ഗുനുങ് ല്യൂസർ ദേശീയോദ്യാനം
ഗുനുങ് ല്യൂസർ ദേശീയോദ്യാനം | |
---|---|
Taman Nasional Gunung Leuser | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Sumatra, Indonesia |
Coordinates | 3°30′N 97°30′E / 3.500°N 97.500°E |
Area | 792,700 ഏക്കർ (3,208 കി.m2) |
Established | 1980 |
Governing body | Ministry of Environment and Forestry |
World Heritage Site | 2004 |
Website | gunungleuser.or.id |
Official name | Tropical Rainforest Heritage of Sumatra |
Type | Natural |
Criteria | vii, ix, x |
Designated | 2004 (28th session) |
Reference no. | 1167 |
State Party | Indonesia |
Region | Asia-Pacific |
Endangered | 2011 | –present
ഗുനുങ് ല്യൂസർ ദേശീയോദ്യാനം, ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിൽ 7,927 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു ദേശീയോദ്യാനമാണ്. ഇത് വടക്കൻ സുമാത്ര, അക്കെ പ്രവിശ്യകളുടെ അതിർത്തിയുമായി കെട്ടുപിണഞ്ഞുകിടക്കുന്നു.[1] ബാരിസാൻ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനം 3,119 മീറ്റർ ഉയരമുള്ള ല്യൂസർ കൊടുമുടിയുടെ പേരിലാണ് അറിയപ്പെടുന്നത്. വൈവിധ്യമാർന്ന ജൈവ വ്യവസ്ഥകളെ ഇതു സംരക്ഷിക്കുന്നു. ഉദ്യാനത്തിനുള്ളിൽ ബുഖിറ്റ് ലാവാങ് എന്ന ടൂറിസ്റ്റ് വില്ലേജിൽ ഒരു ഓറങ്ങുട്ടാൻ വന്യജീവിസങ്കേതം സ്ഥിതി ചെയ്യുന്നു. ബുഖിറ്റ് ബാരിസാൻ സെലാറ്റാൻ, കെരിൻസി സെബ്ലാറ്റ് ദേശീയോദ്യാനങ്ങളുമായിച്ചേർന്ന് ഇത് ലോക പൈതൃക സ്ഥലമായ സുമാത്രയിലെ ട്രോപ്പിക്കൽ റെയിൻഫോറസ്റ്റ് പൈതൃകത്തെ സൃഷ്ടിക്കുന്നു.[2]
ഭൂമിശാസ്ത്രം
[തിരുത്തുക]ഗുനുങ് ല്യൂസര് ദേശീയോദ്യാനം ഏകദേശം 150 കിലോമീറ്റർ നീളവും 100 കിലോമീറ്റർ വീതിയുമുള്ള പർവ്വത പ്രകൃതിയുള്ള ഒരു ദേശീയോദ്യാനമാണ്. ഉദ്യാനത്തിന്റെ ഏകദേശം 40 ശതമാനം പ്രദേശങ്ങൾ, പ്രധാനമായി വടക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ചെങ്കുത്തായതും 1,500 മീറ്റർവരെ ഉയരത്തിലുള്ളതുമാണ്. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ഘോരവനപ്രദേശമായി കണക്കാക്കപ്പെടുന്ന ഈ പ്രദേശം ഒരു അത്ഭുതകരമായ ട്രെക്കിംഗ് അനുഭവം പ്രദാനം ചെയ്യുന്നതാണ്. ദേശീയോദ്യനാത്തിന്റെ ഏകദേശം 12 ശതമാനത്തോളം വരുന്ന നിമ്ന്ന തെക്കൻ പകുതി സമുദ്രനിരപ്പിൽ നിന്ന് 600 മീറ്റർ താഴെയാണ് സ്ഥിതിചെയ്യുന്നത്. ഈ ദേശീയോദ്യാനത്തിലെ പതിനൊന്നു കൊടുമുടികൾ 2,700 മീറ്ററിൽ കൂടുതൽ ഉയരമുള്ളവയാണ്. ല്യൂസർ പർവ്വതനിരയിലെ മൂന്നാമത്തെ വലിയ കൊടുമുടിയാണ് മൗണ്ട് ലെസ്സർ (3,119 മീറ്റർ). ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് താൻപ നാമ (3,466 മീ.) മൌണ്ട് കെറിൻസി കഴിഞ്ഞാൽ സുമാത്രയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയാണ്.
