ഡേവിഡ് ബെക്കാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡേവിഡ് റോബർട്ട് ജോസഫ് ബെക്കാം ഒരു ഇംഗ്ലീഷ് ഫുട്ബോൾ കളിക്കാരനാണ്. ഇപ്പോൾ ഇദ്ദേഹം ഇറ്റാലിയൻ സീരി എ ക്ലബ് എ.സി. മിലാനുവേണ്ടിയും (അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ലബ്ബായ ലോസ് ഏഞ്ചലസ് ഗാലക്സിയിൽ നിന്നും വായ്പയായി) ഇംഗ്ലണ്ട് ദേശീയ ടീമിനു വേണ്ടിയും മദ്ധ്യനിരയിൽ കളിക്കുന്നു.

1992-ൽ 17 വയസുള്ളപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെയാണ് ബെക്കാം തന്റെ പ്രൊഫഷണൽ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. ഇദ്ദേഹം ടീമിന്റെ ഭാഗമായിരുന്ന കാലയളവിൽ യുണൈറ്റഡ്, പ്രീമിയർ ലീഗ് 6 തവണയും എഫ്.എ. കപ്പ് രണ്ട് തവണയും യുവെഫ ചാമ്പ്യൻസ് ലീഗ് ഒരു തവണയും നേടി. 2003-ൽ യുണൈറ്റഡ് വിട്ട ബെക്കം റയൽ മാഡ്രിഡിലെത്തി. നാല് സീസൺ റയൽ മഡ്രിഡിനായി കളിച്ച ബെക്കാമിന്റെ അവസാന സീസണിൽ അവർ ലാ ലിഗ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി.

2007 ജൂലൈ 1-ന് ബെക്കാം അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ലബ്ബായ ലോസ് ഏഞ്ചലസ് ഗാലക്സിയുമായി എം.എൽ.എസ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലത്തോടെ കരാറിലേർപ്പെട്ടു. എം.എൽ.എസിൽ മത്സരങ്ങളില്ലാത്തപ്പോൾ കായിക ക്ഷമത നിലനിർത്താനായി ബെക്കാം വായ്പ താരമായി എ.സി. മിലാനിലെത്തി. പിന്നീട് മിലാനുവണ്ട് സ്ഥിരമായി കളിക്കാനുള്ള ആഗ്രഹം ഇദ്ദേഹം പ്രകടിപ്പിച്ചു. എന്നാൽ ഇദ്ദേഹത്തിന്റെ ക്ലബ് മാറ്റം ഇപ്പോഴും വ്യക്തമായ തീരുമാനമാകാതെ തുടരുകയാണ്.

ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ തെരഞ്ഞെടുപ്പിൽ ബെക്കാം 2 തവണ രണ്ടാം സ്ഥാനത്തെത്തി. 2004-ൽ ഏറ്റവുമധികം പ്രതിഫലം നേടുന്ന ഫുട്ബോൾ കളിക്കാരൻ ഇദ്ദേഹമായിരുന്നു. 100 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിച്ച ആദ്യ ഇംഗ്ലണ്ട് താരം ഇദ്ദേഹമാണ്. 2000 മുതൽ 2006 വരെ ഇംഗ്ലണ്ട് ടീമിന്റെ നായകനായിരുന്ന ബെക്കാം ആ പദവിയിൽ 58 മത്സരങ്ങൾ കളിച്ചു. 2008 മാർച്ച് 26-ന് ഫ്രാൻസിനെതിരെയുള്ള മത്സരത്തിലൂടെ ബെക്കാം ഇംഗ്ലണ്ടിനുവേണ്ടി 100 മത്സരങ്ങൾ തികച്ചു. ഇംഗ്ലണ്ടിനായി ഏറ്റവുമധികം തവണ മത്സരിച്ച് കളിക്കാരൻ എന്ന പദവി ബോബി മൂറുമായി ഇദ്ദേഹം പങ്കുവയ്ക്കുന്നു.

പോപ്പ് സംഗീത സംഘമായ സ്പൈസ് ഗേൾസ് അംഗം വിക്ടോറുയ ബെക്കാം ആണ് ഭാര്യ. ഇവർക്ക് മൂന്ന് മക്കളുണ്ട്.

"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ബെക്കാം&oldid=2785548" എന്ന താളിൽനിന്ന് ശേഖരിച്ചത്