ടൊഡി
ടൊഡി Temporal range: early Oligocene – സമീപസ്ഥം
| |
---|---|
ജമൈക്കൻ ടൊഡി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Todidae Vigors, 1825
|
Genus: | Todus Brisson, 1760
|
Species | |
See text | |
Global range (In green) |
കൊറാസിഫോമിസ് പക്ഷിഗോത്രത്തിലെ ടൊഡിഡേ കുടുംബത്തിൽപ്പെടുന്ന പക്ഷിയാണ് ടൊഡി. ഇതിന്റെ ശാസ്ത്രീയനാമം ടൊഡസ് മൾട്ടികളർ എന്നാണ്. ഇതിന് അഞ്ചു സ്പീഷീസുണ്ട്. കരീബിയൻ പ്രദേശങ്ങളിലെ വനങ്ങളിലും കുറ്റിക്കാടുകളിലും നദീതീരങ്ങളിലും ഇത്തരം പക്ഷികളെ കണ്ടുവരുന്നു. ക്യൂബ, ജമൈക്ക, പ്യൂർട്ടോ റിക്കോ തുടങ്ങിയ പ്രദേശങ്ങളിൽ ഇതിന്റെ ഒരു സ്പീഷീസ് മാത്രമേ കാണപ്പെടുന്നുള്ളു.
ശരീരഘടന
[തിരുത്തുക]ടൊഡിപ്പക്ഷികൾക്ക് 9-10 സെന്റിമീറ്റർ നീളമുണ്ടായിരിക്കും. പരന്ന് നീളം കൂടിയ ചുണ്ടും ചെറിയ വാലും വൃത്താകൃതിയിലുള്ള ചിറകുകളും ഇവയുടെ സവിശേഷതകളാണ്. പക്ഷിയുടെ പുറം ഭാഗത്തിന് തിളക്കമുള്ള കടും പച്ചനിറവും, തൊണ്ടയ്ക്ക് ചുവപ്പു നിറവും, പാർശ്വഭാഗങ്ങൾക്ക് ഇളം ചുവപ്പുനിറവും ആണ്. ശരീരത്തിന്റെ അടിഭാഗത്തിന് വെള്ളയോ ചാരനിറമോ ആയിരിക്കും. ആൺ-പെൺ പക്ഷികളെ തമ്മിൽ ബാഹ്യലക്ഷണങ്ങളാൽ തിരിച്ചറിയാനാവില്ല. ഇവ ഒറ്റയ്ക്കോ ജോടികളായോ തണൽ മരങ്ങളിലിരുന്ന് സമീപത്തുകൂടി പറന്നുനീങ്ങുന്ന ചെറുപ്രാണികളെ പിടിച്ചു ഭക്ഷിക്കുന്നു. ഇലകളിലിരിക്കുന്ന പുഴുക്കളെയും പ്രാണികളെയും ചെറുജീവികളെയും ഇവ ഇരയാക്കാറുണ്ട്.
പ്രജനനം
[തിരുത്തുക]ടൊഡിപ്പക്ഷികൾ പറക്കുമ്പോൾ ചിറകിലെ തൂവലുകൾക്കിടയിൽ നിന്ന് ഒരു പ്രത്യേക ശബ്ദം പുറപ്പെടുന്നു. പ്രജനനകാലത്ത്, ചുണ്ടിന്റെ സഹായത്താൽ, അരുവിയുടെ തീരത്തോ വഴിയരികുകളിലോ തിരശ്ചീനമായി മാളങ്ങളുണ്ടാക്കി അതിലാണ് മുട്ടകളിടുന്നത്. ഒരു പ്രജനനകാലത്ത് താരതമ്യേന വലിപ്പം കൂടിയ 2-5 മുട്ടകളിടും. മുട്ടയ്ക്ക് ഉരുണ്ട ആകൃതിയും വെളുത്ത നിറവുമാണ്. ആൺ-പെൺ പക്ഷികൾ ഒരേസമയം അടയിരിക്കുകയും കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. മുട്ട വിരിഞ്ഞിറങ്ങുമ്പോൾ കുഞ്ഞുങ്ങൾക്ക് തൂവലുകളുണ്ടായിരിക്കുകയില്ല. പറക്കാനാകും വരെ കുഞ്ഞുങ്ങൾ കൂടിനകത്തു തന്നെ കഴിഞ്ഞുകൂടുന്നു. ടൊഡിപ്പക്ഷികൾ പൊന്മാനോടും മോട്മോട്ട് പക്ഷികളോടും ബന്ധമുള്ളവയാണ്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടൊഡി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |