ജോർജ് ആലഞ്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശ്രേഷ്ഠ മെത്രാപ്പോലീത്ത കർദ്ദിനാൾ മാർ 
ജോർജ് ആലഞ്ചേരി
സീറോ മലബാർ കത്തോലിക്കാ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത
രൂപതഎറണാകുളം-അങ്കമാലി രൂപത
Seeഎറണാകുളം-അങ്കമാലി രൂപത
മുൻഗാമിമാർ വർക്കി വിതയത്തിൽ
വ്യക്തി വിവരങ്ങൾ
ജനനം(1945-04-19)ഏപ്രിൽ 19, 1945
തുരുത്തി, ചങ്ങനാശേരി, കേരളം, ഇന്ത്യ
ദേശീയതഇന്ത്യ
വിഭാഗംസീറോ മലബാർ കത്തോലിക്കാ സഭ

സീറോ മലബാർ സഭയുടെ ഇപ്പോഴത്തെ മേജർ ആർച്ച് ബിഷപ്പും (ശ്രേഷ്ഠ മെത്രാപ്പോലീത്ത) എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. 2011 മേയ് 26-നാണ് ഇദ്ദേഹം വോട്ടെടുപ്പിലൂടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത ആയി തിരഞ്ഞെടുക്കപ്പെട്ടത്[1]. സീറോ-മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് മാർപ്പാപ്പ നേരിട്ടല്ലാതെ സഭ സ്വന്തമായി ശ്രേഷ്ഠ മെത്രാപ്പോലീത്തയെ തിരഞ്ഞെടുക്കുന്നത്[2]. തമിഴ്നാട്ടിലെ തക്കല രൂപതയുടെ പ്രഥമ മെത്രനുമായിരുന്നു ഇദ്ദേഹം.

ജീവിതരേഖ[തിരുത്തുക]

ജോർജ് ആലഞ്ചേരിയും മാർ പൗവ്വത്തിലും

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി രൂപതയിലെ തുരുത്തി ഇടവകയിൽ ആലഞ്ചേരിൽ പീലിപ്പോസ്‌ മേരി ദമ്പതികളുടെ പത്തു മക്കളിൽ ആറാമനായി1945 ഏപ്രിൽ 19 - ന് ജനിച്ചു. 1972 ഡിസംബർ 18 - ന് മാർ ആന്റണി പടിയറയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. സാമ്പത്തികശാസ്ത്രത്തിൽ കേരളാ സർവകലാശാലയിൽ നിന്നു രണ്ടാം റാങ്ക് നേടിയ ശേഷം ഇദ്ദേഹം ദൈവശാസ്ത്രത്തിൽ ഒന്നാംറാങ്കിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ഫ്രാൻസിലെ സർബോണെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടി. 1974ൽ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സഹ വികാരിയായി നിയമിതനായി. 1976 മുതൽ 1978 വരെ ചങ്ങനാശേരി അതിരൂപതയുടെ മതബോധന ഡയറക്ടർ, പിന്നീട് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി, പാലാരിവട്ടം പി.ഒ.സി ഡയറക്ടർ, കോട്ടയം പൗരസ്ത്യ വീദ്യാപീഠം പ്രൊഫസർ, ചങ്ങനാശേരി അതിരൂപതാ വികാരി ജനറൽ എന്നീ പദവികളിലും സേവനമനുഷ്ടിച്ചു. 1996 ഡിസംബർ 18-ന് അദ്ദേഹത്തിന്റെ പൗരോഹിത്യ രജത ജൂബിലി ദിനത്തിൽ മെത്രാനായി നിയമിതനായി. 1997 ഫെബ്രവരി 2-ന് തക്കല രൂപതയുടെ ഉദ്ഘാടനവും അതോടൊപ്പം മാർ ആലഞ്ചേരിയുടെ മെത്രാഭിഷേക കർമവും നടന്നു.

2011 മേയ് 26-ന് സീറോ-മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായി നടന്ന വോട്ടെടുപ്പിലൂടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത ആയി തിരഞ്ഞെടുക്കപ്പെട്ടു. ഏറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനവും ആലഞ്ചേരിയാണ് വഹിക്കുന്നത്. മേയ് 29-ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വച്ച് ശ്രേഷ്ഠ മെത്രാപ്പോലീത്തയായി അഭിഷിക്തനായി[3][4]. സഭാ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കൂരിയ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ 2012 ജനുവരി 6-ന് കർദ്ദിനാളായി ഉയർത്തുന്ന മാർപ്പാപ്പയുടെ സന്ദേശം അറിയിച്ചു. ഫെബ്രുവരി 18-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ വച്ച് മാർ ആലഞ്ചേരി കർദ്ദിനാൾ പദവി സ്വീകരിച്ചു[5].

കത്തോലിക്കാ സഭയിലെ വിശ്വാസപ്രബോധന കാര്യാലയ അംഗം[തിരുത്തുക]

2012ൽ കത്തോലിക്കാ സഭയിലെ വിശ്വാസപ്രബോധന കാര്യാലയത്തിലെ അംഗമായി ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ മാർ ജോർജ്ജ് ആലഞ്ചേരിയെ നിയമിച്ചു. 5 വർഷത്തേക്കായാണ് ഈ നിയമനം നൽകിയിരിക്കുന്നത്. 18 കർദ്ദിനാൾമാർ അംഗങ്ങളായുള്ള ഉന്നതാധികാര സമിതിയിലേക്കാണ് മാർ ആലഞ്ചേരിയെ നിയമിച്ചിരിക്കുന്നത്. സഭയുടെ വിശ്വാസവിഷയങ്ങളിൽ മാർപ്പാപ്പ ഈ സമിതിയുമായാണ് കൂടിയാലോചന നടത്തുന്നത്.

