ഡെർന അണക്കെട്ട് തകർച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെർന അണക്കെട്ട് തകർച്ച
തിയതിസെപ്റ്റംബർ 10–11, 2023
സ്ഥലംഡെർന ജില്ല, ലിബിയ
കാരണംഡാനിയൽ കൊടുങ്കാറ്റ്, ആഗോളതാപനം, എഞ്ചിനീയറിംഗ് പിഴവുകൾ, നയപരമായ പിശകുകൾ, മുമ്പത്തെ യുദ്ധങ്ങളിൽ നിന്നുള്ള സൈനിക നാശനഷ്ടങ്ങൾ. (പശ്ചാത്തലം: ലിബിയൻ ആഭ്യന്തരയുദ്ധം)
മരണങ്ങൾ5,300 to 20,000
Property damage2 ഡാമുകൾ തകർന്നു, ആയിരക്കണക്കിന് വസ്തുവകകൾ നശിച്ചു
2020 ഡിസംബറിലെ ഡെർനയുടെ കാഴ്ച, രണ്ടാമത്തെ അണക്കെട്ട് മധ്യഭാഗത്ത് ഇടതുവശത്ത് ദൃശ്യമാണ്.

ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്ന് 2023 സെപ്തംബർ 10-11 രാത്രിയിൽ ലിബിയയിലെ ഡെർന നഗരത്തിൽ സ്ഥിതിചെയ്തിരുന്ന രണ്ട് അണക്കെട്ടുകളുടെ വിനാശകരമായ തകർച്ചയാണ് ഡെർന അണക്കെട്ട് തകർച്ച എന്നറിയപ്പെടുന്നത്. ശക്തമായ ജലപ്രവാഹത്തിൽ അണക്കെട്ടുകൾ ഒന്നൊന്നായി തകർത്തതോടെ ഏകദേശം 30 ദശലക്ഷം ക്യുബിക് മീറ്റർ (39 ദശലക്ഷം ക്യുബിക് യാർഡ്)[1] ജലം കുത്തിയൊഴുകുകയും, വാദി ഡെർനയുടെ തീരപ്രദേശങ്ങൾ കവിഞ്ഞൊഴുകിയതോടെ താഴെയുള്ള പ്രദേശങ്ങൾ പ്രളയ ബാധിതമാകുകയും ചെയ്തു.[2][3] പ്രളയം ഡെർന നഗരത്തെ ഭാഗികമായി തകർത്തു തരിപ്പണമാക്കി. സെപ്തംബർ 18-ലെ കണക്കനുസരിച്ച്, 5,300 മുതൽ 20,000 വരെ ആളുകളാണ് ഈ പ്രളയത്തിൽ കൊല്ലപ്പെട്ടത്.[4] 1975-ൽ ചൈനയിലെ ബാൻക്യാവോ അണക്കെട്ടിന്റെ തകർച്ചയ്ക്ക് ശേഷം ചരിത്രത്തിലെ ഏറ്റവും മാരകമായ രണ്ടാമത്തെ അണക്കെട്ട് പരാജയമായിരുന്നു ഈ സംഭവം.

അണക്കെട്ട് നിർമ്മാണം[തിരുത്തുക]

1973 മുതൽ 1977 വരെയുള്ള കാലഘട്ടത്തിൽ ഹൈഡ്രോടെക്നിക-ഹൈഡ്രോ എനർജറ്റിക[5] എന്ന യുഗോസ്ലാവിയൻ കമ്പനിയാണ് ഈ അണക്കെട്ടുകൾ കൃഷിയിടങ്ങളിൽ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും[6] സമീപ പ്രദേശങ്ങളിലെ സമൂഹങ്ങൾക്ക് കുടിവെള്ളം പ്രദാനം ചെയ്യുന്നതിനുമായി നിർമ്മിച്ചത്. 75 മീറ്ററും (മൻസൂർ അണക്കെട്ട്) 45 മീറ്ററും (ഡെർന അണക്കെട്ട്) ഉയരങ്ങളിൽ കളിമണ്ണ് നിറഞ്ഞ എംബാങ്ക്മെന്റ് ഡാം എന്നാണ് അവ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.[7] ഡെർന (അല്ലെങ്കിൽ ബെലാഡ്)[8] അണക്കെട്ടിന് 1.5 ദശലക്ഷം ക്യുബിക് മീറ്റർ ജലസംഭരണ ശേഷിയുണ്ടായിരുന്നപ്പോൾ മൻസൂർ (അഥവാ അബു മൻസൂർ[9]) അണക്കെട്ടിന് 22.5 ദശലക്ഷം ക്യുബിക് മീറ്റർ[10] (മറ്റൊരു സ്രോതസ്സിൽ 1.5 ദശലക്ഷം ക്യുബിക് മീറ്റർ[11]) ജലസംഭരണ ശേഷിയാണുണ്ടായിരുന്നത്.

അവലംബം[തിരുത്തുക]

  1. "Why did Derna's dams break when Storm Daniel hit Libya?". Aljazeera (ഭാഷ: ഇംഗ്ലീഷ്). 2023-09-13. മൂലതാളിൽ നിന്നും 14 September 2023-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2023-09-13.
  2. Magdy, Samy (12 September 2023). "10,000 people are missing and thousands are feared dead as eastern Libya is devastated by floods". AP News. മൂലതാളിൽ നിന്നും 12 September 2023-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 September 2023.
  3. "Libya: Flash Floods In Derna". Barron's. 12 September 2023. മൂലതാളിൽ നിന്നും 12 September 2023-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 September 2023.
  4. "Libya floods: Warning over shortage of body bags as fears of disease rise in Derna". Sky News (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2023-09-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2023-09-17.
  5. "Wadi Derna". www.hidrotehnika.rs. മൂലതാളിൽ നിന്നും 15 September 2023-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2023-09-15.
  6. "Derna: The Libyan city known for rebellion — and neglect". dw.com (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 15 September 2023-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2023-09-15.
  7. "Libya was mired in chaos and corruption. For years, warnings the Derna dams may burst went unheeded". Associated Press. 18 September 2023. മൂലതാളിൽ നിന്നും 18 September 2023-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 September 2023.
  8. "Libya was mired in chaos and corruption. For years, warnings the Derna dams may burst went unheeded". Associated Press. 18 September 2023. മൂലതാളിൽ നിന്നും 18 September 2023-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 September 2023.
  9. "Libya was mired in chaos and corruption. For years, warnings the Derna dams may burst went unheeded". Associated Press. 18 September 2023. മൂലതാളിൽ നിന്നും 18 September 2023-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 September 2023.
  10. "Libya was mired in chaos and corruption. For years, warnings the Derna dams may burst went unheeded". Associated Press. 18 September 2023. മൂലതാളിൽ നിന്നും 18 September 2023-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 September 2023.
  11. "Libya's deadly dam collapse was decades in the making". France 24 (ഭാഷ: ഇംഗ്ലീഷ്). 2023-09-13. മൂലതാളിൽ നിന്നും 14 September 2023-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2023-09-13.
"https://ml.wikipedia.org/w/index.php?title=ഡെർന_അണക്കെട്ട്_തകർച്ച&oldid=3975402" എന്ന താളിൽനിന്ന് ശേഖരിച്ചത്