Jump to content

ജോൺ ബോസ്‌കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Saint ജോൺ ബോസ്കോ.
Priest, Confessor, Founder,
"Father and Teacher of Youth"
ജനനം(1815-08-16)16 ഓഗസ്റ്റ് 1815
Castelnuovo d'Asti, Piedmont, Kingdom of Sardinia
മരണം31 ജനുവരി 1888(1888-01-31) (പ്രായം 72)
Turin, Kingdom of Italy
വണങ്ങുന്നത്Catholic Church
Anglican Communion[1]
വാഴ്ത്തപ്പെട്ടത്2 June 1929[2], Rome by Pius XI
നാമകരണം1 April 1934, Rome by Pius XI
പ്രധാന തീർത്ഥാടനകേന്ദ്രംBasilica of Our Lady Help of Christians, Turin, Italy
ഓർമ്മത്തിരുന്നാൾ31 January

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ഡോൺ ബോസ്കോ എന്ന ജോൺ ബോസ്കോ (1815 ഓഗസ്റ്റ് 16 - 1888 ജനുവരി 31).[3] – [4][5][6] പത്തൊൻപതാം നൂറ്റാണ്ടിലെ ഇറ്റാലിയൻ റോമൻ കത്തോലിക്കാ പുരോഹിതനും അധ്യാപകനും എഴുത്തുകാരനുമായിരുന്നു ഡോൺ ബോസ്കോ. അദ്ദേഹം ടൂറിനിൽ ജോലിചെയ്യുമ്പോൾ വ്യവസായവൽക്കരണത്തിന്റെയും നഗരവൽക്കരണത്തിന്റെയും അനന്തരഫലങ്ങൾ അനുഭവിക്കുന്ന ജനങ്ങൾ, തെരുവ് കുട്ടികൾ, കുട്ടിക്കുറ്റവാളികൾ, മറ്റ് പിന്നാക്കം നിൽക്കുന്ന യുവാക്കൾ എന്നിവരുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനുമായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. ശിക്ഷയേക്കാൾ സ്നേഹത്തെ അടിസ്ഥാനമാക്കിയുള്ള അദ്ധ്യാപന രീതികൾ അദ്ദേഹം വികസിപ്പിച്ചെടുത്തു. ഇത് സലേഷ്യൻ പ്രിവന്റീവ് സിസ്റ്റം എന്നറിയപ്പെട്ടു.[7]

ഫ്രാൻസിസ് ഡി സാലസിന്റെ ആത്മീയതയുടെയും തത്ത്വചിന്തയുടെയും അനുയായിയായ ബോസ്കോ മേരി ഹെൽപ്പ് ഓഫ് ക്രിസ്റ്റ്യൻസ് എന്ന പേരിൽ യേശുവിന്റെ അമ്മയായ മറിയയുടെ കടുത്ത ഭക്തനായിരുന്നു. ടൂറിൻ ആസ്ഥാനമായി സലേഷ്യൻസ് ഓഫ് ഡോൺ ബോസ്കോ സ്ഥാപിച്ചപ്പോൾ അദ്ദേഹം തന്റെ കൃതികൾ ഡി സാലസിനായി സമർപ്പിച്ചു.[8] മരിയ ഡൊമെനിക്ക മസറെല്ലോയ്‌ക്കൊപ്പം പാവപ്പെട്ട പെൺകുട്ടികളുടെ പരിചരണത്തിനും വിദ്യാഭ്യാസത്തിനുമായി സമർപ്പിക്കപ്പെട്ട കന്യാസ്ത്രീകളുടെ സഭയായ സലേഷ്യൻ സിസ്റ്റേഴ്സ് ഓഫ് ഡോൺ ബോസ്കോ സ്ഥാപിച്ചു.

1815 ഓഗസ്റ്റ് 16 - ന് ഇറ്റലിയിലെ പൈഡ്‌മോണ്ടിൽ ജനിച്ചു. 1888 ജനുവരി 31-ന് 72 ആം വയസ്സിൽ അന്തരിച്ചു. 1934 ഏപ്രിൽ 1 - ന് പയസ് പതിനൊന്നാമൻ മാർപാപ്പ റോമിൽ വച്ച് ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

അവലംബം

[തിരുത്തുക]
  1. "Holy Men and Holy Women" (PDF). Churchofengland.org.
  2. "CATHOLIC ENCYCLOPEDIA: St. John Bosco (Don Bosco)". www.newadvent.org.
  3. Lemoyne, Amadei & Ceria 1965–1988, Volume I, 1815 – 1840, p. 26
  4. Coulter, Myers & Varacalli 2012
  5. "Saint of the Day, 31 January: John Bosco". SaintPatrickDC.org. Archived from the original on 2017-08-01. Retrieved 2012-03-09.
  6. "St. John Bosco | Italian educator". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 11 March 2018.
  7. Morrison 1999, പുറം. 51
  8. Farmer 2004, പുറം. 121

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജോൺ_ബോസ്‌കോ&oldid=4118748" എന്ന താളിൽനിന്ന് ശേഖരിച്ചത്