ഞവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നെല്പ്പാടങ്ങളിൽ ഭൂമി ഉഴുതതിനുശേഷം നിരത്താനുപയോഗിക്കുന്ന പണിയായുധമാണ്‌ ഞവരി [1] അഥവാ ഞവർപ്പുമുട്ടി. അഞ്ചാറടി നീളവും ഒരടിയിൽ താഴെ വീതിയുമുള്ള പലകയാണിതിന്റെ പ്രധാന ഭാഗം. ഈ പലകയുടെ അഗ്രം അല്പം വളഞ്ഞിരിക്കും. ചെളി കോരിയെടുക്കുന്നതിനു സഹായിക്കുന്നതരത്തിൽ ഈ വളവ് ക്രമീകരിച്ചിരിക്കും. ഞവരിപ്പലക നുകവുമായി ബന്ധിപ്പിച്ചാണ്‌ പ്രവർത്തിപ്പിക്കുന്നത്. ഇതിനായി കയറാണ്‌ ഉപയൊഗിക്കുന്നത്. പകരം മുളയാണ്‌ ഉപയോഗിക്കുന്നതെങ്കിൽ അതിന്റെ ഞവിരിത്തൊട പള്ളക്കൈ എന്നു പറയുന്നു.

മറ്റു നിരത്തുപകരണങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "മാതൃഭൂമി- 30 സപ്റ്റംബർ 2008. ശേഖരിച്ച തീയതി 20 നവംബർ 2008". മൂലതാളിൽ നിന്നും 2008-10-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-20.


"https://ml.wikipedia.org/w/index.php?title=ഞവരി&oldid=3632601" എന്ന താളിൽനിന്ന് ശേഖരിച്ചത്