Jump to content

ട്രോപ്പിക്കൽ റെയിൻഫോറസ്റ്റ് ഹെറിറ്റേജ് ഓഫ് സുമാട്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്രോപ്പിക്കൽ റെയിൻഫോറസ്റ്റ് ഹെറിറ്റേജ് ഓഫ് സുമാട്ര
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്തോനേഷ്യ Edit this on Wikidata
Includesകെരിൻസി സെബ്ലാറ്റ് ദേശീയോദ്യാനം, ഗുനുങ് ല്യൂസർ ദേശീയോദ്യാനം, ബുക്കിത് ബാരിസൺ സെലാറ്റൻ ദേശീയോദ്യാനം Edit this on Wikidata
മാനദണ്ഡം(vii), (ix), (x) Edit this on Wikidata[1]
അവലംബംലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്1167 1167
നിർദ്ദേശാങ്കം2°30′S 101°30′E / 2.5°S 101.5°E / -2.5; 101.5
രേഖപ്പെടുത്തിയത്2004 (28th വിഭാഗം)
Endangered2011 Edit this on Wikidata (2011 Edit this on Wikidata)
ട്രോപ്പിക്കൽ റെയിൻഫോറസ്റ്റ് ഹെറിറ്റേജ് ഓഫ് സുമാട്ര is located in Sumatra
Bukit Barisan Selatan
Bukit Barisan Selatan
Gunung Leuser
Gunung Leuser
Kerinci Seblat
Kerinci Seblat
Tropical Rainforest Heritage of Sumatra sites

ട്രോപ്പിക്കൽ റെയിൻഫോറസ്റ്റ് ഹെറിറ്റേജ് ഓഫ് സുമാട്ര, 2004 ൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സുമാട്ര ദ്വീപിലെ, ഗുനുങ് ല്യൂസർ ദേശീയോദ്യാനം, കെറിൻസീ സെബ്ലാറ്റ് ദേശീയോദ്യാനം, ബുക്കിത് ബരിസാൻ സെലാറ്റൻ ദേശീയോദ്യാനം എന്നീ മുന്ന് ഇന്തോനേഷ്യൻ ദേശീയോദ്യാനങ്ങൾ ഇതിലുൾപ്പെടുന്നു. ഈ പ്രദേശത്തിൻറെ നിലവാരം അടയാളപ്പെടുത്തിയിരിക്കുന്നത് വിവിധ മാനദണ്ഡങ്ങളനുസരിച്ചാണ്. മാനദണ്ഡം ഏഴ് അനുസരിച്ച്, അതിമനോഹരമായ പ്രകൃതിദൃശ്യം, മാനദണ്ഡം ഒൻപത് അനുസരിച്ച്, പാരിസ്ഥിതിക-ജൈവ പ്രക്രിയകളെ പ്രതിനിധാനം ചെയ്യുന്ന ഒരു മികച്ച ഉദാഹരണം, മാനദണ്ഡം പത്ത് അനുസരിച്ച്, തനതായ സംരക്ഷണത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ടതും പ്രാധാന്യമേറിയതുമായ സ്വാഭാവിക ആവാസവ്യവസ്ഥ എന്നിങ്ങനെയാണ്.[2]

ട്രോപ്പിക്കൽ റെയിൻഫോറസ്റ്റ് ഹെറിറ്റേജ് ഓഫ് സുമാട്ര, മൂന്നു ദേശീയോദ്യാനങ്ങളായ ഗുനുങ് ല്യൂസർ ദേശീയോദ്യാനം (GLNP) (8629.75 km2), കെറിൻസീ സെബ്ലാറ്റ് ദേശീയോദ്യാനം (KSNP) (13,753.5 km2) and ബുക്കിത് ബരിസാൻ സെലാറ്റൻ ദേശീയോദ്യാനം (BBSNP) (3568 km2) എന്നിവ ഉൾപ്പെട്ടതാണ്. മഴക്കാടുകളുടെ ആകെ വിസ്തീർണ്ണം 25,000 ചതുരശ്ര കിലോമീറ്റർ ആണ്. സുമാത്ര ദ്വീപിലെ വനങ്ങളുടെ ഏറ്റവും പ്രാധാനപ്പെട്ട ഭാഗം, ജൈവ വൈവിധ്യം, നിമ്‍നഭൂമിയും മലനിരകളിൽ സ്ഥിതിചെയ്യുന്ന കൊടുങ്കാടുകളും കാരണമാണ് സുമാത്രയിലെ ട്രോപ്പിക്കൽ റെയിൻഫോറസ്റ്റ് ഒരു പൈതൃക സ്ഥലമായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരിക്കൽ വിശാലമായ ഉഷ്ണമേഖലാ മഴക്കാടുകളായിരുന്ന ഈ ദ്വീപിലെ കാടുകൾ കഴിഞ്ഞ അമ്പത് വർഷക്കാലയളവിനുള്ളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലേയ്ക്ക് ചുരുങ്ങിയിരുന്നു.

പൈതൃക പദ്ധതിയിലുൾക്കൊള്ളുന്ന ദേശീയ ഉദ്യാനങ്ങളെല്ലാം തന്നെ "സുമാട്രയിലെ ആൻറീസ്" എന്നറിയപ്പെടുന്നതും ചുറ്റുപാടും അതിമനോഹര കാഴ്ചകളും നൽകുന്ന ബുഖിത് ബാരിസാൻ പർവതനിരകളുടെ കേന്ദ്രത്തിലാണു സ്ഥിതി ചെയ്യുന്നത്.

ഭൂപ്രകൃതിയും കാലാവസ്ഥയും

[തിരുത്തുക]

ദ്വീപിന് വടക്കുഭാഗത്തുള്ള ഗുനുങ് ല്യൂസർ ദേശീയോദ്യാനം 150 കിലോമീറ്റർ നീളവും 100 കിലോമീറ്റർ വീതിയുമാണ്. ഇത് കൂടുതലും മലനിരകളാണ്. ഉദ്യാനത്തിൻറെ 40 ശതമാനം ഭാഗങ്ങളും കുത്തനെയുള്ളതും 1500 മീറ്ററിനുമുകളിൽ ഉയരമുള്ളതുമാണ്. പാർക്കിൻറെ 12 ശതമാനം ഭാഗം തെക്കൻപകുതിയിലെ താഴ്ന്ന ഭാഗത്ത് 600 മീറ്ററിൽ താഴെയും തീരത്തേയ്ക്ക് 25 കിലോമീറ്ററോളം ദൂരത്തിലുമാണ്. 2,700 മീറ്റർ ഉയരമുള്ള പതിനൊന്ന് കൊടുമുടികളുണ്ട്. 3,466 മീറ്റർ ഉയരമുള്ള ഗുനുങ്ങ് ല്യൂസർ ആണ് ഏറ്റവും ഉയരമുള്ളത്. ഗുനുങ്ങ് ല്യൂസറിനു ചുറ്റുമുള്ള പ്രദേശം ല്യൂസർ എക്കോ സിസ്റ്റം എന്നറിയപ്പെടുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://whc.unesco.org/en/list/1167. {{cite web}}: Missing or empty |title= (help)
  2. UNESCO: Description, retrieved 02-12-2009