ടോപ്കാപി കൊട്ടാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Topkapı Palace എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടോപ്കാപി കൊട്ടാരം
Topkapı Palace
Topkapı Palace from the Bosphorus
Map
അടിസ്ഥാന വിവരങ്ങൾ
തരംPalace (1459-1853), Accommodation for ranked officers (1853-1924), Museum (1924-present)
വാസ്തുശൈലിOttoman, Baroque
സ്ഥാനംIstanbul, Turkey
നിർമ്മാണം ആരംഭിച്ച ദിവസംmid-15th century
ഇടപാടുകാരൻOttoman sultans
ഉടമസ്ഥതTurkish state
സാങ്കേതിക വിവരങ്ങൾ
Structural systemvarious low buildings surrounding courtyards, pavilions and gardens
Size592600 to700000 m²
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിMehmed II, Alaüddin, Davud Ağa, Mimar Sinan, Sarkis Balyan

തുർക്കിയിലെ പ്രധാന നഗരം ആയ ഇസ്താംബുൾ നഗരത്തിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരം ആണ് ടോപ്കാപി. നാനൂറോളം വർഷം (1465-1856) തുർക്കിയിലെ ഓട്ടോമാൻ സുൽത്താന്മാരുടെ പ്രധാന വാസ സ്ഥലം ആയിരുന്നു ഈ കൊട്ടാരം. ഓട്ടോമാൻ ഭരണകാലത്ത്, ഒരു രാജകീയ വസതി എന്നതിന് പുറമെ, സുൽത്താന്മാർ നടത്തിയ പൊതു ചടങ്ങുകളുടെ വേദി കൂടി ആയിരുന്നു ഈ കൊട്ടാരം. ഇന്ന് അത് ഒരു സംഗ്രഹാലയവും (Museum) ഇസ്താംബുളിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രവും കൂടി ആണ്. ഓട്ടൊമൻ സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൊട്ടാര സമുച്ചയമാണിത്. 1985- ൽ യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ടോപ്കാപി കൊട്ടാരം ചേർക്കപ്പെട്ടു. [1]

ബാബ് ഇ ഹുമായൂൺ : ടോപ് കാപി കൊട്ടാരം: പ്രധാന കവാടം
ബാബുസ് സെലാം : ടോപ് കാപി കൊട്ടാരത്തിലെ അകത്തെ അങ്കണത്തിലേക്കുളള കവാടം

ബൈസന്റൈൻ കോൺസ്റ്റന്റിനോപ്പിൾ പിടിച്ചടക്കിയ സുൽത്താൻ മുഹമ്മദ് (മുഹമ്മദ് II) ആണ് ഇതിന്റെ നിർമ്മാണം 1459-ൽ തുടങ്ങി വച്ചത്. കൊട്ടാരസമുച്ചയത്തിൽ പ്രധാനമായ നാല് അകത്തളങ്ങളും അനേകം കൊച്ചു കെട്ടിടങ്ങളുമുണ്ട്. പിന്നീടുള്ള നൂറ്റാണ്ടുകളിൽ അതതുകാലത്തെ സുൽത്താന്മാർ ഇതിൽ അനേകം പുതുക്കിപ്പണികൾ നടത്തി. ഒരുകാലത്ത് നാലായിരത്തോളം ആൾക്കാരുടെ വാസസ്ഥലമായിരുന്നു ഈ കൊട്ടാരസമുച്ചയം. ഇതിനുള്ളിൽ പള്ളികൾ, ആശുപത്രി, ബേക്കറികൾ എന്നിവയുണ്ടായിരുന്നു. [2]

അവലംബം[തിരുത്തുക]

  • G., Goodwin (2003). A History of Ottoman Architecture. London: Thames & Hudson Ltd. ISBN 0-500-27429-0.
  • Turhan Can, Topkapi Palace, Orient Turistik Yayinlar Ve Hizmetler Ltd., Istanbul, 1994;
  • Turner, J. (ed.) - Grove Dictionary of Art - Oxford University Press, USA; New edition (January 2, 1996); ISBN 0-19-517068-7
  • Ertug, Ahmet. Topkapi : The Palace of Felicity. Istanbul: Ertug and Koluk. pp. 244 pages.
  • İpşiroğlu, Mazhar Şevket (1980). Masterpieces from the Topkapı Museum : paintings and miniatures. London: Thames and Hudson. pp. 150 pages. ISBN 0-500-23323-3.
  • Goodwin, Godfrey (2000). Topkapi Palace: An Illustrated Guide to its Life and Personalities. Saqi Books. ISBN 0-86356-067-9.
  1. ICOMOS (2006). "2006 Periodic Reporting" (PDF). State of Conservation of World Heritage Properties in Europe SECTION II. UNESCO. Retrieved 2008-09-17.
  2. Simons, Marlise (1993-08-22). "Center of Ottoman Power". New York Times. Retrieved 2009-06-04.
"https://ml.wikipedia.org/w/index.php?title=ടോപ്കാപി_കൊട്ടാരം&oldid=3903127" എന്ന താളിൽനിന്ന് ശേഖരിച്ചത്