ടോപ്കാപി കൊട്ടാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടോപ്കാപി കൊട്ടാരം
Topkapı Palace
Topkapi Palace Seen From Harem.JPG
Topkapı Palace from the Bosphorus
പ്രധാന വിവരങ്ങൾ
തരം Palace (1459-1853), Accommodation for ranked officers (1853-1924), Museum (1924-present)
വാസ്തുശൈലി Ottoman, Baroque
സ്ഥാനം Istanbul, Turkey
നിർദ്ദേശാങ്കം 41°0′46.8″N 28°59′2.4″E / 41.013000°N 28.984000°E / 41.013000; 28.984000
നിർമ്മാണാരംഭം mid-15th century
പണിയിച്ചത് Ottoman sultans
ഉടമ Turkish state
സാങ്കേതിക വിവരങ്ങൾ
Structural system various low buildings surrounding courtyards, pavilions and gardens
വലിപ്പം 592600 to700000 m²
Design and construction
ശില്പി Mehmed II, Alaüddin, Davud Ağa, Mimar Sinan, Sarkis Balyan

തുർക്കിയിലെ പ്രധാന നഗരം ആയ ഇസ്താംബുൾ നഗരത്തിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരം ആണ് ടോപ്കാപി. നാനൂറോളം വർഷം (1465-1856) തുർക്കിയിലെ ഓട്ടോമാൻ സുൽത്താന്മാരുടെ പ്രധാന വാസ സ്ഥലം ആയിരുന്നു ഈ കൊട്ടാരം. ഓട്ടോമാൻ ഭരണകാലത്ത്, ഒരു രാജകീയ വസതി എന്നതിന് പുറമെ, സുൽത്താന്മാർ നടത്തിയ പൊതു ചടങ്ങുകളുടെ വേദി കൂടി ആയിരുന്നു ഈ കൊട്ടാരം. ഇന്ന് അത് ഒരു സംഗ്രഹാലയവും (Museum) ഇസ്താംബുളിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രവും കൂടി ആണ്. ഓട്ടൊമൻ സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൊട്ടാര സമുച്ചയമാണിത്. 1985- ൽ യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ടോപ്കാപി കൊട്ടാരം ചേർക്കപ്പെട്ടു. [1]

ബാബ് ഇ ഹുമായൂൺ : ടോപ് കാപി കൊട്ടാരം: പ്രധാന കവാടം
ബാബുസ് സെലാം : ടോപ് കാപി കൊട്ടാരത്തിലെ അകത്തെ അങ്കണത്തിലേക്കുളള കവാടം

ബൈസന്റൈൻ കോൺസ്റ്റന്റിനോപ്പിൾ പിടിച്ചടക്കിയ സുൽത്താൻ മുഹമ്മദ് (മുഹമ്മദ് II) ആണ് ഇതിന്റെ നിർമ്മാണം 1459-ൽ തുടങ്ങി വച്ചത്. കൊട്ടാരസമുച്ചയത്തിൽ പ്രധാനമായ നാല് അകത്തളങ്ങളും അനേകം കൊച്ചു കെട്ടിടങ്ങളുമുണ്ട്. പിന്നീടുള്ള നൂറ്റാണ്ടുകളിൽ അതാതുകാലത്തെ സുൽത്താന്മാർ ഇതിൽ അനേകം പുതുക്കിപ്പണികൾ നടത്തി. ഒരുകാലത്ത് നാലായിരത്തോളം ആൾക്കാരുടെ വാസസ്ഥലമായിരുന്നു ഈ കൊട്ടാരസമുച്ചയം. ഇതിനുള്ളിൽ പള്ളികൾ, ആശുപത്രി, ബേക്കറികൾ എന്നിവയുണ്ടായിരുന്നു. [2]

അവലംബം[തിരുത്തുക]

  1. ICOMOS (2006). "2006 Periodic Reporting" (PDF). State of Conservation of World Heritage Properties in Europe SECTION II. UNESCO. Retrieved 2008-09-17.
  2. Simons, Marlise (1993-08-22). "Center of Ottoman Power". New York Times. Retrieved 2009-06-04.
"https://ml.wikipedia.org/w/index.php?title=ടോപ്കാപി_കൊട്ടാരം&oldid=2430353" എന്ന താളിൽനിന്നു ശേഖരിച്ചത്