ടർബൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമൻമോഹൻ സിംഗ് ടർബൻ ധരിച്ചിരിക്കുന്നു.
ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി

ശിരസ്സിൽ ചുറ്റിക്കെട്ടി ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു വസ്ത്രമാണ് ടർബൻ. വിവിധ രാജ്യങ്ങളിലെ പുരുഷന്മാർ തങ്ങളുടെ പൈതൃകത്തിന്റെ ഭാഗമായി ഇതു ധരിക്കാറുണ്ട്..[1] ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവടങ്ങളിലെ ചില ജനവിഭാഗങ്ങളാണ് പ്രധാനമായും ടർബൻ ധരിക്കുന്നത്.

ടർബൻ ധരിക്കുന്ന പ്രധാന മതവിഭാഗമാണ് സിഖുകാർ. സ്ത്രീകൾ ഉൾപ്പെടെയുള്ള സിഖ് മതക്കാർ ഇതു ധരിക്കുന്നുണ്ട്.[2] പാർലമെന്റിന്റെ അകത്തു പോലും സിഖ് മത വിശ്വാസികൾക്ക് ടർബൻ അനുവദനീയമാണ്. തങ്ങളുടെ ആചാരത്തിന്റെ ഭാഗമായി ഷിയാ മുസ്ലിങ്ങളും ഈ ശിരോവസ്ത്രം ഉപയോഗിച്ചുവരുന്നു.[3]

സൂഫി പണ്ഡിതൻമാരുടെ പരമ്പരാഗത ശിരോവസ്ത്രവും ടർബൻ തന്നെയാണ്. മതപരമായ ആചാരങ്ങൾക്കു പുറമെ ആദരസൂചകമായും ടർബൻ ധരിക്കുന്നവരുണ്ട്. കാൻസർ ചികിത്സയെത്തുടർന്ന് തലമുടി സംരക്ഷിക്കുന്നതിനായി സ്ത്രീകൾ ടർബൻ പോലുള്ള ശിരോവസ്ത്രങ്ങൾ ഉപയോഗിക്കാറുണ്ട്.[4]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Turbans Facts, information, pictures | Encyclopedia.com articles about Turbans". www.encyclopedia.com. Retrieved 2016-04-19.
  2. "Do Sikh women have to wear a Turban (Dastaar) as well as men? | Sikh Answers". www.sikhanswers.com. Archived from the original on 2018-12-25. Retrieved 2016-04-19.
  3. Haddad, Sh. G. F. "The turban tradition in Islam". Living Islam. Retrieved 5 August 2013.
  4. "Alternative Wig Idea: Cover Hair Loss With a Cute Cap Instead". About.com Health. Retrieved 2016-04-19.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടർബൻ&oldid=3797445" എന്ന താളിൽനിന്ന് ശേഖരിച്ചത്