ട്രഫാൾഗർ യുദ്ധം

Coordinates: 36°17′35″N 6°15′19″W / 36.29299°N 6.25534°W / 36.29299; -6.25534
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Battle of Trafalgar
the Trafalgar Campaign ഭാഗം

The Battle of Trafalgar, as seen from the starboard
mizzen shrouds of the Victory
by J. M. W. Turner (oil on canvas, 1806 to 1808)
തിയതി21 October 1805
സ്ഥലംCape Trafalgar, Spain
36°17′35″N 6°15′19″W / 36.29299°N 6.25534°W / 36.29299; -6.25534
ഫലംDecisive British victory
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
 United Kingdom First French Empire
സ്പെയ്ൻ Kingdom of Spain
പടനായകരും മറ്റു നേതാക്കളും
യുണൈറ്റഡ് കിങ്ഡം Horatio Nelson 
യുണൈറ്റഡ് കിങ്ഡം Cuthbert Collingwood
ഫ്രാൻസ് Pierre-Charles Villeneuve #
സ്പെയ്ൻ Federico Gravina (DOW)
ശക്തി
33 ships (27 ships of the line and six others)41 ships

(France: 18 ships of the line and eight others

Spain: 15 ships of the line)
നാശനഷ്ടങ്ങൾ
458 dead
1,208 wounded
Total: 1,666[1]
France:
10 ships captured,
one ship destroyed,
2,218 dead,
1,155 wounded,
4,000 captured[2]

Spain:
11 ships captured,
1,025 dead,
1,383 wounded,
4,000 captured[2]

Aftermath:
Apx. 3,000 prisoners drowned in a storm after the battle


Total: 13,781


1805 ഒക്ടോബർ 21ന് ബ്രിട്ടിഷ് നാവിക സേനയും നെപ്പോളിയന്റെ ഫ്രഞ്ച് നാവിക സേനയുടെയും സ്പാനിഷ് നാവികസേനയും സഖ്യവും തമ്മിൽ സ്പെയിനിന്റെ തെക്കു പടിഞ്ഞാറേ തീരത്ത് ട്രഫാൾഗർ മുനമ്പിനടുത്ത് നടന്ന ചരിത്ര പ്രസിദ്ധമായ ഒരു യുദ്ധമാണ് ട്രഫാൾഗർ യുദ്ധം. യുദ്ധത്തിൽ ബ്രിട്ടിഷ് നാവിക സേന നിർണ്ണായകമായ വിജയം നേടി. നെപ്പോളിയന്റെ ബ്രിട്ടൻ കീഴടക്കാനുള്ള മോഹങ്ങൾക്ക് തടയിട്ട യുദ്ധമായി ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു. ഫ്രഞ്ച് -സ്പാനിഷ് സംയുക്ത സേനയെ അഡ്മിറൽ പൈറെ വില്ലെന്യു ആയിരുന്നു. ബ്രിട്ടിഷ് നേവിയെ നയിച്ചത് പ്രഗൽഭനായ ബ്രിട്ടിഷ് നാവികൻ അഡ്മിറൽ ഹൊറേഷ്യോ നെൽസനാണ്. ബ്രിട്ടിഷ് സൈന്യത്തെ വിജയത്തിലെത്തിച്ചെങ്കിലും ഈ യുദ്ധത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു.

യുദ്ധം[തിരുത്തുക]

കാഡിസ് ഉൾക്കടലിൽനിന്ന് സേനയെ പിൻവലിക്കാനുള്ള നീക്കത്തിലായിരുന്ന 33 കപ്പലുകളടങ്ങിയ ഫ്രഞ്ച് - സ്പാനിഷ് സംയുക്ത സേനയെ 27 കപ്പലുമായി ബ്രിട്ടിഷ് നാവികസേനആക്രമിക്കുകയായിരുന്നു. ഒരേസമയം രണ്ടു ഭാഗത്തുനിന്നും ആക്രമണം നടത്തി ശത്രുവിന്റെ ശ്രദ്ധ തിരിക്കുന്ന തന്ത്രമായിരുന്നു നെൽസൺ ഈ യുദ്ധത്തിൽ പ്രയോഗിച്ചത്. കാഡിസ് ഉൾക്കടലിൽ ഒക്ടോബർ 21-ന് ഉച്ചയോടെ ആരംഭിച്ച യുദ്ധം, നാലര മണിക്കൂർ നീണ്ടുനിന്നു. ഫ്രഞ്ച് - സ്പാനിഷ് സഖ്യത്തിന്റെ ഇരുപതോളം കപ്പലുകൾ നശിപ്പിച്ച് ബ്രിട്ടിഷ് കപ്പൽപ്പട നിർണായക വിജയം നേടി. ഈ യുദ്ധത്തിൽ ഫ്രഞ്ച് - സ്പാനിഷ് സംയുക്ത സൈനിക നിരയിലെ 4500-ഓളം പേർ മരണമടയുകയും 2500-ഓളം പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. ബ്രിട്ടിഷ് ഭാഗത്തെ ആൾനാശം 500ഓളമായിരുന്നു. 1200-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫ്രഞ്ച് സേനാ നായകൻ വില്ലെന്യു യുദ്ധത്തിൽ തടവുകാരനാക്കപ്പെട്ടു. ഈ യുദ്ധത്തിൽ ഏറ്റ ഗുരുതരമായ പരിക്കുമൂലമാണ് ഹൊറേഷ്യോ നെൽസണ് കൊല്ലപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. Adkin 2007, പുറം. 524.
  2. 2.0 2.1 Adkins 2004, പുറം. 190.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ട്രഫാൾഗർ_യുദ്ധം&oldid=3990296" എന്ന താളിൽനിന്ന് ശേഖരിച്ചത്