ഡിസ്പാരൂനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈദ്യശാസ്ത്രപരമോ മനഃശാസ്ത്രപരമോ ആയ കാരണങ്ങളാൽ ഉണ്ടാകുന്ന വേദനാജനകമായ ലൈംഗിക ബന്ധമാണ് ഡിസ്പാരൂനിയ / / dɪspərˈun iə / dis - pər - OO dis-pər-OO-nee-ə ). ഡിസ്‌സ്പേറിയൂണിയ എന്ന പദം സ്ത്രീ ഡിസ്‌സ്പേറിയൂണിയയെയും പുരുഷ ഡിസ്‌പേറിയൂണിയയെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ട് എങ്കിലും കൂടുതലായും സ്ത്രീകളിലാണ് ഇത് കൂടുതലും കാണപ്പെടുന്നത് എന്നതിനാൽ സ്ത്രീകളുടെ പ്രശ്നത്തെ സൂചിപ്പിക്കുവാനാണ് കൂടുതലും ഉപയോഗിക്കുന്നത്. വൈദ്യശാസ്ത്രപരമായി, ഡിസ്പാരൂനിയ ഒരു പെൽവിക് ഫ്ലോർ അസുഖമാണ്. ഇത് പലപ്പോഴും രോഗനിർണയംനടത്താതെ പോകുന്ന ഒരു അസുഖമാണ്.

സ്ത്രീകളിൽ, വേദന പ്രാഥമികമായി ജനനേന്ദ്രിയത്തിന്റെ ബാഹ്യ ഉപരിതലത്തിലോ അല്ലെങ്കിൽ സെർവിക്സിന് നേരെയുള്ള ആഴത്തിലുള്ള സമ്മർദ്ദത്തിൽ പെൽവിസിന്റെ ആഴത്തിലോ ആകാം. ഇത് ഗർഭാശയ മുഖത്തിന്റെയോ യോനിയുടെയോ ഒരു ചെറിയ ഭാഗത്തെ ബാധിക്കാം അല്ലെങ്കിൽ ഉപരിതലത്തിലുടനീളം അനുഭവപ്പെടാം. വേദനയുടെ കാരണങ്ങൾ തിരിച്ചറിയുന്നതിൽ വേദനയുടെ ദൈർഘ്യം, സ്ഥാനം, സ്വഭാവം എന്നിവ മനസ്സിലാക്കുന്നത് പ്രധാനമാണ്.

ശാരീരികമോ മാനസികമോ സാമൂഹികമോ ബന്ധമോ ആയ നിരവധി കാരണങ്ങൾ ലൈംഗിക ബന്ധത്തിലെ വേദനയ്ക്ക് കാരണമാകാം. സാധാരണയായി, ഒന്നിലധികം അടിസ്ഥാന കാരണങ്ങൾ വേദനയ്ക്ക് കാരണമാകുന്നു. വേദന സ്വായത്തമായതോ അല്ലെങ്കിൽ ജന്മനാ ഉള്ളതോ ആകം. ചിലപ്പോൾ ആർത്തവവിരാമത്തിനു ശേഷം ഡിസ്പാരൂനിയയുടെ ലക്ഷണങ്ങൾ കണ്ടേക്കാം. രോഗനിർണയം സാധാരണയായി ശാരീരിക പരിശോധനയും മെഡിക്കൽ ചരിത്രം അടിസ്ഥാനപ്പെടുത്തിയുമാണ്.

അടിസ്ഥാന കാരണങ്ങൾ നോക്കിയാണ് ചികിത്സ നിർണ്ണയിക്കുന്നത്. ശാരീരിക കാരണങ്ങൾ കണ്ടെത്തി ചികിത്സിക്കുമ്പോൾ പല രോഗികളും ആശ്വാസം അനുഭവിക്കുന്നു.

അടയാളങ്ങളും ലക്ഷണങ്ങളും[തിരുത്തുക]

യോനിയിലൂടെ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ പെൽവിക് വേദന അനുഭവപ്പെടുന്നവർ അവരുടെ വേദന പല തരത്തിൽ വിവരിക്കുന്നു. ഡിസ്പാരൂനിയയ്ക്ക് എത്ര വ്യത്യസ്തവും പലതരം കാരണങ്ങൾ ഉണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. [1] വേദനയുടെ സ്ഥാനം, സ്വഭാവം, സമയം എന്നിവ സാധ്യമായ കാരണങ്ങളും ചികിത്സകളും മനസ്സിലാക്കാൻ സഹായിക്കുന്നു. [2]

റഫറൻസുകൾ[തിരുത്തുക]

  1. Boyer, SC; Goldfinger, C; Thibault-Gagnon, S; Pukall, CF (2011). Management of female sexual pain disorders. Vol. 31. pp. 83–104. doi:10.1159/000328810. ISBN 978-3-8055-9825-5. PMID 22005206. {{cite book}}: |work= ignored (help)
  2. Katz, PT, PhD, Dr. Ditza (2020). "Painful Sex (Dyspareunia) Treatment | Women's Therapy Center" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-01-22.{{cite web}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ഡിസ്പാരൂനിയ&oldid=3850414" എന്ന താളിൽനിന്ന് ശേഖരിച്ചത്