ഡൈഡോ
ഡൈഡോ | |
---|---|
ജന്മനാമം | ഫ്ലോറിയൻ ക്ലൊഡ് ഡി ബോൻവില്ലെ ആംസ്റ്റ്രോങ് |
ഉത്ഭവം | ലണ്ടൻ, യു.കെ. |
തൊഴിൽ(കൾ) | സംഗീതജ്ഞ |
ഉപകരണ(ങ്ങൾ) | വോക്കൽസ്, പിയാനോ, ഗിറ്റാർ, ഡ്രംസ്, റെക്കോഡർ |
വർഷങ്ങളായി സജീവം | 1995–present |
ലേബലുകൾ | ചീക്കി, അരിസ്റ്റ, സോണി മ്യൂസിക് |
ഒരു ബ്രിട്ടീഷ് പോപ് ഗായികയും സംഗീതജ്ഞയുമാണ് ഡൈഡോ (ജനനനാമം: ഫ്ലോറിയൻ ക്ലൊഡ് ഡി ബോൻവില്ലെ ആംസ്റ്റ്രോങ്; ജനനം: 25 ഡിസംബർ 1979). 21 ദശക്ഷത്തിലധികം റെക്കോഡുകൾ വിറ്റഴിച്ച ഡൈഡോ ലോകത്തിലെ ഏറ്റവുമധികം വിൽക്കപ്പെടുന്ന ആർടിസ്റ്റുകളിൽ ഒരാളാണ്.[1]
ജീവിതരേഖ
[തിരുത്തുക]1979-ലെ ക്രിസ്തുമസ് രാത്രിയിൽ ലണ്ടനിലെ കെൻസിങ്ടണിലാണ് ഡൈഡോ ജനിച്ചത്. ഫ്ലോറിയൻ ക്ലൊഡ് ഡി ബോൻവില്ലെ ആംസ്റ്റ്രോങ് എന്നയിരുന്നു ജനനനാമെങ്കിലും ഇതിഹാസ കഥാപാത്രമായ കാത്രിജിലെ രാജ്ഞിയുടെ നാമമായ ഡൈഡോ എന്ന പേർ പിന്നീട് സ്വീകരിച്ചു.[2] ഡൈഡോ എന്നാണ് യഥാർഥ ഉച്ചാരണമെങ്കിലും ഡിഡോ എന്നാണ് യൂറോപ്പും ഇന്ത്യയും ഉൾപ്പെടെ പല രാജ്യങ്ങളിലും അറിയപ്പെടുന്നത്.[3]
1995-ൽ ഓഡ്സ് & എൻഡ്സ് എന്ന ആൽബം റെക്കോഡ് ചെയ്താണു ഡൈഡോ കരിയർ ആരംഭിക്കുന്നത്. എന്നാൽ ഈ ആൽബം റിലീസു ചെയ്യുകയോ ശ്രദ്ധിക്കപ്പെടുകയോ ഉണ്ടായില്ല. 1999-ൽ ചെയ്ത നോ ഏഞ്ജൽ എന്ന ആൽബവും പ്രാരംഭത്തിൽ വൻ പരാജയമായിരുന്നു. എന്നാൽ പിന്നീട് നോ ഏഞ്ജലിലെ "താങ്ക് യു" എന്ന ഗാനം എമിനെം അദ്ദേഹത്തിന്റെ "സ്റ്റാൻ" എന്ന ഗാനത്തിനായി സാമ്പിൾ ചെയ്തതോടെ ആ ആൽബം ശ്രദ്ധിക്കപ്പെട്ടു, ഒപ്പം ഡൈഡോയും. "നോ ഏഞ്ജൽ" 2001-ലെ ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ആൽബമായി മാറി.[4] പിന്നീട് റിലീസ് ചെയ്ത ലൈഫ് ഫോർ റെന്റ് (2003), സേഫ് ട്രിപ് ഹോം (2008) എന്നീ ആൽബങ്ങളും വൻ വിജയങ്ങളായതോടെ ഡൈഡോ ലോകത്തിലെ ഏറ്റവും വലിയ പോപ് സംഗീതജ്ഞരിലൊരാളായി മാറി. നിരവധി ബ്രിറ്റ് പുരസ്കാരങ്ങളും ഗ്രാമ്മി നോമിനേഷനുകളും ലഭിച്ച ഡൈഡോ 2011-ലെ ഓസ്കാർ പുരസ്കാരത്തിനു നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സംഗീതജ്ഞനായ എ.ആർ. റഹ്‌മാന്റെ സംഗീതത്തിൽ 127 അവേർസ് എന്ന ചിത്രത്തിനായി പാടിയ "ഇഫ് ഐ റൈസ്" എന്ന ഗാനത്തിനാണ് നോമിനേഷൻ ലഭിച്ചത്.
