവർത്തനാങ്കം | nω = 1.679–1.681 nε = 1.500 |
| Birefringence | δ = 0.179–0.181 |
| Solubility | Poorly soluble in dilute HCl |
| Other characteristics | May fluoresce white to pink under UV; triboluminescent. |
| അവലംബം | [1][2][3][4] |
കാൽസിയം മഗ്നീഷ്യം കാർബണേറ്റ് [ (CaMg(CO3)2 ] ധാരാളം അടങ്ങിയിട്ടുള്ള ചുണ്ണാമ്പുകല്ലാണു് ഡോളമൈറ്റ്. ഡോളമൈറ്റ് ധാതുവിന്റെയും ശിലയുടെയും ഉദ്ഭവത്തെ സംബന്ധിച്ച് ഇന്നും അഭിപ്രായവ്യത്യാസമുണ്ട്. കടൽവെള്ളത്തിൽനിന്നു നേരിട്ടുള്ള അവക്ഷേപമായി കരുതപ്പെട്ടിരുന്നു; എന്നാൽ ഇന്നത്തെ കടൽത്തറകളിൽ ഡോളമൈറ്റ് അടിഞ്ഞുകാണുന്നില്ല. സാധാരണ ചുണ്ണാമ്പുകല്ലിലെ (CaCO3) കാൽസിയത്തിലെ ഒരംശം മഗ്നീഷ്യം ആദേശം ചെയ്യുന്നതിലൂടെ രൂപംകൊള്ളുന്ന പുതിയ ധാതുവാണ് ഡോളമൈറ്റ് എന്നാണ് ഇപ്പോഴത്തെ വിവക്ഷ.
ഹെക്സഗണൽ ക്രിസ്റ്റൽ വ്യൂഹത്തിൽ ക്രിസ്റ്റലീകരിക്കപ്പെടുന്ന ഡോളമൈറ്റ് പ്രകൃതിയിൽ റോംബോഹീഡ്രൽ രൂപത്തിൽ കാണപ്പെടുന്നു; റോംബോഹീഡ്രലിന്റെ വ്യക്തമായ മുഖങ്ങളാണ് ഡോളമൈറ്റ് പരലുകളെ തിരിച്ചറിയാൻ സഹായിക്കുന്നത്. പിണ്ഡാകൃതിയിലും ചെറുതരികളായും ഇവ പ്രകൃതിയിൽ ലഭ്യമാണ്. സുവ്യക്തമായ റോംബോഹീഡ്രൽ പിളർപ്പ്, ശഖാംഭമായ വിഭജനം, പ്രത്യേക നിറമില്ലായ്മ അഥവാ വെള്ളനിറം, സ്ഫടികദ്യുതി എന്നിവയാണ് ഈ ധാതുവിന്റെ പ്രധാന ഭൌതികഗുണങ്ങൾ. കാഠിന്യം: 3.54; ആപേക്ഷിക സാന്ദ്രത: 2.8; അപഭംഗസൂചിക: 1.67.
അവലംബം
[തിരുത്തുക]- ↑ Deer, W. A., R. A. Howie and J. Zussman (1966) An Introduction to the Rock Forming Minerals, Longman, pp. 489–493. ISBN 0-582-44210-9.
- ↑ Dolomite. Handbook of Mineralogy. (PDF) - 2013 നവംബർ 19നു ശേഖരിച്ചതു്
- ↑ Dolomite- 2013 നവംബർ 19നു ശേഖരിച്ചതു്.
- ↑ Dolomite. Mindat.org. - 2013 നവംബർ 19നു ശേഖരിച്ചതു്.