ഡെസ്മണ്ട് തോമസ്‌ ഡോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡെസ്മണ്ട് ഡോസ്
ഡെസ്മണ്ട് ഡോസ്
Nicknameപ്രീചെർ
ജനനം7 ഫെബ്രുവരി 1919
വെർജീനിയ, അമേരിക്കൻ ഐക്യനാടുകൾ
മരണം23 മാർച്ച്‌ 2006
അലബാമ, അമേരിക്കൻ ഐക്യനാടുകൾ
അടക്കം ചെയ്തത്ചാറ്റനോഗ, അമേരിക്കൻ ഐക്യനാടുകൾ
ദേശീയത United States
വിഭാഗംഅമേരിക്കൻ സേന
ജോലിക്കാലം1942-1946
പദവികോർപറൽ
യൂനിറ്റ്കമ്പനി ബി, ഫസ്റ്റ് ബറ്റാലിയൻ, 307 ഇൻഫൻ‌ട്രി റെജിമെൻറ്
യുദ്ധങ്ങൾരണ്ടാം ലോകമഹായുദ്ധം
      ഒകിനാവ ഏറ്റുമുട്ടൽ
      ഗുആം ഏറ്റുമുട്ടൽ
ലെയ്റ്റെ ഏറ്റുമുട്ടൽ
പുരസ്കാരങ്ങൾമെഡൽ ഓഫ് ഹോണർ, ബ്രോൺസ് സ്റ്റാർ മെഡൽ, പർപ്പിൾ ഹാർട്ട്‌.

രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്കൻ സേനയിലെ വൈദ്യ വിഭാഗത്തിൽ സേവനം അനുഷ്ടിച്ചിരുന്ന വ്യക്തിയാണ് ഡെസ്മണ്ട് തോമസ്‌ ഡോസ്(7 ഫെബ്രുവരി 1919 -23 മാർച്ച്‌ 2006). അദ്ദേഹം പ്രത്യേക മതവിശ്വാസങ്ങൾവെച്ചുപുലർത്തിയിരുന്ന ‘സെവൻത് ഡേ അട്വേന്റിസ്റ്റ്’ സഭ യിലെ അംഗമായിരുന്നു. അമേരിക്കയുടെ പരമോന്നത സൈനിക ബഹുമതിയായ മെഡൽ ഓഫ് ഹോണർ നേടുന്ന ലോകത്തിലെ ആദ്യത്തെ കോൺഷിയൻറസ് ഒബ്ജെക്ടർ (മതപരമായ ആവശ്യങ്ങൾ ഉന്നയിച്ച് സൈനിക സേവനത്തിൽ നിന്ൻ വിട്ടു നിൽകുന്നവർ) ആയിരുന്നു അദ്ദേഹം. ഒരു തരത്തിലുള്ള ആയുധവും ഉപയോഗിക്കാതെയാണ് അദ്ദേഹം ഈ നേട്ടം കരസ്ഥമാക്കിയത്.

ജീവിത രേഖ[തിരുത്തുക]

കുട്ടിക്കാലം[തിരുത്തുക]

അമേരിക്കയിലെ വെർജിനിയയിലെ ലിഞ്ച്ബർഗ് എന്ന സ്ഥലത്ത് ഡെസ്മണ്ട് ഡോസ് എന്ന മരാശാരിയുടെയും ഫാക്ടറി തൊഴിലാളിയായ ബർത്തയുടെയും മകനായി ജനിച്ച ഡെസ്മണ്ട് ഡോസ് തികഞ്ഞ ഒരു മത വിശ്വാസി ആയിരുന്നു. മതനുശാസനങ്ങളിൽ പൂർണമായും അർപ്പിച്ച്, സസ്യഭുക്കായി, ഹിംസക്കും അക്രമത്തിനും സ്ഥാനമില്ലാത്ത ചിന്തകളുമായി ഡെസ്മണ്ട് തൻറെ ബാല്യം കഴിച്ചുക്കൂട്ടി. സഹോദരി ഓട്രെ സഹോദരൻ ഹാരോൾഡ്‌ എന്നിവർക്കൊപ്പമായിരുന്നു അദ്ദേഹത്തിൻറെ കുട്ടിക്കാലം. 1929 ൽ‍ ലോകം മഹാസാമ്പത്തികമാന്ദ്യത്തിൽ അകപ്പെട്ടപ്പോൾ എട്ടാം ഗ്രേഡ് പൂർത്തിയാക്കി, വിർജിനിയയിലെ മത പഠനം അവസാനിപ്പിച്ച്‌ ഡെസ്മണ്ട് ജോലി തേടി ഇറങ്ങി.

