ബുക്കിത് ബാരിസൺ സെലാറ്റൻ ദേശീയോദ്യാനം
ബുക്കിത് ബാരിസൺ സെലാറ്റൻ ദേശീയോദ്യാനം | |
---|---|
Taman Nasional Bukit Barisan Selatan | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | സുമാത്ര, ഇന്തോനേഷ്യ |
Coordinates | 5°26′S 104°20′E / 5.433°S 104.333°E |
Area | 356,800 ഹെക്ടർ (882,000 ഏക്കർ; 3,568 കി.m2) |
Established | 1982 |
Governing body | Ministry of Environment and Forestry |
World Heritage Site | 2004 |
Type | Natural |
Criteria | vii, ix, x |
Designated | 2004 (28th session) |
Part of | ട്രോപ്പിക്കൽ റെയിൻഫോറസ്റ്റ് ഹെറിറ്റേജ് ഓഫ് സുമാട്ര |
Reference no. | 1167 |
State Party | Indonesia |
Region | Asia-Pacific |
Endangered | 2011 | –present
ബുക്കിത് ബാരിസൺ സെലാറ്റൻ ദേശീയോദ്യാനം ഇന്തോനേഷ്യയിലെ സുമാത്രയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ബുക്കിത് ബാരിസാൻ പർവതനിരകൾക്കു സമാന്തരമായി ഏകദേശം 3,568 ചതുരശ്ര കിലോമീറ്റർ ഭൂവിസ്തൃതിയുള്ള ഈ ദേശീയോദ്യാനം ലാമ്പാങ്, ബെങ്‌കുലു, തെക്കൻ സുമാത്ര എന്നി മൂന്ന് ഇന്തോനേഷ്യൻ പ്രവിശ്യകളിലായി വ്യാപിച്ചുകിടക്കുന്നു. ഗുനുങ് ല്യൂസർ, കെറിൻസി സെബ്ലാറ്റ് ദേശീയോദ്യാനങ്ങൾക്കൊപ്പം ചേർന്ന് ഇത് സുമാത്രയിലെ ഉഷ്ണമേഖലാ മഴക്കാടുകളുടെ പൈതൃക കേന്ദ്രത്തെ രൂപപ്പെടുത്തുന്നു.
ബുക്കിത് ബാരിസാൻ പർവ്വതനിരയോട് ചേർന്ന് കിടക്കുന്ന ഈ ദേശീയോദ്യാനത്തിൻറെ ശരാശരി വീതി 45 കിലോമീറ്ററും നീളം 350 കിലോമീറ്ററുമാണ്. വടക്കൻ ഭാഗം പർവതനിരയായ ഇതിൻറെ ഏറ്റവും ഉയരമുള്ള ഭാഗം ഗുനുങ് പുലുംഗും (1,964 മീറ്റർ), തെക്കൻ ഭാഗം ഒരു ഉപദ്വീപുമാണ്.[1] മൊണ്ടെയ്ൻ വനം, താഴ്ന്ന പ്രദേശങ്ങളിലെ ഉഷ്ണമേഖലാ വനം, തീരദേശ വനം, കണ്ടൽക്കാട് എന്നിവയാൽ ഉപദ്വീപ് ചുറ്റപ്പെട്ടിരിക്കുന്നു.[2]
സംരക്ഷണവും ഭീഷണികളും
[തിരുത്തുക]1935 ൽ ഡച്ച് ഈസ്റ്റ് ഇൻഡീസ് സർക്കാർ ഈ പ്രദേശം ആദ്യമായി സംരക്ഷിക്കുകയും സൗത്ത് സുമാത്ര നേച്ചർ റിസർവ് ആയി പ്രഖ്യാപിക്കുകയും ചെയ്തു.[3] ഈ പ്രദേശം 1982 ൽ ഒരു ദേശീയോദ്യാനമായി മാറി.[4]
1970 കൾ മുതൽ നിരവധി അനധികൃത കുടിയേറ്റങ്ങൾ നടന്നിട്ടുള്ള ഉദ്യാനത്തിനുള്ളിലെ കയ്യേറ്റങ്ങൾ 1980 കളുടെ തുടക്കത്തിൽ നിർബന്ധിതമായി ഒഴിപ്പിക്കപ്പെട്ടിട്ടും 1998 മുതൽ ഇവയുടെ എണ്ണം വർദ്ധിച്ചു. 2006 ൽ 127,000 ആളുകൾ നടത്തിയ അധിനിവേശം 55,000 ഹെക്ടർ വിസ്തൃതിയുള്ളതായി കണക്കാക്കപ്പെടുന്നു. 1972 നും 2006 നും ഇടയ്ക്കുള്ള കാലയളവിൽ 63,000 ഹെക്ടർ പ്രാഥമിക വനമേഖല നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു.[5] അനധികൃത കൃഷിക്കായി നഷ്ടപ്പെട്ട 20 ശതമാനം വനമേഖലയെ ഇത് പ്രതിനിധീകരിക്കുന്നു. കാപ്പി വളർത്തുന്നതിന് 450 കിലോമീറ്ററിലധികം പാർക്ക് ഭൂമി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ, അനധികൃതമായി കൃഷിചെയ്യുന്ന കാപ്പി വാങ്ങുന്നത് ഒഴിവാക്കാൻ ഇപ്പോൾ മൾട്ടിനാഷണൽ കോഫി കമ്പനികളോടൊത്ത് പ്രവർത്തിക്കുന്നു.[6]
അവലംബം
[തിരുത്തുക]- ↑ "Tropical Rainforest Heritage of Sumatra". UNESCO. Retrieved 2007-09-30.
- ↑ "Bukit Barisan Selatan National Park". Ministry of Forestry of Indonesia. Archived from the original on December 19, 2013. Retrieved 18 December 2013.
- ↑ Levang, Patrice et al. (2012): "Landless Farmers, Sly Opportunists, and Manipulated Voters: The Squatters of the Bukit Barisan Selatan National Park" Archived 2019-11-18 at the Wayback Machine. in Conservation and Society, vol.10, issue 3, pg.243-255.
- ↑ WWF Indonesia: "Bukit Barisan Selatan National Park" Archived 2020-02-12 at the Wayback Machine., Retrieved 18 December 2013.
- ↑ Levang, Patrice et al. (2012): "Landless Farmers, Sly Opportunists, and Manipulated Voters: The Squatters of the Bukit Barisan Selatan National Park" Archived 2019-11-18 at the Wayback Machine. in Conservation and Society, vol.10, issue 3, pg.243-255.
- ↑ Leow, Claire (January 19, 2007). "Nestlé to scrutinize Indonesia coffee amid wildlife-endangerment fears". International Herald Tribune. Archived from the original on January 22, 2007. Retrieved June 12, 2017.
{{cite news}}
: CS1 maint: bot: original URL status unknown (link)