ടി.എൻ. ജയചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു എഴുത്തുകാരനും ഉന്നത ഉദ്യോഗസ്ഥനുമാണ് ടി.എൻ. ജയചന്ദ്രൻ[1][2][3][4]. തിരൂരിലെ തുഞ്ചൻ സ്മാരകത്തിന്റെ ചെയർമാൻ[5], കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ[6] തുടങ്ങിയ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിരുന്നു.

ജീവിതരേഖ[തിരുത്തുക]

കൊടുങ്ങല്ലൂരിൽ ജനിച്ചുവളർന്ന ടി.എൻ. ജയചന്ദ്രൻ, 1957-ൽ ഡെപ്യൂട്ടി കളക്ടറായി സംസ്ഥാന സർവീസിൽ ഉദ്യോഗമാരംഭിച്ചു. 1963-ൽ ഐ.എ.എസിൽ പ്രവേശിച്ച അദ്ദേഹം ജില്ലാ കളക്ട‍ർ ആയി തുടങ്ങി 35 ഓളം ഉദ്യോഗങ്ങളിൽ പ്രവർത്തിച്ചു. 1994-ൽ സംസ്ഥാനത്തിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി ആയിരിക്കെ വിരമിച്ചു.

രചനകൾ[തിരുത്തുക]

നോവലിന്റെ ശില്പശാല[7], കഥക്ക് പിന്നിലെ കഥ[8], നോവലുകൾക്കിടയിൽ തുടങ്ങി നിരവധി കൃതികൾ അദ്ദേഹത്തിന്റേതായി ഉണ്ട്.


അവലംബം[തിരുത്തുക]

  1. "T N Jayachandran". ശേഖരിച്ചത് 2021-09-23.
  2. Rājarājavarma, El̲umat̲t̲ūr (1993). എൻ.കൃഷ്ണപിള്ള. ഡിസി ബുക്സ്. ISBN 978-81-7130-293-2.
  3. Sāhityalōkaṃ. Kerala Sahitya Akademi. 1994.
  4. Vilāsini (1989). പ്രത്യക്ഷവൽക്കരണം നോവലിൽ : ലേഖനങ്ങൾ. Kar̲ant̲ Buks. ISBN 978-81-226-0024-7.
  5. "തുഞ്ചൻ സ്മാരക ട്രസ്റ്റും ഗവേഷണകേന്ദ്രവും". ശേഖരിച്ചത് 2021-09-23.
  6. "മുൻ വൈസ് ചാൻസലർമാർ". യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്. മൂലതാളിൽ നിന്നും 2021-09-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-09-23.
  7. Tharakan, Ke Eṃ (1978). മലയാള നോവൽ സാഹിത്യ ചരിത്രം. Kēraḷa Sāhitya Akkādami.
  8. അന്തർജ്ജനം. Antarjjanaṃ Ṣaṣṭyābdapūrtti Ākhōṣakkammit̲t̲i. 1969.
"https://ml.wikipedia.org/w/index.php?title=ടി.എൻ._ജയചന്ദ്രൻ&oldid=3931918" എന്ന താളിൽനിന്ന് ശേഖരിച്ചത്