ടി.എ. സരസ്വതി അമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ടി.എ.സരസ്വതി അമ്മ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ക്ഷേത്രഗണിതത്തിൽ സംഭാവനകൾ നൽകിയടി.എ.സരസ്വതി അമ്മ (തെക്കത്ത് അമയോങ്കത്ത് കാലം സരസ്വതി അമ്മ), പാലക്കാട് ജില്ലയിലെ ചെറുപ്ലശ്ശേരിയിലാണ് ജനിച്ചത്[1]. കുട്ടിമാളു അമ്മയുടേയും മാരാത്ത് അച്ചുത മേനോന്റേയും രണ്ടാമത്തെ മകളായിരുന്നു.[2] മദ്രാസ് സർവകലാശാലയിൽ നിന്ന് ഗണിതത്തിലും ഊർജ്ജതന്ത്രത്തിലും ബിരുദം നേടി, സംസ്കൃതത്തിൽ എം.എയും. ബനാറസ് സംസ്കൃത സർവകലാശാല. സംസ്കൃത പണ്ഡിതനായിരുന്ന ഡോ. രാഘവന്റെ മാർഗ്ഗ നിർദ്ദേശത്തിൽ ഗവേഷണം നടത്തി. അവർ തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജ്, ഏറണാകുളം മഹാരാജാസ് കോളേജ് , റാഞ്ചിയിലെ വനിതാ കോളേജിലും പഠിപ്പിച്ചിരുന്നു. ഝാർഖണ്ഡിലെ ധൻബാദിലെ ശ്രീ ശ്രീ ലക്ഷ്മി നാരായൺ ട്രസ്റ്റിന്റെ മഹിള മഹാവിദ്യാലയത്തിലും പ്രിൻസിപ്പലായി 1973 മുതൽ 1980 വരെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അടുത്തൂൺ പറ്റിയശേഷം അവരുടെ അവസാന കാലം ഒറ്റപ്പാലത്താണ് ചിലവഴിച്ചത്.[2] 2000 ത്തിൽ അന്തരിച്ചു.സരസ്വതിയമ്മയുടെ സഹോദരി ടി.എ. രാജലക്ഷ്മി അറിയപ്പെടുന്ന ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്നു. [2]

അധ്യാപന ചരിത്രം[തിരുത്തുക]

കേരള ഗണിത അസോസിയേഷൻ 2002ലെ വാർഷിക സമ്മേളനത്തിൽ വച്ച് പ്രൊ.ടി.എ. സരസ്വതിഅമ്മ സ്മാരക പ്രഭാഷണത്തിനു തുടക്കം കുറിക്കുകയുണ്ടായി.[2][3] [4] അവരുടെ ‘’’പ്രാചീന - മദ്ധ്യകാല ഇന്ത്യയിലെ ജ്യാമിതി’’ എന്ന കൃതിയെക്കുറിച്ച് ഡേവിഡ് മുംഫോഡ്,കിം പ്ലോഫ്കെർ എന്നിവരുടെ ഇന്ത്യയിലെ ഗണിതം എന്ന പുസ്തകത്തിൽ പരാമർശമുണ്ട്.[5]അവരുടെ പുസ്തകത്തിൽ വേദസാഹിത്യത്തിൽ തുടങ്ങി പതിനേഴാം നൂറ്റാണ്ടു വരെയുള്ള വരെയുള്ള കാലത്തെ ഭാരതത്തിലെ സംസ്കൃതം, ശാസ്ത്രം, ശാസ്ത്രം പോലുള്ള സാഹിത്യത്തെ പറ്റിയുള്ള പഠനമാണ്. വേദ സാഹിത്യത്തിലെ ശുൽബസൂത്രങ്ങൾ, ജൈന സൂത്രങ്ങൾ, ഹിന്ദു സിദ്ധാന്തങ്ങൾ എന്നിവയെ പറ്റിയും ആര്യഭട I ,ആര്യഭട II, ശ്രീപതി, ഭാസ്ക്കര I, ഭാസ്ക്കര II, സംഗമഗ്രാമ മാധവൻ , പരമേശ്വരൻ, നീലകണ്ഠൻ എന്നിവർ ജ്യാമിതിയ്ക്കു നൽകിയ സംഭാവനകളെ പറ്റിയും പരാമർശിക്കുന്നു.[6]

അവലംബം[തിരുത്തുക]

  • T.A. Sarasvati Amma (2007). Geometry in Ancient and Medieval India. Motilal Banarsidass Publishers Limited. p. 277. ISBN 978-81-208-1344-1.


അവലംബം[തിരുത്തുക]

  1. http://www.new.dli.ernet.in/rawdataupload/upload/insa/INSA_1/2000c4df_317.pdf. External link in |title= (help)
  2. 2.0 2.1 2.2 2.3 Gupta, R.C. (2003). "Obituary: T.A. Sarasvati Amma" (PDF). Indian Journal of History of Science. 38 (3): 317–320.
  3. Fraser, Craig. "Report on the Awarding of the Kenneth O. May Prize". International Congress of History of Science and Technology (ICHM). ശേഖരിച്ചത് 7 June 2010.
  4. Yano, Michio (1983). "Review of Geometry of Ancient and Medieval India by T. A. Sarasvati Amma". Historia Mathematica. 10: 467–470. doi:10.1016/0315-0860(83)90014-9.
  5. Mumford, David (March 2010). "Book Review" (PDF). Notices of the AMS. 57 (3).
  6. Book Review by Google. ശേഖരിച്ചത് 28 May 2010.
"https://ml.wikipedia.org/w/index.php?title=ടി.എ._സരസ്വതി_അമ്മ&oldid=2723690" എന്ന താളിൽനിന്ന് ശേഖരിച്ചത്