ഡിലൻ മാർടോറെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓസ്ട്രേലിയയിലെ മെൽബൺ കേന്ദ്രമാക്കി കലാപ്രവർത്തനം നടത്തുന്ന വിഷ്വൽ ആർട്ടിസ്റ്റും ഇലക്ട്രോ-അക്വസ്റ്റിക് സംഗീതഞ്ജനുമാണ് ഡിലൻ മാർടോറെൽ.

ജീവിതരേഖ[തിരുത്തുക]

സ്കോട്ട്ലൻഡിലെ രണ്ടു ഗ്രാമങ്ങൾക്കു നടുവിലായൊരു ഒറ്റപ്പെട്ട വീട്ടിലായിരുന്നു ഡിലൻ മാർട്ടോറലിന്റെ കുട്ടിക്കാലം. പഠിച്ചതു ശബ്ദാധിഷ്ഠിത കലയെങ്കിലും സംഗീതവും ശബ്ദസ്രോതസ്സുകളും പ്രകൃതിയുമെല്ലാം ചേർന്ന ആവിഷ്കാരങ്ങളാണ് ഡിലന്റെ കല. ചിത്രകാരനും ബാൻഡ് മ്യൂസിക് കലാകാരനുമായിട്ടായിരുന്നു തുടക്കം. ചിത്രങ്ങളെ വിട്ട് ഇൻസ്റ്റലേഷനുകളും വിഡിയോ ആർടും ശിൽപങ്ങളും ഫൊട്ടോഗ്രഫുകളും ആവിഷ്കരിക്കുന്നതിലായി പിന്നീട് ശ്രദ്ധ.

പ്രദർശനങ്ങൾ[തിരുത്തുക]

കൊച്ചി-മുസിരിസ് ബിനലെയിൽ ഡിലൻ തയ്യാറാക്കിയ "ദ സൗണ്ട്സ് ഓഫ് കൊച്ചി" എന്ന ഇൻസ്റ്റളേഷൻ ആസ്പിൻവാൾ ഹൗസിൽ മൂന്നു മുറികളിലായാണ് ഒരുക്കിയിരുന്നത്. [1] പരിസരത്തു നിന്ന് ശേഖരിച്ച ചവറുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഈ ഇൻസ്റ്റലേഷനിൽ 'ജലതരംഗം' എന്ന സംഗീത ഉപകരണത്തിന്റെ സാധ്യതയും പരീക്ഷിക്കപ്പെടുന്നു.[2]

കൊച്ചി കാർണിവൽ കഴിഞ്ഞ് വാസ്കോഡ ഗാമ ചത്വരത്തിലും പാച്ചാളത്തും കുന്നുകൂടിയ മാലിന്യങ്ങളും ചിരട്ട, ചുടുകട്ട, പ്ലാസ്റ്റിക് കുപ്പികൾ, മിനറൽ വാട്ടർ ജാറുകൾ തുടങ്ങി പ്ലാസ്റ്റിക് ബക്കറ്റ് വരെയുള്ള ആക്രി സാധനങ്ങളുപയോഗിച്ച് നിർമ്മിച്ച റോബോട്ടിക് പെർകഷൻ കിറ്റ് നിർമ്മിക്കുകയുണ്ടായി.[3]

അവലംബം[തിരുത്തുക]

  1. http://www.thehindu.com/todays-paper/tp-national/moulding-scrap-for-kochis-essence/article4267669.ece
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-02. Retrieved 2012-12-31.
  3. http://www.thehindu.com/todays-paper/tp-national/moulding-scrap-for-kochis-essence/article4267669.ece

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡിലൻ_മാർടോറെൽ&oldid=3804901" എന്ന താളിൽനിന്ന് ശേഖരിച്ചത്