ടോം സോയർ അബ്രോഡ്
പ്രമാണം:Sawyerabroad.jpg | |
കർത്താവ് | Mark Twain |
---|---|
ചിത്രരചയിതാവ് | Dan Beard |
രാജ്യം | United States |
ഭാഷ | English |
സാഹിത്യവിഭാഗം | Novel |
പ്രസാധകർ | Charles L. Webster & Co.[1] |
പ്രസിദ്ധീകരിച്ച തിയതി | 1894 |
മാധ്യമം | Print, Audio CD |
മുമ്പത്തെ പുസ്തകം | Adventures of Huckleberry Finn |
ലോകപ്രശസ്ത അമേരിക്കൻ സാഹിത്യകാരനായ മാർക് ട്വയിൻ രചിച്ച നോവലുകളിൽ ഒന്നാണ് ടോം സോയർ അബ്രോഡ് (Tom Sawyer Abroad). 1894 ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. ടോം സോയർ, ഹക്കിൾബെറി ഫിൻ എന്നീ സാങ്കൽപിക കഥാപാത്രങ്ങളാണ് നോവലിലെ കഥാനായകൻമാർ. ഈ നോവൽ ജൂൾസ് വേണിന്റെ സാഹസിക കഥകളോട് സാമ്യമുള്ളതാണ്.
കഥാവസ്‌തു
[തിരുത്തുക]നോവലിലെ കഥാപാത്രങ്ങളായ ടോം, ഹക്ക്, ജിം എന്നിവർ ഒരു അത്യന്താധുനികമായ ഹോട്ട് എയർ ബലൂണിൽ ആഫ്രിക്കയിലേക്ക് പോവുകയും, അവിടെ വെച്ച് കവർച്ചക്കാരിൽ നിന്നും സിംഹത്തിൽ നിന്നും വന്യമായ കീടങ്ങളിൽ നിന്നും ഏറ്റുമുട്ടുകയും അത്തരം പ്രതിസന്ധികളിൽ അതിജീവിക്കുകയും ചെയ്യുന്നു. ആഫ്രിക്കയിലെ പിരമിഡ്, സ്ഫിങ്സ് തുടങ്ങിയ ലോകാത്ഭുതങ്ങൾ കാണുന്നതിനുവേണ്ടിയാണ് പല പ്രതിസന്ധികളും അതിജീവിക്കുന്നത്. അഡ്വെഞ്ചെർസ് ഓഫ് ഹക്കിൾബെറി ഫിൻ , ടോം സോയർ, ഡിറ്റക്റ്റീവ് എന്നീ നോവലുകൾക്ക് സമാനമായി ആഖ്യാനത്തിലൂടെ വിവരിക്കുന്ന നോവലാണ് ടോം സോയർ അബ്രോഡും. ഹക്ക് ഫിൻ എന്ന സാങ്കൽപിക കഥാപാത്രമാണ് ആഖ്യാനകർത്താവ്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Tom Sawyer Abroad at Project Gutenberg
- Tom Sawyer Abroad / Tom Sawyer, Detective, University of California Press, 2004.
- Tom Sawyer Abroad public domain audiobook at LibriVoxLibriVox Tom Sawyer Abroad public domain audiobook at LibriVox