പരിസ്ഥിതി
[തിരുത്തുക]സുമാത്രൻ ഓറങ്ങുട്ടാനുകളുടെ (Pongo abelii) രണ്ട് അവശേഷിക്കുന്ന ആവാസസ്ഥലങ്ങളിൽ ഒന്നാണ് ഗുനുങ് ല്യൂസർ ദേശീയോദ്യാനം.[3] 1971-ൽ ഹെർമൻ റിജ്ക്സെൻ ഓറങ്ങുട്ടാനുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഗവേഷണകേന്ദ്രമായ കെറ്റാംബെ റിസർച്ച് സ്റ്റേഷൻ ആരംഭിച്ചു.[4] സുമാത്രൻ ആന, സുമാത്രൻ കടുവ, സുമാത്രൻ കാണ്ടാമൃഗം, സിയാമാങ്, സുമാത്രൻ സെറോ, സാബർ മാൻ, പുലിപ്പൂച്ച എന്നിവയാണ് ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന മറ്റ് സസ്തനികൾ.[5] 2011 ജൂലായിൽ ഗവേഷകർ 28 ഒളി ക്യാമറകൾ സ്ഥാപിക്കുകയും 6 മാസങ്ങൾക്ക് ശേഷം ഒരു ആൺ കാണ്ടാമൃഗത്തേയും 6 പെൺ കാണ്ടാമൃഗങ്ങളേയും കണ്ടെത്തുകയും ഇവയുടെ ജനസംഖ്യ 27 ൽ കൂടുതൽ അല്ല എന്നു പ്രവചിക്കുയും ചെയ്തിരുന്നു. ഇതിൽനിന്ന് സുമാത്ര, മലേഷ്യ എന്നിവിടങ്ങളിലെ സുമാത്രൻ കാണ്ടാമൃഗങ്ങളുടെ മൊത്തം ജനസംഖ്യ ഏതാണ്ട് 200 ആണെന്നാണ് കണക്കാക്കപ്പെട്ടു. ഇത് 15 വർഷം മുൻപുണ്ടായിരുന്നുതിന്റെ നേർപകുതിയായിരുന്നു.[6]
ല്യൂസർ പരിസ്ഥിതി വ്യവസ്ഥയിലും ചുറ്റുപാടുകളിലും ജല പുനരുജ്ജീവനം നടത്തേണ്ടതിന്റെ ആദ്യ ലക്ഷണങ്ങൾ ഇതിനകം തന്നെ കണ്ടിട്ടുണ്ട്. ഭൂഗർഭ ജലസംഭരണികൾ അതിവേഗം ശോഷിച്ചിരിക്കുന്നു, അതുപോലെ വർഷത്തിൽ പല നദികളും പൂർണമായി ഉണങ്ങി വരണ്ടുവരുന്നു. പ്രാദേശികസമൂഹത്തിന് ഇത് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. വീടുകളും വ്യവസായങ്ങളും ജല ദൌർലഭ്യവും വെള്ളത്തിന്റെ ഉയർന്ന ചെലവുകളും മുൻകൂട്ടി അറിയേണ്ട അവസ്ഥ സംജാതമായിരിക്കുന്നു.[7]
ഭീഷണികൾ
[തിരുത്തുക]1995 നവംബറിൽ ലാങ്കറ്റ് റീജൻസി ഗവൺമെന്റ്, സപോ പോഡാങ്ങ് എന്നറിയപ്പെടുന്ന ഒരു പഴയ അടച്ചുകെട്ടിയ പ്രദേശത്തെ ബന്ധിപ്പിക്കുന്നതിനായി ഒരു റോഡ് നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം മുന്നോട്ടുവച്ചു. വ്യവസായ അവസരങ്ങൾ മുതലെടുക്കുവാനായി എൻക്ലേവിൽ താമസിക്കുന്ന 34 കുടുംബങ്ങൾ 1996 മാർച്ചിൽ ഒരു സഹകരണ സംഘം രൂപീകരിച്ചു. തുടർന്ന് 1997 ഓഗസ്റ്റിൽ ഒരു എണ്ണപ്പനത്തോട്ടം വികസിപ്പിക്കാനുള്ള ഒരു നിർദ്ദേശം സമർപ്പിച്ചു. എണ്ണപ്പനത്തോട്ടത്തിന്റെ നിർദ്ദേശം റീജൻസി അംഗീകരിക്കുകയും ഉദ്യാനത്തിന്റെ തലവൻ റോഡ് നിർമ്മാണത്തിനു സമ്മതിക്കുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ World Database on Protected Areas: Entry of Gunung Leuser National Park Archived 2007-09-29 at the Wayback Machine.
- ↑ "Tropical Rainforest Heritage of Sumatra". UNESCO World Heritage Centre. UNESCO. Retrieved 2008-12-28.
- ↑ S. A. Wich; I. Singleton; S. S. Utami-Atmoko; M. L. Geurts; H. D. Rijksen; C. P. van Schaik (2003). "The status of the Sumatran orang-utan Pongo abelii: an update". Flora & Fauna International. 37 (1): 49. doi:10.1017/S0030605303000115.
- ↑ S. A. Wich; S. S. Utami-Atmoko; T. M. Setia; H. D. Rijksen; C. Schürmann, J.A.R.A.M. van Hooff and C. P. van Schaik (2004). "Life history of wild Sumatran orangutans (Pongo abelii)". Journal of Human Evolution. 47 (6): 385–398. doi:10.1016/j.jhevol.2004.08.006. PMID 15566945.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Ministry of Forestry: Gunung Leuser National Park Archived 2010-02-05 at the Wayback Machine., retrieved 2010-01-07
- ↑ "Tujuh Badak Sumatra Tertangkap Kamera". August 10, 2012. Archived from the original on 2017-01-18. Retrieved 2018-11-02.
- ↑ Pieter J.H. van Beukering; Herman S.J Cesar; Marco A. Janssen (2003). "Economic valuation of the Leuser National Park on Sumatra, Indonesia". Ecological Economics. 44 (1): 43–62. doi:10.1016/S0921-8009(02)00224-0.
{{cite journal}}
: CS1 maint: multiple names: authors list (link)