ജൌ ദേശീയോദ്യാനം

Coordinates: 2°18′S 63°03′W / 2.30°S 63.05°W / -2.30; -63.05
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൗ ദേശീയോദ്യാനം
Parque Nacional do Jaú
Flooded forest in the park
Map showing the location of ജൗ ദേശീയോദ്യാനം
Map showing the location of ജൗ ദേശീയോദ്യാനം
Nearest cityManaus, Amazonas
Coordinates2°18′S 63°03′W / 2.30°S 63.05°W / -2.30; -63.05
Area2,367,333 ha (9,140.32 sq mi)
DesignationNational park
Created24 September 1980
AdministratorICMBio
World Heritage Site
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംബ്രസീൽ Edit this on Wikidata
Includesആമസോൺ മഴക്കാടുകൾ Edit this on Wikidata
മാനദണ്ഡംix, x
അവലംബം998
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം2003

ജൗ ദേശീയ ഉദ്യാനം (PortugueseParque Nacional do Jaú) ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ്. ഇത് തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ കരുതൽ വനപ്രദേശവും ലോക പൈതൃക സ്ഥലത്തിന്റെ ഭാഗവുമാണിത്.

സ്ഥാനം[തിരുത്തുക]

"Jaú" എന്ന പേര് വരുന്നത് ബ്രസീലിൽ കണ്ടുവരുന്ന ഏറ്റവും വലിയ മത്സ്യത്തിൽ നിന്നാണ് (gilded catfish) or ജൌ (Zungaro zungaro)  ഈ പേരാണ് ദേശീയോദ്യാനത്തിനു നൽകിയിരിക്കുന്നത്.

ആമസോൺ ബയോമെയിലെ (PortugueseBioma Amazônia)  ജാപൂര-സോലിമോസ്-നീഗ്രോ ആർദ്ര വന ആവാസ വ്യവസ്ഥയിലാണ് ദേശീയോദ്യാനം നിലനിൽക്കുന്നത്. ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി  2,367,333 ഹെക്ടറാണ് (5,849,810 ഏക്കർ). 1980 സെപ്റ്റംബർ 24 ലെ അധികാരസ്ഥാനത്തുനിന്നുള്ള കൽപ്പന 85.200 അനുസരിച്ചാണ് ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത്.

ചിക്കോ മെൻഡസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ ആണ് ഇത് ഈ ദേശീയോദ്യാനത്തിൻറെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്. ആമസോണാസ് സംസ്ഥാനത്തിലെ, ബാഴ്സിലോസ്, കോഡജാസ്, നോവോ എയ്‍റാവോ എന്നീ മുനിസിപ്പാലികളുടെ ഭാഗങ്ങൾ ഈ ദേശീയോദ്യാനത്തിൽ ഉൾക്കൊള്ളുന്നുണ്ട്. ബ്രസീലിലെ ഏറ്റവും വലിയ സംരക്ഷിത പ്രദേശങ്ങളിലൊന്നാണ് ഈ ദേശീയോദ്യാനം.

ആമസോണാസ് സംസ്ഥാന തലസ്ഥാനമായ മാനൌസിന് 220 കിലോമീറ്റർ (140 മൈൽ) വടക്കായിട്ടാണിത് നിലനിൽക്കുന്നത്. തെക്ക് യുനിനി നദി മുതൽ തെക്ക് കരബിനാനി നദി വരെയുള്ള ജുവാൻ നദീതടം മുഴുവനായും ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു.  ഈ മൂന്ന് നദികളും കിഴക്കോട്ട് ഒഴുകി ആമസോൺ നദിയുടെ പോഷകനദിയായ റിയോ നീഗ്രോയുടെ വലതു കരയിലെത്തിച്ചേരുന്നു. ദേശീയോദ്യാനത്തിൻറെ കിഴക്കൻ ഭാഗം റിയോ ഉനിനി എക്സ്ട്രാക്റ്റീവ് റിസർവിൻറെ വടക്കൻഭാഗവുമായി സന്ധിക്കുകയും ഉനിനി നദിയുടെ എതിർവശത്തിന് സമാന്തരമായി കടന്നു പോകുകയും ചെയ്യുന്നു. ദേശീയോദ്യാനത്തിൻറെ വടക്കുപടിഞ്ഞാറേ അതിരിൽ അമാന സസ്റ്റൈനബിൾ  ഡവലപ്മെൻറ് റിസർവ്വ് സ്ഥിതി ചെയ്യുന്നു. കിഴക്ക്, റിയോ നീഗ്രോയ്ക്കു സമീപം, ദേശീയോദ്യാനം റിയോ നീഗ്രോ സ്റ്ററ്റ് പാർക്ക് നോർത്ത് സെക്ഷനുമായി സന്ധിക്കുന്നു.  

പരിസ്ഥിതി[തിരുത്തുക]

പാർക്കിന്റെ ഭൂപ്രകൃതി നീഗ്രോ-സോളിമോയെസ് ഇൻറർഫ്ലൂവിയൽ പീഠഭൂമിയുടെ പ്രതിരൂപമാണ്. ട്രോംബെറ്റാസ് / നീഗ്രോ പീഠഭൂമി, താഴ്ന്ന പടിഞ്ഞാറൻ ആമസോൺ പീഠഭൂമിയുടെ താഴ്ന്ന പ്രദേശം എന്നിങ്ങനെ രണ്ട് പ്രധാന ഭാഗങ്ങളുണ്ട്.

