ടി.കെ. ബാലൻ
ടി.കെ. ബാലൻ | |
---|---|
പത്തും പതിനൊന്നും കേരള നിയമസഭകളിൽ അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ചു | |
മണ്ഡലം | അഴീക്കോട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കണ്ണൂർ, കേരളം | ഫെബ്രുവരി 13, 1937
മരണം | ഏപ്രിൽ 17, 2005 തിരുവനന്തപുരം, കേരളം | (പ്രായം 68)
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | സി.പി.ഐ.(എം) |
പങ്കാളി | ടി.കെ. സത്യഭാമ |
പത്തും പതിനൊന്നും കേരള നിയമസഭകളിൽ അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച നിയമസഭാംഗമായിരുന്നു ടി.കെ. ബാലൻ(13 ഫെബ്രുവരി 1937 - 17 ഏപ്രിൽ 2005).
ജീവിതരേഖ
[തിരുത്തുക]പി.കെ. കൃഷ്ണന്റെയും ടി. പാർവ്വതിയുടെയും മകനാണ്. എസ്.എസ്.എൽ.സി വരെ പഠിച്ചു. മദ്രാസ് വെറ്റിനറി കോളേജിൽ നിന്ന് സ്റ്റോക്ക്മാൻ കോഴ്സ് പാസായി. സർക്കാർ ജീവനക്കാരുടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി.[1] [2] 1996-ലും 2001-ലും കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച ബാലൻ, എം.എൽ.എ. പദവിയിൽ തുടരവേ 2005 ഏപ്രിൽ 17-ന് അന്തരിച്ചു. കണ്ണൂരിൽ നിന്ന് മലബാർ എക്സ്പ്രസിൽ കയറിയ ബാലനെ, വണ്ടി തിരുവനന്തപുരം സെൻട്രൽ റെയില്വേ സ്റ്റേഷനിലെത്തിയപ്പോൾ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് അന്ത്യം സംഭവിച്ചു.
അധികാരങ്ങൾ
[തിരുത്തുക]- കേരള എൻ.ജി.ഒ.യൂണിയൻ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായിട്ടുണ്ട്.
- കണ്ണൂർ ജില്ലാ കൗൺസിൽ പ്രസിഡന്റായിട്ടുണ്ട്.
- സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗമായിട്ടുണ്ട്.
- സിപിഎം കേന്ദ്ര കൺട്രോൾ കമ്മിഷൻ അംഗവുമായിട്ടുണ്ട്. [3]
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2001 | അഴീക്കോട് നിയമസഭാമണ്ഡലം | ടി.കെ. ബാലൻ | സി.പി.എം., എൽ.ഡി.എഫ്. | ||
1996 | അഴീക്കോട് നിയമസഭാമണ്ഡലം | ടി.കെ. ബാലൻ | സി.പി.എം., എൽ.ഡി.എഫ്. |
കുടുംബം
[തിരുത്തുക]ഭാര്യ - വി.കെ. സത്യഭാമ. മക്കൾ: അരുൺ, ഹിതേഷ്, തനു. [5]
അവലംബം
[തിരുത്തുക]- ↑ "T. K. Balan". www.niyamasabha.org. Retrieved 16 ഏപ്രിൽ 2014.
- ↑ "T.K. Balan dead". http://www.hindu.com. Archived from the original on 2007-03-18. Retrieved 16 ഏപ്രിൽ 2014.
{{cite web}}
: External link in
(help)|publisher=
- ↑ "ടി. കെ. ബാലൻ എംഎൽഎ അന്തരിച്ചു Read more at: http://malayalam.oneindia.in/news/2005/04/18/kerala-tkbalan.html". malayalam.oneindia.in. Retrieved 16 ഏപ്രിൽ 2014.
{{cite web}}
: External link in
(help)|title=
- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-28. Retrieved 2015-02-28.