വിവാദങ്ങൾ[തിരുത്തുക]

കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി, ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ കൊലപാതക പ്രശ്നത്തിന് 'സമാധാനപരമായ' പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഭാരത-കേരള സർക്കാരുകളുടെ നയങ്ങൾക്കു വിരുദ്ധമായ നിലപാടെടുത്തു എന്ന്, വത്തിക്കാനിൽ നിന്നുള്ള വാർത്താ ഏജൻസിയായ ഫിദയെ ഉദ്ധരിച്ചുകൊണ്ട് പയനിയർ ദിനപത്രം റിപ്പോർട്ടു ചെയ്തു.[6]

ഭൂമി വിവാദം[തിരുത്തുക]

വിവിധ സംരംഭങ്ങൾ തുടങ്ങാനായി വിവിധ ബാങ്കുകളിൽനിന്നെടുത്ത വായ്പയായ 90 കോടി രൂപ തിരിച്ചടയ്ക്കാനായി നടത്തിയ ഭൂമിവിൽപ്പന സഭയ്ക്ക് 19 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണം ഉണ്ടായി.[7] കാക്കനാട് നൈപുണ്യ സ്‌കൂൾ, എതിർവശം സീപോർട്ട് എയർപോർട്ട് റോഡരികിൽ 69 സെന്റ്, ഭാരതമാതാ കോളേജിന് എതിർവശത്ത് സീപോർട്ട് എയർപോർട്ട് റോഡരികിൽ 60 സെന്റ്, കരുണാലയം, തൃക്കാക്കരയോട് ചേർന്ന് കിടക്കുന്ന, അലക്‌സിയൻ ബ്രദേഴ്‌സ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന ഒരൊറ്റ നിയോഗത്തിലേക്കായി നൽകിയ സ്ഥലം 1 ഏക്കർ, കാക്കനാട് നിലംപതിഞ്ഞ മുകളിൽ 20 സെന്റ്, മരടിലുള്ള 54 സെന്റ് എന്നിവയായിരുന്നു ഇടപാടുകൾ നടന്ന് സ്ഥലങ്ങൾ. തേവര, കലൂർ സ്റ്റേഡിയം, കുണ്ടന്നൂർ, വരന്തരപ്പള്ളി എസ്റ്റേറ്റ് എന്നീ സ്ഥലങ്ങളും ത്വരിത ഗതിയിൽ വിൽക്കാനുള്ള ശ്രമങ്ങൾ നടന്നു എന്നും ആരോപണമുണ്ട്.

ഭൂമി വിവാദത്തെത്തുടർന്ന് എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലകളിൽ നിന്ന് മാറ്റി നിർത്തപ്പെട്ട കർദിനാൾ മാർ ജോർജ് ആല‌ഞ്ചേരിക്ക് അങ്കമാലി അതിരൂപതയുടെ പൂർണ ഭരണച്ചുമതല നൽകിയ വത്തിക്കാൻറെ ഉത്തരവിനെത്തുടർന്ന് സഭയിൽ ഒരു വിഭാഗം വൈദികർ പ്രതിഷേധത്തിന്റെ ഭാഗമായി പള്ളികളിലെ ചടങ്ങുകളിൽനിന്ന് വിട്ടുനിന്നിരുന്നു.

അവലംബം[തിരുത്തുക]

  1. http://www.cathnewsindia.com/2011/05/26/bishop-alencherry-is-new-syro-malabar-church-head/
  2. മാർ ജോർജ് ആലഞ്ചേരി മേജർ ആർച്ച് ബിഷപ്പ്‌ / മാതൃഭൂമി
  3. മേജർ ആർച്ച് ബിഷപ്പായി ജോർജ്ജ് ആലഞ്ചേരി അഭിഷിക്തനായി /മാതൃഭൂമി ഓൺലൈൻ
  4. എറണാകുളം രൂപതാ വെബ്ബിൽ നിന്നും
  5. ജോർജ് ആലഞ്ചേരി കർദിനാൾ / മാതൃഭൂമി
  6. Is cardinal Alencherry more loyal to Italy than Kerala?, indiatoday.intoday.in
  7. "ഭൂമി വിൽപ്പനയിൽ മാർ ആലഞ്ചേരി കുറ്റക്കാരനല്ല; കർദിനാളെ പുകമറയിലാക്കിയത് സഭ ആസ്ഥാനത്തെ വിശ്വസ്തനായ വൈദികൻ; സഭ പ്രൊക്യുറേറ്റർ ഫാ ജോഷി പുതുവയുടെ നടപടികളിൽ സംശയം ഉന്നയിച്ച് സീറോ മലബാർ സഭയിലെ ഭൂമി വിവാദത്തിൽ അന്വേഷണ റിപ്പോർട്ട്; അടുത്ത സിനഡിൽ സ്ഥാനം ഒഴിയാനുറച്ച് മേജർ ആർച്ച് ബിഷപ്പ്; ആലഞ്ചേരിയുടെ തട്ടകം വത്തിക്കാനിലേക്ക് മാറ്റാനും സാധ്യത". മറുനാടൻ മലയാളി. ശേഖരിച്ചത് 9 ജനുവരി 2018.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോർജ്_ആലഞ്ചേരി&oldid=3169910" എന്ന താളിൽനിന്ന് ശേഖരിച്ചത്