ടൈലോപോഡ
ടൈലോപോഡ Temporal range: Middle Eocene to സമീപസ്ഥം
| |
---|---|
![]() | |
ടൈലോപോഡ ഉപഗോത്രത്തിലെ അംഗമായ ഒട്ടകം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
Phylum: | |
Class: | |
Order: | |
Suborder: | Tylopoda Illiger, 1811
|
Families | |
Camelidae |
അയവിറക്കു മൃഗങ്ങൾ ഉൾപ്പെടുന്ന ആർട്ടിയോഡാക്ടില സസ്തനി ഗോത്രത്തിന്റെ ഉപഗോത്രമാണ് ടൈലോപോഡ. ഒട്ടകങ്ങളും ലാമകളും അല്പകകളുംമാത്രമാണ് ടൈലോപോഡയിലെ ഇന്ന് ജീവിച്ചിരിക്കുന്ന അംഗങ്ങൾ[അവലംബം ആവശ്യമാണ്].
ഏഷ്യയിലെയും വടക്കേ ആഫ്രിക്കയിലെയും മരുഭൂമികളിലും വരണ്ട പ്രദേശങ്ങളിലുമാണ് ഒട്ടകങ്ങളുള്ളത്; തെക്കേ അമേരിക്കയിലെ ഉയരംകൂടിയ പ്രദേശങ്ങളിൽ ലാമയും. ആസ്ത്രേലിയയിലും അന്റാർട്ടിക്കയിലും ഒട്ടകങ്ങൾ കാണപ്പെടുന്നില്ല.
ഏതാണ്ട് 46.2 മില്ല്യൺ വർഷങ്ങൾക്ക് മുൻപ് ഇയോസീൻ കാലഘട്ടത്തിലാണ് ഇവ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.[1] പ്ലീസ്റ്റോസീൻ കാലഘട്ടം വരെ വടക്കേ അമേരിക്കയിൽ മാത്രമേ ഈ ഉപഗോത്രത്തിലെ അംഗങ്ങളുണ്ടായിരുന്നുള്ളു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇവിടെനിന്ന് ഏതാണ്ട് പതിനായിരം വർഷങ്ങൾക്കുമുമ്പു മാത്രമാണ് ഇവ അപ്രത്യക്ഷമായതെന്നു കരുതുന്നു.

ഓഷധികളും പച്ചപ്പുല്ലും ധാരാളമായി ഭക്ഷിക്കുന്ന ഇവയുടെ ആമാശയം വിവിധ അറകളുള്ളതും അയവിറക്കുന്നതിന് അനുയോജ്യമായതുമാണ്. നാരുകൾ ധാരാളമടങ്ങിയ ഭക്ഷണപദാർഥങ്ങൾ വളരെ വേഗം ദഹിക്കാൻ അയവിറക്കൽ സഹായിക്കുന്നു. ഇവയുടെ പല്ലുകളിൽ ദന്തമുനകൾക്കു പകരം വരമ്പുകളും ഉയർന്ന ശിഖരങ്ങളും അഥവാ മകുടങ്ങളും ഉണ്ടായിരിക്കും. ഈ ഉപഗോത്രത്തിലെ അംഗങ്ങളുടെ കാലുകൾ നീളമേറിയവയാണ്. ആദ്യകാല സസ്തനികളുടെ കാലുകളിൽ അഞ്ചു വിരലുകളുണ്ടായിരുന്നു. ഇതിൽനിന്നും വ്യത്യസ്തമായി ടൈലോപോഡുകളുടെ കാലുകളിൽ രണ്ടു വിരലുകൾ മാത്രമേ കാണപ്പെടുന്നുള്ളു. ഈ വിരലുകൾ കർമനിർവഹണത്തിനനുയോജ്യമാംവിധം രൂപാന്തരപ്പെട്ടവയായിരിക്കണം.
അവലംബം[തിരുത്തുക]
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടൈലോപോഡ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |