ഡീവിയന്റ്ആർട്ട്
വിഭാഗം | കലാ പ്രദർശനം/സോഷ്യൽ നെറ്റ്വർക്ക് |
---|---|
ലഭ്യമായ ഭാഷകൾ | ഇംഗ്ലിഷ് |
ആസ്ഥാനം | ലോസ് ആഞ്ചെലസ്, കാലിഫോർണിയ |
സേവന മേഖല | ആഗോളതലം |
ഉടമസ്ഥൻ(ർ) | ഡേവിയന്റ്ആർട്ട്, എൽഎൽസി. |
സൃഷ്ടാവ്(ക്കൾ) | സ്കോട്ട് ജാർക്കോഫ്, മാത്യൂ സ്റ്റീഫെൻസ്, ആംഗളോ സോറ്റീറ തുടങ്ങിയവർ |
യുആർഎൽ | ഡേവിയന്റ്ആർട്ട്.കോം |
അലക്സ റാങ്ക് | 135 [1] |
വാണിജ്യപരം | അതെ |
അംഗത്വം | തിരഞ്ഞെടുക്കാവുന്നത് |
ആരംഭിച്ചത് | ആഗസ്റ്റ് 7, 2000 |
നിജസ്ഥിതി | സജീവം |
ഉപയോക്താക്കൾ നിർമ്മിക്കുന്ന വിവിധ തരത്തിലുള്ള കലാരൂപങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു ഓൺലൈൻ സമൂഹമാണ് ഡേവിയന്റ്ആർട്ട്.[2] ആംഗലേയം:deviantArt.[2] സ്കോട്ട് ജാർക്കോഫ്, മാത്യൂ സ്റ്റീഫെൻസ്, ആംഗളോ സോറ്റീറ തുടങ്ങിയവർ ചേർന്ന് 2000 ആഗസ്റ്റ് 7നാണ് ഡേവിയൻആർട്ട് ആരംഭിച്ചത്. ഡേവിയൻആർട്ട് ഇൻകോർപ്പറേറ്റഡിന്റെ ആസ്ഥാനം അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ ലോസ് ആഞ്ചലസിലെ ഹോളിവുഡ് ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.[3]
ഡേവിയന്റ്ആർട്ട് എല്ലാ വിധ കലാകാരന്മാർക്കും അവരുടെ കല പ്രദർശിപ്പിക്കാനും അതിനെ സംബന്ധിച്ച് ചർച്ച ചെയ്യാനുമുള്ള വേദിയൊരുക്കുന്നു. കലാരൂപങ്ങൾ ഡിജിറ്റൽ ആർട്ട്, ഫോട്ടോഗ്രഫി, പാരമ്പര്യ കല, സാഹിത്യം, ഫ്ലാഷ്, ചലച്ചിത്രനിർമ്മാണം, അപ്ലികേഷൻ സ്കിന്നുകൾ, ഓപ്പറേറ്റിംഗ് സിസ്റ്റം കസ്റ്റമൈസേഷനുകൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഡൗൺലോഡ് ചെയ്യാവുന്ന ടൂട്ടോറിയലുകൾ, സ്റ്റോക്ക് ഫോട്ടോഗ്രഫി എന്നിവയും ഡേവിയന്റ്ആർട്ടിൽ ലഭ്യമാണ്. ഗ്രൂപ്പുകൾ, ജേണലുകൾ, പോളുകൾ, പോർട്ട്ഫോളിയോകൾ എന്നിവക്കുള്ള ഉപകരണങ്ങളും ഡേവിയന്റ്ആർട്ടിൽ ലഭ്യമാണ്.
ഫെല്ല എന്നു പേരുള്ള ഒരു ചെറിയ റോബോട്ടിക് പൂച്ചയാണ് ഡേവിയന്റ്ആർട്ടിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം.[4]
2010 ആഗസ്റ്റോടെ സൈറ്റിലെ അംഗങ്ങളുടെ എണ്ണം 14.5 ദശലക്ഷം കവിഞ്ഞു. 100 ദശലക്ഷം കലാരൂപങ്ങളും ദിനേന 140,000 കലാരൂപ സമർപ്പണവും നടക്കുന്നുണ്ട്. അംഗങ്ങൾ ദിനേന 1.4 ദശലക്ഷം കലാരൂപങ്ങളെ ഫേവറിറ്റുകളായി തിരഞ്ഞെടുക്കുകയും 1.5 ദശലക്ഷം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.[5] 2008ൽ കോംപീറ്റ്.കോം നടത്തിയ പഠനപ്രകാരം വർഷം തോറും ചുരുങ്ങിയത് 36 ദശലക്ഷം പേർ ഡേവിയന്റ്ആർട്ട്.കോം എന്ന വെബ്സൈറ്റ് സന്ദർശിക്കുന്നുണ്ട്.[6] 2011 ജൂലൈയിലെ കണക്ക് പ്രകാരം ലോകത്തിലെ 13ആമത്തെ വലിയ സോഷൽ നെറ്റ്വർക്കാണ് ഡേവിയന്റ് ആർട്ട്.[7]
അവലംബം
[തിരുത്തുക]- ↑ "Deviantart.com Site Info". Alexa Internet. Archived from the original on 2010-10-20. Retrieved 09-09-2012.
{{cite web}}
: Check date values in:|accessdate=
(help) - ↑ 2.0 2.1 "deviantART: Terms of Service". Retrieved 2008-01-05.
- ↑ "deviantArt, Inc." Businessweek Investing. Accessed November 9, 2008.
- ↑ "Official Fella file by $devart on deviantART". Devart.deviantart.com. 2007-02-21. Retrieved 2012-09-17.
- ↑ "deviantART 10th Birthday Bash at House of Blues - Angelo Sotira's Closing Speech PT 2".
- ↑ "deviantArt attracts almost 40m visitors online yearly". Siteanalytics.compete.com. Archived from the original on 2011-11-10. Retrieved 2011-09-09.
- ↑ Matt Rosoff (2011-07-27). "These 19 Social Networks Are Bigger Than Google+". Businessinsider.com. Retrieved 2011-09-09.
{{cite web}}
: Text "22" ignored (help); Text "220,209" ignored (help); Text "Jul. 27, 2011, 7:39 PM" ignored (help)