സൈനിക ജീവിതം[തിരുത്തുക]

രണ്ടാം ലോക മഹായുദ്ധത്തിനു മുൻപ് ഡെസ്മണ്ട് വിർജീനിയയിലെ ഒരു കപ്പൽ ശാലയിൽ ജോലി ചെയ്യുകയായിരുന്നു. 1942 ഏപ്രിൽ 1 നു അമേരിക്കൻ പട്ടാളത്തിൽ ചേർന്നു. 307- ആം ബറ്റാലിയനിലെ 77 ആം ഇൻഫൻ‌ട്രി വിഭാഗത്തിൽ ആയിരുന്നു സേവനം. പരിശീലന കാലത്ത് കടുത്ത മത വിശ്വാസിയായിരുന്ന ഡെസ്മണ്ട് യുദ്ധത്തിൻറെ ഭാഗമായി എതിർ രാജ്യത്തെ പട്ടാളക്കാരനെ വധിക്കാനോ, യുദ്ധാവശ്യങ്ങൾക്കുള്ള ആയുധങ്ങൾ വഹിക്കാനോ തയ്യാറായില്ല. ഇത് ആദ്യകാലങ്ങളിൽ അദ്ദേഹത്തിൻറെ സൈനിക ജീവിതം ദുസ്സഹമാക്കി. ഒരു സഹപ്രവർത്തകൻ യുദ്ധത്തിൽ നിന്ന് താങ്കൾ തിരിച്ചുവരില്ല എന്ന് ഞാൻ ഉറപ്പുവരുത്തും എന്ന് ഭീഷണിപ്പെടുത്തുകയുണ്ടായി. സ്വാഭാവികമായും മുറിവേറ്റ പട്ടാളക്കാരെ സേവിക്കാനുള്ള വൈദ്യ വിഭാഗത്തിലാണ് അനുവദിക്കപ്പെട്ടത്‌.തൻറെ വിശ്വാസത്തെ മുറുകേപ്പിടിക്കാനുംഅതിലൂടെ തൻറെ രാജ്യത്തെ സേവിക്കാനും രണ്ടാം ലോക മഹായുദ്ധത്തിൽ അദ്ദേഹത്തിന് സാധിച്ചു. ഒന്നാമത്തെ ബറ്റാലിയൻ 400 അടി ഉയരമുള്ള സൈനികർ ഹാക്സോ റിഡ്ജ് എന്ന് വിളിച്ചിരുന്ന മേഡ മലഞ്ചരിവ് കേന്ദ്രീകരിച്ച് ആക്രമണം നടത്തിയപ്പോൾ, ആദ്യം അമേരിക്ക മുന്നിട്ടുന്നിന്നെങ്കിലും ജപ്പാൻറെ ശക്തമായ പ്രത്യാക്രമണത്തിൽ പിൻവാങ്ങേണ്ടി വന്നപ്പോൾ മറ്റുള്ളവരോടൊപ്പം യുദ്ധഭൂമിയിൽനിന്നു പിന്തിരിഞ്ഞു പോരാതെ ഒരു മറയും സുരക്ഷകവചവുംമില്ലാതെ 75 ഓളം പട്ടാളക്കാരെ ഓരോന്നായി കയറുകെട്ടിയ സ്ട്രെചെർ ഉപയോഗിച്ച് സുരക്ഷ സ്ഥാനത്തെത്തിച്ചു.