ഗാനരചയിതാവും സംഗീതജ്ഞനുമായ റോളോ ആംസ്റ്റ്രോങ് സഹോദരനാണ്.
ഡിസ്കോഗ്രഫി
[തിരുത്തുക]ആൽബങ്ങൾ
[തിരുത്തുക]- ഓഡ്സ് & എൻഡ്സ് (പുറത്തിറങ്ങാത്ത ആൽബം)
- നോ ഏഞ്ജൽ (1991)
- ലൈഫ് ഫോർ റെന്റ് (2003)
- സേഫ് ട്രിപ് ഹോം (2008)
സിംഗിളുകൾ
[തിരുത്തുക]- "താങ്ക് യു" (നോ ഏഞ്ജൽ; 2000)
- "ഹിയർ വിത് മി" (നോ ഏഞ്ജൽ; 2001)
- "ഹൻടർ" (നോ ഏഞ്ജൽ; 2001)
- "ഓൾ യൂ വാൻട്" (നോ ഏഞ്ജൽ; 2001)
- "വൈറ്റ് ഫ്ലാഗ്" (ലൈഫ് ഫോർ റെന്റ്; 2003)
- "ലൈഫ് ഫോർ റെന്റ്" (ലൈഫ് ഫോർ റെന്റ്; 2003)
- "ഡോണ്ട് ലീവ് ഹോം" (ലൈഫ് ഫോർ റെന്റ്; 2004)
- "സാന്റ് ഇൻ മൈ ഷൂസ്" (ലൈഫ് ഫോർ റെന്റ്; 2004)
- "ഡോണ്ട് ബിലീവ് ഇൻ ലവ്" (സേഫ് ട്രിപ് ഹോം; 2008)
- "ക്വയറ്റ് ടൈംസ്" (സേഫ് ട്രിപ് ഹോം; 2009)
- "ഇറ്റ് കംസ് ആൻഡ് ഇറ്റ് ഗോസ്" (സേഫ് ട്രിപ് ഹോം; 2009)
- "എവെരിതിംഗ് ടു ലൂസ്" (പുറത്തിറങ്ങാനിരിക്കുന്ന ആൽബത്തിലെ ഗാനം)
മറ്റു പ്രധാന ഗാനങ്ങൾ
[തിരുത്തുക]- "സ്റ്റാൻ" (എമിനെമുമായി ചേർന്ന്; ആൽബം: ദ മാർഷൽ മാതേർസ്)
- "ഫീൽസ് ലൈക് ഫയർ" (സന്റാനയുമായി ചേർന്ന്; ആൽബം: ഷാമൻ)
- "ഐ ഈറ്റ് ഡിന്നർ" (റൂഫസ് വെയിന്രൈറ്റുമായി ചേർന്ന്; ചിത്രം: ബ്രിജിറ്റ് ജോൺസ്: ദി എഡ്ജ് ഓഫ് റീസൺ)
- "ഇഫ് ഐ റൈസ്" (എ.ആർ. റഹ്‌മാനുമായി ചേർന്ന്; ചിത്രം: 127 അവേർസ്)
അവലംബം
[തിരുത്തുക]- ↑ Paphides, Peter (25 March 2005). "Music to watch girls by". London: Times Newspapers, Ltd. Retrieved 15 മേയ് 2008.
- ↑ "ARMSTRONG Florian Cloud De B.". Births Registered in January, February, and March 1972. London: General Register Office. p. page 37.
{{cite news}}
:|page=
has extra text (help) - ↑ How Dido dit it. ലണ്ടൻ: ഗാർഡിയൻ. 20 മേയ് 2001
- ↑ "No Angel (Album)". Dido's Official Website. Retrieved 16 December 2008.