ഉയർന്നഭാഗത്തുള്ള കുന്നുകളുടെ മുകൾഭാഗം നിരപ്പുള്ളതും 150 മുതൽ 200 മീറ്റർ (490 മുതൽ 660 അടി) ഉയരവുമുള്ളതാണ് എന്നാൽ താഴ്ന്ന പ്രദേശങ്ങൾ 100 മീറ്റർ (330 അടി) മാത്രം ഉയരത്തിലുമാണ്. കാലാവസ്ഥാനുസൃതമായി വെള്ളപ്പൊക്കമുണ്ടാകുന്ന ധാരാളം പ്രദേശങ്ങളുണ്ട്. അതുപോലെതന്നെ സ്ഥിരമായുള്ള തടാകങ്ങളും കാണപ്പെടുന്നു.

ശരാശരി വാർഷപാതം 2,500 മില്ലിമീറ്റർ (98 ഇഞ്ച്) ആണ്. താപനില 22 മുതൽ 32 ° C വരെ (72 മുതൽ 90 ° വരെ) ശരാശരി താപനില 26 ° C (79 ° F) ആണ്. ഈ പ്രദേശത്തെ സസ്യജാലങ്ങളുടെ തരംതിരിവനുസരിച്ച് ഇടതൂർന്ന വനം (70 ശതമാനം), തുറന്ന മഴക്കാടുകൾ (14 ശതമാനം), മഴക്കാടിൽനിന്ന് കാമ്പിനരാനയിലേയ്ക്കുള്ള പരിവർത്തനം (7 ശതമാനം), കാമ്പിനരാന (2 ശതമാനം) എന്നിങ്ങനെയാണ്.

സസ്യശാസ്ത്രജ്ഞന്മാർ 400 സസ്യജാതികളെ തരം തിരിച്ചിട്ടുണ്ട്. അവയിൽ പലതും മലമ്പദേശങ്ങൾ, വെള്ളപ്പൊക്ക പ്രദേശങ്ങൾ എന്നിങ്ങനെ പ്രത്യേക പരിതഃസ്ഥിതികളിൽ കാണപ്പെടുന്നവയാണ്. 263 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അവയിൽ ചിലത് ശാസ്ത്രത്തിന് പുതിയതാണ്.

പരിചരണം[തിരുത്തുക]

ദേശീയോദ്യാനം IUCN സംരക്ഷിത മേഖല വിഭാഗം II (ദേശീയ ഉദ്യാനം) ആയി തരം തിരിച്ചിരിക്കുന്നു. ഉദ്ദേശ്യങ്ങളിൽ, ആമസോണിയൻ ബ്ലാക്ക് വാട്ടർ ആവാസ വ്യവസ്ഥയെ പരിസ്ഥിതി വിദ്യാഭ്യാസത്തിനായി സംരക്ഷിക്കുക, പ്രാദേശിക സമൂഹവുമായി ഇടപഴകൽ, സ്ഥായിയായ ടൂറിസം, ഗവേഷണം എന്നിവയാണ് പ്രധാനമായിട്ടുള്ളത്.  നിലവിലെയും ഭാവി തലമുറകൾക്കായും ഈ ദേശീയോദ്യാനത്തെ ഒരു മെഗാ റിസർവായി സംരക്ഷിച്ചു നിർത്തുന്നതിലേയ്ക്കായി ഇത് ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പാർക്കിലെ സംരക്ഷിത ജീവികളിൽ ചിലത്, മാർഗേയ് എന്ന ചെറുകാട്ടുപൂച്ച (Leopardus wiedii), ജഗ്വാർ (Panthera onca), ഭീമൻ നീർനായ (Pteronura brasiliensis), ആമസോണിയൻ മാനാറ്റീ (Trichechus inunguis) എന്നിവയാണ്.

ജൌ ദേശീയോദ്യാനം 2000 ത്തിൽ യുനെസ്കോ ഒരു ലോക പൈതൃക സ്ഥലമായി അടയാളപ്പെടുത്തി. 2002 ൽ സ്ഥാപിതമായ സെൻട്രൽ ആമസോൺ എക്കോളജിക്കൽ കോറിഡോറിന്റെ ഭാഗമാണിത്. 2003-ൽ അനവിൽഹാനാസ് ദേശീയോദ്യാനം, അമാനാ സുസ്ഥിര വികസന റിസർവ്വ്, മാമിറൌവ സുസ്ഥിര വികസന റിസർവ് എന്നിവ കൂടി ചേർത്ത് വിശാലമായ ഒരു ലോക പൈതൃക കേന്ദ്രമായ “സെൻട്രൽ ആമസോൺ കൺസർവേഷൻ കോംപ്ലക്സ്” രൂപവത്കരിച്ചു. 2010 ൽ രൂപം നൽകപ്പെട്ട ലോവർ റിയോ നീഗ്രോ മൊസൈക്ക് ഭാഗത്തിന്റെ ഭാഗമായി ഈ പാർക്ക് മാറി. സംരക്ഷണ യൂണിറ്റിനെ “ആമസോൺ റീജീയൻ പ്രൊട്ടക്റ്റഡ് ഏരിയാസ് പ്രോഗ്രാം” പിന്തുണയ്ക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജൌ_ദേശീയോദ്യാനം&oldid=2717980" എന്ന താളിൽനിന്ന് ശേഖരിച്ചത്