ടാബോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടാബോ
Map of India showing location of Himachal Pradesh
Location of ടാബോ
ടാബോ
Location of ടാബോ
in Himachal Pradesh and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Himachal Pradesh
ജില്ല(കൾ) Lahaul and Spiti
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

3,280 m (10,761 ft)

Coordinates: 32°05′37″N 78°22′58″E / 32.0937°N 78.3829°E / 32.0937; 78.3829

ടാബോ ഗോംപാ
ടാബോ ഗ്രാമം

ഹിമാചൽ പ്രദേശിലെ ലാഹുൽ ആൻഡ് സ്പിറ്റി ജില്ലയിലുള്ള ഒരു ഭൂപ്രദേശമാണ് ടാബോ. ടാബോയിലെ ബുദ്ധവിഹാരം വളരെ പ്രശസ്തമാണ്. സ്പിറ്റി (Spiti) നദിക്കരയിൽ ലോയർ സ്പിറ്റി പ്രദേശത്താണ് ഈ ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നത്. ടിബറ്റൻ ബുദ്ധമത പണ്ഡിതനും മതനേതാവുമായിരുന്ന റിങ് ചാൻ സാങിന്റെ നേതൃത്വത്തിലാണ് എ.ഡി. 900-ൽ ടാബോ ബുദ്ധവിഹാരം പണികഴിപ്പിച്ചത്. 17 വർഷങ്ങളോളം ഇന്ത്യയിൽ താമസിച്ച ഇദ്ദേഹം കശ്മീരി ബുദ്ധകലാകാരന്മാരുടെ സഹായത്തോടെ നൂറോളം ബുദ്ധവിഹാരങ്ങൾ പണികഴിപ്പിച്ചിട്ടുണ്ട്.

ഹിമാചൽ പ്രദേശിലെ ബുദ്ധവിഹാരങ്ങൾ[തിരുത്തുക]

ഹിമാചൽ പ്രദേശിലെ ബുദ്ധവിഹാരങ്ങളും ആശ്രമങ്ങളും വളരെ പണ്ടു മുതൽക്കേ ശ്രദ്ധേയമാണ്. ഇവയിൽ ഏറ്റവും മനോഹരമായ വിഹാരമാണ് ടാബോയിലുള്ളത്. ഈ ബുദ്ധവിഹാരത്തിലെ കലാസുന്ദരങ്ങളായ ചുവർ ചിത്രങ്ങൾ കേടുകൂടാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അപൂർവങ്ങളായ ചുവർ ചിത്രങ്ങളാൽ അലംകൃതമായ ടാബോ സന്ദർശിക്കാൻ വർഷം തോറും ധാരാളം സന്ദർശകർ ഇവിടെ എത്താറുണ്ട്.

ടിബറ്റിലെ ബുദ്ധമത സ്വാധീനം[തിരുത്തുക]

ടിബറ്റൻ ബുദ്ധമതത്തിന്റെ സ്വാധീനം ടാബോയിലെ ബുദ്ധവിഹാരങ്ങളിലും ഇവിടത്തെ മനോഹരങ്ങളായ ചിത്രങ്ങളിലും വ്യക്തമായി പ്രതിഫലിക്കുന്നു. വിഹാരത്തിലും ചുറ്റുമുള്ള മതിലുകളിലും കാണുന്ന ഫ്രെസ്കോസ്(frescos) എന്ന പേരിലറിയപ്പെടുന്ന പ്രത്യേകയിനം ചുവർ ചിത്രങ്ങളിൽ ശ്രീബുദ്ധന്റെ ജീവചരിത്രം ആലേഖനം ചെയ്തിരിക്കുന്നു. അജന്താ ഗുഹകളിൽ കാണുന്ന ചുവർ ചിത്രങ്ങളോട് ഇവയ്ക്ക് സാദൃശ്യമുണ്ട്. റിങ് ചാൻ സാങ് പോയുടെയും മറ്റു പ്രധാന ബുദ്ധനേതാക്കളുടെയും ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാബോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാബോ&oldid=1687445" എന്ന താളിൽനിന്ന് ശേഖരിച്ചത്