ജോസഫൈൻ ബാർനെസ്
ജോസഫൈൻ ബാർനെസ് | |
---|---|
ജനനം | Alice Josephine Mary Taylor Barnes 18 ആഗസ്റ്റ് 1912 |
മരണം | 28 December 1999 (aged 87) |
വിദ്യാഭ്യാസം | ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ |
തൊഴിൽ | ഒബ്സ്റ്റട്രീഷ്യൻ, ഗൈനക്കോളജിസ്റ്റ് |
അറിയപ്പെടുന്നത് | BMAയുടെ ആദ്യ വനിതാ പ്രസിഡന്റ് |
ജീവിതപങ്കാളി(കൾ) | Sir ബ്രയാൻ വാറൻ |
കുട്ടികൾ | 3 |
ഡെയ്ം ആലീസ് ജോസഫൈൻ മേരി ടെയ്‌ലർ ബാർനെസ്, DBE (18 ഓഗസ്റ്റ് 1912 - 28 ഡിസംബർ 1999),[1] ഔദ്യോഗികരംഗത്ത് ഡോ ജോസഫിൻ ബാർനെസ് എന്നറിയപ്പെട്ടിരുന്ന, ഒരു പ്രമുഖ ഇംഗ്ലീഷ് പ്രസവചികിത്സാ-ഗൈനക്കോളജിസ്റ്റായിരുന്നു. 1979-ൽ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റായിരുന്നു അവർ. കാൻസർ സ്ക്രീനിംഗിനൊപ്പം സ്ത്രീകളുടെ ദേശീയ കാൻസർ നിയന്ത്രണ കാമ്പെയ്‌നിലും ബാർനെസ് സജീവമായി പ്രവർത്തിച്ചിരുന്നു.[2]
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]മെത്തഡിസ്റ്റ് മന്ത്രി വാൾട്ടർ വാർട്ടൺ ബാർനെസിന്റെയും അദ്ദേഹത്തിൻ പത്നി ആലീസ് മേരിയുടെയും അഞ്ച് മക്കളിൽ മൂത്തവളായി 1912 ഓഗസ്റ്റ് 18 ന് ജോസഫൈൻ ബാർനെസ് ജനിച്ചു. നോർഫോക്കിലെ ഷെറിംഗ്ഹാമിലെ ക്ലിഫ് റോഡിൽ ജനിച്ച അവർ നോർത്ത് ഓക്സ്ഫോർഡിലെ ഓക്സ്ഫോർഡ് ഹൈസ്കൂളിലും ഓക്സ്ഫോർഡ് സർവ്വകലാശാലയിലും വിദ്യാഭ്യാസം നടത്തുകയും, ലേഡി മാർഗരറ്റ് ഹാളിൽനിന്ന് പ്രകൃതി ശാസ്ത്രം മനസിലാക്കുകയും ചെയ്തു. തുടർന്ന് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ വൈദ്യശാസ്ത്രം പഠിച്ചു.[3]
കരിയർ
[തിരുത്തുക]രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ, അവൾ സമരിയൻ ഹോസ്പിറ്റലിലേയ്ക്ക് ഒരു തസ്തികയിൽ നിയമിക്കപ്പെട്ടു. 1947 മുതൽ അവൾ യൂണിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റലിൽ നിന്നുള്ള ഒരു മൊബൈൽ ഒബ്സ്റ്റട്രിക് ടീം നടത്തിയിരുന്നു.[4] ചാറിംഗ് ക്രോസ് ഹോസ്പിറ്റലിലെ (1954) ആദ്യത്തെ വനിതാ കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായിരുന്ന അവർ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ (1979-80) ആദ്യത്തെ വനിതാ പ്രസിഡന്റുമായിരുന്നു.
എലിസബത്ത് ഗാരറ്റ് ആൻഡേഴ്സൺ ഹോസ്പിറ്റൽ അപ്പീൽ ട്രസ്റ്റിന്റെ ചെയർമാനും, 1977 മുതൽ 1995 വരെയുള്ള കാലത്ത് ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിയിലെ ചാർട്ടേഡ് ഫിസിയോതെറാപ്പിസ്റ്റുകളുടെ അസോസിയേഷൻ പ്രസിഡന്റും (1994 മുതൽ അസോസിയേഷൻ ഓഫ് ചാർട്ടേഡ് ഫിസിയോതെറാപ്പിസ്റ്റ്സ് ഇൻ വിമൻസ് ഹെൽത്ത് എന്നറിയപ്പെടുന്നു) റോയൽ ബ്രിട്ടീഷ് നർസസ് അസോസിയേഷൻ പ്രസിഡന്റുമായിരുന്നു അവർ. 1967 ലെ ഗർഭഛിദ്ര നിയമത്തെക്കുറിച്ചുള്ള പൊതു സംവാദത്തിലും അവർ ഭാഗഭാക്കായിരുന്നു.[5]
1988-ൽ ലണ്ടനിലെ ഓസ്ലർ ക്ലബ്ബിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.[6] 1994-ൽ അവർ ഹണ്ടേറിയൻ സൊസൈറ്റിയിൽ പ്രഭാഷണം നടത്തി. 1995 നും 1996 നും ഇടയിൽ, ബാർനെസ് റോയൽ സൊസൈറ്റി ഓഫ് മെഡിസിനിലെ ഹിസ്റ്ററി ഓഫ് മെഡിസിൻ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു.[7] റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ്, റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് ഇംഗ്ലണ്ട്, റോയൽ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സ് (അതിൽ അവർ ഒരു കാലത്ത് വൈസ് പ്രസിഡന്റായിരുന്നു) എന്നിവയുടെ ഫെല്ലോ ആയിരുന്നു.[8]
വിവാഹം
[തിരുത്തുക]1942-ൽ ആർമിയിലെ ലെഫ്റ്റനന്റായിരുന്ന ബ്രയാൻ വാറനെ അവർ വിവാഹം കഴിച്ചു.[9]
അവലംബം
[തിരുത്തുക]- ↑ Laura Lynn Windsor, Women in Medicine: An Encyclopedia (ABC-CLIO, 2002) p. 20
- ↑ Neustatter, Angela (28 December 1999). "Dame Josephine Barnes". The Guardian. ISSN 0261-3077. Retrieved 6 August 2017.
- ↑ Max Blythe, ‘Barnes, Dame (Alice) Josephine Mary Taylor (1912–1999)’, Oxford Dictionary of National Biography, Oxford University Press, 2004; online edn, Jan 2008 accessed 4 March 2017
- ↑ Haines, Catherine (2001). International Women in Science: A Biographical Dictionary to 1950. ISBN 9781576070901.
- ↑ Thomas, Adrian (Spring 1996). "Radiology History & Heritage Charitable Trust" (PDF). British Society for History of Radiology Occasional Newsletter. 7.
- ↑ "Presidents – The Osler Club of London". Archived from the original on 2021-12-20. Retrieved 3 October 2019.
- ↑ Thomas, Adrian (Spring 1996). "Radiology History & Heritage Charitable Trust" (PDF). British Society for History of Radiology Occasional Newsletter. 7.
- ↑ "Munk's Roll Details for Alice Josephine Mary Taylor (Dame) Barnes". munksroll.rcplondon.ac.uk. Archived from the original on 2019-01-15. Retrieved 15 January 2019.
- ↑ Neustatter, Angela (28 December 1999). "Dame Josephine Barnes". The Guardian. ISSN 0261-3077. Retrieved 6 August 2017.