ഡബ്ല്യുഎക്സ് വിഡ്ജെറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡബ്ല്യുഎക്സ് വിഡ്‌ജറ്റ്സ്
WxWidgets.svg
വികസിപ്പിച്ചത്wxWidgets Developers and Contributors
ആദ്യപതിപ്പ്1992
Stable release
2.9.1 / ജൂലൈ 19, 2010; 10 വർഷങ്ങൾക്ക് മുമ്പ് (2010-07-19)
Repository Edit this at Wikidata
ഭാഷC++
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
തരംDevelopment library
അനുമതിപത്രംwxWindows Library License
വെബ്‌സൈറ്റ്www.wxwidgets.org

എല്ലാ പ്ലാറ്റ്ഫോമിലും പ്രവർത്തിക്കുന്ന ഗ്രാഫിക്കൽ ഇന്റർഫേസുണ്ടാക്കാനുപയോഗിക്കുന്ന ഒരു ടൂൾകിറ്റാണ് ഡബ്ല്യൂഎക്സ് വിഡ്ജെറ്റ്സ്. ഒരു പ്രോഗ്രാമിന്റെ കോഡിൽ വലിയ മാറ്റം ഇല്ലാതെ എല്ലാ പ്ലാറ്റ്ഫോമിലും പ്രവർത്തിക്കുന്ന സോഫ്റ്റ്വെയറുകൾ നിർമ്മിക്കാൻ ഇത് സഹായിക്കുന്നു. മൈക്രോസോഫ്റ്റ് വിൻഡോസ്, മാക് ഒഎസ് ടെൻ, ഗ്നുലിനക്സ്, യൂണിക്സ്, ഓപ്പൺ വിഎംഎസ്, ഒഎസ്/2, അമിഗഒഎസ് തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെല്ലാം ഡബ്ല്യൂഎക്സ് വിഡ്ജെറ്റ്സ് പ്രവർത്തിക്കും. എംബഡഡ് സിസ്റ്റങ്ങൾക്കുവേണ്ടിയുള്ള വെർഷൻ നിർമ്മിച്ചുകൊണ്ടിരിക്കുന്നു.

ചരിത്രം[തിരുത്തുക]

1992ൽ എഡിൻബറോ യൂണിവേഴ്സ്സിറ്റിയിലെ ജൂലിയൻ സ്മാര്ട്ടാണ് ഡബ്ല്യൂഎക്സ് വിഡ്ജെറ്റ്സ് നിർമ്മിച്ചുതുടങ്ങിയത്. അദ്ദേഹം 1986 ൽ സെന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടേഷനൽ സയൻസിൽ ഓണേഴ്സ് ബിരുദം നേടി. ഇപ്പോഴും അദ്ദേഹം ഡബ്ല്യൂഎക്സ് വിഡ്ജെറ്റ്സിന്റെ പ്രധാന പ്രോഗ്രാമറാണ്.

2004 ഫെബ്രുവരി 20 ന് ഡബ്ല്യൂഎക്സ് വിൻഡോസ് എന്ന ആദ്യ പേര് ഡബ്ല്യൂഎക്സ് വിഡ്ജെറ്റ്സ് എന്നാക്കി മാറ്റി. മൈക്രോസോഫ്റ്റിന്റെ അഭ്യർത്ഥനയെത്തുടർന്നാണ് ജൂലിയൻ ഈ പേര് മാറ്റിയത്. വിൻഡോസ് എന്നത് യുകെയിൽ മൈക്രോസോഫ്റ്റ് കൈവശം വച്ചിരിക്കുന്ന ട്രേഡ് മാർക്കാണ്.

പ്രധാന വെർഷനുകൾ[തിരുത്തുക]

  • 2.4 - ജൂൺ 9 2003
  • 2.6 - ഏപ്രിൽ 23 2005
  • 2.8.0 - ഡിസംബർ 14 2006

അനുമതിപത്രം[തിരുത്തുക]

ഗ്നു ലെസ്സർ പബ്ലിക്ക് അനുമതിപത്രത്തിന് സമാനമായ ഒരു സ്വന്തം അനുമതി പത്രത്തിലാണ് ഡബ്ല്യൂഎക്സ് വിഡ്ജെറ്റ്സ് പുറത്തിറക്കിയിട്ടുള്ളത്. ഇതിൽ നിർമ്മിച്ച പ്രോഗ്രാമിന്റെ ബൈനറി രൂപം യൂസറിന്റെ ഇഷ്ടമനുസരിച്ച് വിതരണം ചെയ്യാം എന്നതാണ് അനുമതി പത്രത്തിലുള്ള പ്രധാന വ്യത്യാസം. ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുമതിപത്രമാണ്.