ഡീസൽ ലോക്കോമോട്ടീവ് വർക്ക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡീസൽ ലോക്കോമോട്ടീവ് വർക്ക്സ്
വ്യവസായം റെയിൽവെ
സ്ഥാപിക്കപ്പെട്ടത് 1961
സ്ഥാപകൻ ഇന്ത്യൻ റെയിൽവേ
ആസ്ഥാനം വാരാണസി, ഇന്ത്യ
ഉൽപ്പന്നങ്ങൾ തീവണ്ടി എഞ്ചിൻ
ഉടമസ്ഥത ഇന്ത്യൻ റെയിൽവേ
വെബ്‌സൈറ്റ് www.diesellocoworks.com

ഇന്ത്യൻ റെയിൽവേയുടെ കീഴിൽ ഡീസൽ ലോക്കോമോട്ടീവ് എഞ്ചിനുകൾ നിർമ്മിക്കുന്നതിനുള്ള സ്ഥാപനമാണു് ഡീസൽ ലോക്കോമോട്ടീവ് വർക്ക്സ് (ഡി.എൽ.ഡബ്ല്യു.) 1961ൽ ഉത്തർപ്രദേശിലെ വാരണാസിയിലാണ് ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്.

ചരിത്രം[തിരുത്തുക]

ഡീസൽ തീവണ്ടി എഞ്ചിനുകൾ നിർമ്മിക്കുന്നതിനായി അമേരിക്കയിലെ അൽകോ (ALCO)യുടെ സഹകരണത്തോടെ ഇന്ത്യൻ റെയിൽവേ 1961 ആഗസ്റ്റിൽ തുടക്കമിട്ട സംരംഭമാണ് ഡീസൽ ലോക്കോമോട്ടീവ് വർക്ക്സ് എന്ന സ്ഥാപനം. 1964 ജനുവരിയിൽ ഇവിടെ ഉത്പാദിപ്പിച്ച ആദ്യത്തെ തീവണ്ടി എഞ്ചിൻ രാഷ്ട്രത്തിന് സമർപ്പിച്ചു.[1]

അവലംബം[തിരുത്തുക]

  1. ഡീസൽ ലോക്കോമോട്ടീവ് വർക്സ് വാരണാസി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]