ടി. ടി. വി. ദിനകരൻ
ടി.ടി.വി ദിനകരൻ | |
---|---|
നിയമസഭാംഗം | |
ഓഫീസിൽ 2017-2021 | |
മണ്ഡലം | ഡോ. രാധാകൃഷ്ണ നഗർ |
രാജ്യസഭാംഗം | |
ഓഫീസിൽ 2004-2010 | |
മണ്ഡലം | തമിഴ്നാട് |
ലോക്‌സഭാംഗം | |
ഓഫീസിൽ 1999-2004 | |
മണ്ഡലം | പെരിയകുളം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തിരുത്തുറപൂണ്ടി, മദ്രാസ്, തമിഴ്നാട് | 13 ഡിസംബർ 1963
രാഷ്ട്രീയ കക്ഷി | Amma Makkal Munnetra Kazhagam (from 15 March 2018)
|
പങ്കാളി | അനുരാധ |
കുട്ടികൾ | ജയഹാരിണി |
As of 7 ജൂലൈ, 2024 ഉറവിടം: Loksabha |
അമ്മ മക്കൾ മുന്നേറ്റ കഴകത്തിൻ്റെ (എ.എം.എം.കെ) സ്ഥാപക ജനറൽ സെക്രട്ടറിയും മുൻ അണ്ണാ ഡി.എം.കെ നേതാവുമാണ് തിരുത്തുറപൂണ്ടി തിരുവെങ്കടം വിവേകാനന്ദ ദിനകരൻ എന്നറിയപ്പെടുന്ന ടി.ടി.വി. ദിനകരൻ.(ജനനം : 13 ഡിസംബർ 1963) അണ്ണാ ഡി.എം.കെയുടെ സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ച ദിനകരൻ രണ്ട് തവണ രാജ്യസഭയിലും ഓരോ തവണ വീതം ലോക്സഭയിലും നിയമസഭയിലും അംഗമായിരുന്നു. [1] [2] [3][4]
ജീവിതരേഖ
[തിരുത്തുക]ടി.വിവേകാനന്ദൻ്റെയും ബി.വനിതമണിയുടേയും മകനായി 1963 ഡിസംബർ 13ന് തമിഴ്നാട്ടിലെ തിരുവരൂർ ജില്ലയിലെ തിരുത്തുറപൂണ്ടിയിൽ ജനനം. വി.കെ.ശശികലയുടെ സഹോദരിയുടെ മകനാണ് ദിനകരൻ. പന്ത്രണ്ടാം ക്ലാസാണ് വിദ്യാഭ്യാസയോഗ്യത.
1999-ൽ അണ്ണാ ഡി.എം.കെ ടിക്കറ്റിൽ രാജ്യസഭാംഗമായതിനെ തുടർന്നാണ് ദിനകരൻ്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. പാർട്ടിയിൽ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ വിശ്വസ്ഥനായിരുന്നു. 1999-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പെരിയകുളം മണ്ഡലത്തിൽ വിജയിച്ചു ആദ്യമായി പാർലമെൻറിലെത്തി.
2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പെരിയകുളത്ത് നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് തിരഞ്ഞെടുപ്പ് രംഗത്ത് നിന്നൊഴിവായി പാർട്ടി പ്രവർത്തനത്തിൽ ശ്രദ്ധിച്ച ദിനകരൻ 2016-ൽ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്തരിച്ചതിനെ തുടർന്നാണ് വീണ്ടും മത്സരരംഗത്തേക്ക് എത്തിയത്.
2017-ൽ ജയലളിതയുടെ മരണത്തെ തുടർന്നുണ്ടായ അധികാര തർക്കത്തെ തുടർന്ന് അണ്ണാ ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ടു.
2017-ലെ ആർ.കെ.നഗർ നിയമസഭ ഉപ-തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ദിനകരൻ അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭാംഗമായി.
2018-ൽ അമ്മ മക്കൾ മുന്നേറ്റ കഴകമെന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ച ദിനകരൻ 2019 മുതൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയാണ്.
2021-ലെ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ കോവിൽപ്പെട്ടിയിൽ നിന്ന് എ.എം.എം.കെ ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തേനിയിൽ നിന്ന് മത്സരിച്ചെങ്കിലും ഡി.എം.കെ സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.[5]
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]ടി.ടി.വി.ദിനകരൻ (ജനനം: ഡിസംബർ 13, 1963) ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും അമ്മ മക്കൾ മുന്നേറ്റ കഴകത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയുമാണ്, 2017 ഡിസംബറിൽ ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു. 2018 മാർച്ച് 15-ന് ദിനകരൻ അമ്മ മക്കൾ മുന്നേറ്റ കഴകം എന്ന പേരിൽ തന്റെ രാഷ്ട്രീയ പാർട്ടി ആരംഭിച്ചു. മുമ്പ് അദ്ദേഹം ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ സംസ്ഥാന ട്രഷററും രാജ്യസഭയിലും ലോക്‌സഭയിലും അംഗവുമായിരുന്നു.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്
[തിരുത്തുക]വർഷം | പാർട്ടി | നിയോജക മണ്ഡലം | ഫലം | കിട്ടിയ വോട്ടുകൾ | വോട്ട് % |
---|---|---|---|---|---|
2017 | സ്വതന്ത്രൻ | ഡോ. രാധാകൃഷ്ണൻ നഗർ | വിജയിച്ചു | 89,013 | 50.32% |
ലോക്സഭ
[തിരുത്തുക]1999, 2004 ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ദിനകരൻ 2004ൽ വിജയിച്ചു.[6] [7]
വർഷം | തിരഞ്ഞെടുപ്പ് | പാർട്ടി | മണ്ഡലം | ഫലം | കിട്ടിയ വോട്ടുകൾ | വോട്ട് % |
---|---|---|---|---|---|---|
1999 | 13 ആം ലോക്സഭ | ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം | പെരിയകുളം | വിജയിച്ചു | 3,03,881 | 46.15% |
2004 | 14 ആം ലോക്സഭ | ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം | പെരിയകുളം | രണ്ടാം സ്ഥാനം | 3,25,696 |
അവലംബങ്ങൾ
[തിരുത്തുക]- ↑ "Dhinakaran wins RK Nagar bypoll, creates history in Tamil Nadu". Pradeep Kumar. The Times of India. 24 December 2017. Retrieved 24 December 2017.
- ↑ "Dhinakaran, Shri T. T. V. Lok Sabha Profile". Lok Sabha. Retrieved 25 August 2017.
- ↑ "Shri LED. T. V. Dhinakaran CMRajya Sabha profile". Rajya Sabha. Archived from the original on 2011-05-29. Retrieved 25 August 2017.
- ↑ http://indiatoday.intoday.in/story/ttv-dinakaran-aiadmk-tamil-nadu/1/940267.html
- ↑ DMK win in Theni 2024 loksabha
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-07-18. Retrieved 2018-03-07.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-01-04. Retrieved 2018-03-07.