പിന്നീട് “ഷുരി” ആക്രമണത്തിൽ ഗ്രനേഡ് പൊട്ടി കാലിനു ഗുരുതരമായ മുറിവേറ്റിട്ടും അഞ്ചു മണിക്കൂറോളം യുദ്ധഭൂമിയിൽ കഴിച്ചുകൂട്ടി. സ്നൈപർ വെടി കൊണ്ട് ഒടിഞ്ഞു നുറുങ്ങിയ തൻറെ കൈ തോക്കിൻറെ ഓടിഞ്ഞഭാഗം കൊണ്ട് കെട്ടിവെച്ച് യുദ്ധഭൂമിയിൽ ഇഴഞ്ഞു നടന്ന് പരിക്കേറ്റ പട്ടാളക്കാരെ രക്ഷിച്ചതിന് ശേഷമാണ് അദ്ദേഹം അവിടം വിട്ടത്.

രാജ്യത്തിൻറെ ആദരം[തിരുത്തുക]

അറുപതു ലക്ഷം പട്ടാളക്കാരിൽ ബഹുമതി ലഭിച്ച നാൽപ്പത്തിമൂന്ന് പേരിൽ ഒരു ശത്രുവിനെപ്പോലും വധിക്കാതെ ആയുധം കൈകൊണ്ടു തൊടാതെ ലഭിച്ച സൈനിക ബഹുമതി ലോകത്തിൽ തന്നെ ആദ്യത്തേതാണ്.1945 ഒക്ടോബർ 12ന് ഡെസ്മണ്ടിനു മെഡൽ ഓഫ് ഹോണർ സമ്മാനിക്കുമ്പോൾ പ്രസിഡണ്ട്‌ ഹാരി. എസ്. ട്രുമാൻ പറഞ്ഞ വാക്കുകൾ.

“ഈ ആദരവ് സമർപ്പിക്കുന്നത് രാഷ്‌ട്രപതി എന്ന പദവിയെക്കാൾ അംഗീകാരമായി ഞാൻ കാണുന്നു”

ശിഷ്ട ജീവിതം[തിരുത്തുക]

യുദ്ധത്തിനു ശേഷം ഡെസ്മണ്ട് തൻറെ കുലത്തൊഴിൽ ചെയ്തു ജീവിക്കാൻ ആഗ്രഹിച്ചെങ്കിലും കയ്യിനേറ്റ ഗുരുതരമായ പരിക്ക് അനുവദിചില്ല. അതിനിടെ ക്ഷയരോഗവും തലപൊക്കി. സൈനിക ആശുപത്രിയിലെ സ്ഥിരം അന്തേവാസിയായി. 1976 ആയപ്പോഴേക്ക്‌ പൂർണ്ണമായും ബധിരത ബാധിച്ചു. 1988-ൽ കൊക്ലിയ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ കേൾവി ശക്തി തിരികെ കിട്ടി.

അദ്ദേഹത്തിൻറെ ആദ്യ വിവാഹം 1942-ൽ ഡോറോത്തി ഷൂട്ടിനൊപ്പമായിരുന്നു. ഒരു കാർ അപകടത്തിൽ 1991 ൽ ഡോറോത്തി മരണപ്പെട്ടു. അവരുടെ മകൻ ടോമ്മി.പിന്നീടു ജൂലൈ 1993-ൽ ഫ്രാൻസിസ് ഡ്യുമാൻ എന്ന സ്ത്രീയെ വിവാഹംകഴിച്ചു.

ശ്വാസതടസ്സം മൂലം പലതവണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഡെസ്മണ്ട് അലബാമയിൽ അദ്ദേഹത്തിൻറെ വസതിയിൽ വെച്ച് മാർച്ച്‌ 23, 2006 ൽ മരണത്തിന് കീഴടങ്ങി.ഏപ്രിൽ 3 2006 ന് ‘ചാറ്റനോഗ’ യിലെ ദേശീയ ശ്മശാനത്തിൽ സംസ്കരിച്ചു.

അവലംബം[തിരുത്തുക]

1.[1] 2.[2]

 1. http://www.nytimes.com/2006/03/25/us/desmond-t-doss-87-heroic-war-objector-dies.html
 2. http://www.desmonddoss.com/bio/
"https://ml.wikipedia.org/w/index.php?title=ഡെസ്മണ്ട്_തോമസ്‌_ഡോസ്&oldid=2846207" എന്ന താളിൽനിന്ന് ശേഖരിച്ചത്